വമ്പന്‍ ട്വിസ്റ്റ്; സെന്‍സെക്‌സ് 900 പോയിന്റ് തിരികെ പിടിച്ചു; നിഫ്റ്റിയും നേട്ടത്തില്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2021-ലെ അവസാന വ്യാപാര ആഴ്ചയ്ക്ക് നേട്ടത്തോടെ തുടക്കം. തിങ്കളാഴ്ചയിലെ വ്യാപാരത്തിന്റെ ആരംഭത്തില്‍ കടുത്ത ചാഞ്ചാട്ടം ദൃശ്യമായെങ്കിലും വ്യാപാരം പുരോഗമിക്കവെ സാഹചര്യം മെച്ചപ്പെട്ടു. സെന്‍സെക്‌സ് 900 പോയിന്റ് റേഞ്ചിലാണ് ഇന്ന് വ്യാപാരം ചെയ്യപ്പെട്ടത്. നിഫ്റ്റിയും നിര്‍ണായകമായ 17,000 നിലവാരം തിരിച്ചു പിടിച്ചു. ഐടി, റിയാല്‍റ്റി, ബാങ്കിംഗ്, ഫാര്‍മ വിഭാഗം ഓഹരികളില്‍ മുന്നേറ്റം ദൃശ്യമായി. എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 82 പോയിന്റ് നേട്ടത്തില്‍ 17,086-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്‌സ് 295 പോയിന്റ് നേട്ടത്തോടെ 57,420-ലും ഇന്ന് ക്ലോസ് ചെയ്തു. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ ബാങ്ക് നിഫ്റ്റി 200 പോയിന്റ് ഉയര്‍ന്ന് 35,057-ലും തിങ്കളാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചു.

ഇന്നത്തെ ശ്രദ്ധാകേന്ദ്രം

ഇന്നത്തെ ശ്രദ്ധാകേന്ദ്രം

പ്രമുഖ സ്വകാര്യ ബാങ്കായ ആര്‍ബിഎല്‍ ബാങ്കിന്റെ ( BSE: 540065, NSE : RBLBANK ) നേതൃത്വത്തിലേക്ക് റിസര്‍വ് ബാങ്ക് പുതിയ ഡയറക്ടറെ നിയമിച്ചു എന്ന വാര്‍ത്തയോടെയാണ് വ്യാപാരം ആരംഭിച്ചത്. മറ്റൊരു ബാങ്ക് കൂടി പ്രതിസന്ധിയിലാകുകയാണോ എന്ന സംശയം ഉടലെടുത്തതോടെ വിപണിയില്‍ കടുത്ത വില്‍പ്പന സമ്മര്‍ദം അനുഭവപ്പെട്ടു. എന്നാല്‍ നിലവില്‍ ബാങ്കിന്റെ സാമ്പത്തികാടിത്തറ സുരക്ഷിതമാണെന്ന ബാങ്കിന്റെയും റിസര്‍വ് ബാങ്കിന്റെയും പ്രസ്താവനകള്‍ വന്നത് വിപണിക്ക് ആശ്വാസം പകര്‍ന്നു. എന്നാല്‍ ഈ ചാഞ്ചാട്ടങ്ങളുടെ ഭാഗമായി വിക്‌സ് ( VIX ) 6 ശതമാനം കുതിച്ച് 17.12-ലേക്കെത്തി.

Also Read: 2022-ലേക്കുള്ള പോര്‍ട്ട്‌ഫോളിയോ; തിരുത്തല്‍ നേരിട്ട മികച്ച 4 ഓഹരികള്‍ ഇതാAlso Read: 2022-ലേക്കുള്ള പോര്‍ട്ട്‌ഫോളിയോ; തിരുത്തല്‍ നേരിട്ട മികച്ച 4 ഓഹരികള്‍ ഇതാ

മുന്നേറ്റം

മുന്നേറ്റം

മീഡിയ ഒഴികെ എല്ലാ വിഭാഗം സൂചികളിലും ഏറെക്കുറെ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, റിയാല്‍റ്റി, ബാങ്കിംഗ്, ഫാര്‍മ വിഭാഗം ഓഹരികളില്‍ തിങ്കളാഴ്ച മുന്നേറ്റം ദൃശ്യമായിരുന്നു. മീഡിയ വിഭാഗം ഓഹരികളിലാണ് വില്‍പ്പന സമ്മര്‍ദം നേരിട്ടത്. വാര്‍ത്തകളിലിടം പിടിച്ച ആര്‍ബിഎല്‍ ബാങ്കിന്റെ ഓഹരികളില്‍ 18 ശതമാനത്തോളം തകര്‍ച്ച നേരിട്ടു. എഫ്എംസിജി, മെറ്റല്‍ വിഭാഗം ഓഹരികളിലും നേരിയ നഷ്ടം നേരിട്ടു. എങ്കിലും മിഡ് കാപ്, സ്‌മോള്‍ കാപ് ഓഹരികളില്‍ പൊതുവായി നിക്ഷേപ താത്പര്യം പ്രകടമായിരുന്നു.

Also Read: പാരമ്പര്യം, മികച്ച ലാഭവിഹിതം, വിപണി മേധാവിത്വം; ഈ സ്‌മോള്‍ കാപ് സ്റ്റോക്ക് 76% ലാഭം തരും; വാങ്ങുന്നോ?Also Read: പാരമ്പര്യം, മികച്ച ലാഭവിഹിതം, വിപണി മേധാവിത്വം; ഈ സ്‌മോള്‍ കാപ് സ്റ്റോക്ക് 76% ലാഭം തരും; വാങ്ങുന്നോ?

മാര്‍ക്കറ്റ് മൂവ്‌മെന്റ്

മാര്‍ക്കറ്റ് മൂവ്‌മെന്റ്

തിങ്കഴളാഴ്ച രാവിലെ നിഫ്റ്റി 67 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. തൊട്ടുപിന്നാലെ തന്നെ വിപണിയില്‍ കനത്ത ഇടിവ് ദൃശ്യമായി. എന്നാല്‍ ആദ്യ അരമണിക്കൂറില്‍ തന്നെ ഇന്നത്തെ താഴ്ന്ന നിലവാരമായ 16,883 രേഖപ്പെടുത്തിയ ശേഷം വിപണി തിരിച്ചു വരവിനുള്ള കടുത്ത ശ്രമത്തിലേര്‍പ്പെട്ടു. ഇതിന്റെ ഫലമെന്നോണം 10.45-ഓടെ നിഫ്റ്റി നിര്‍ണായകമായ 17,000 നിലവാരത്തിലെത്തി. തുടര്‍ന്ന് വ്യാപാരം അവസാനിക്കുന്നതു വരെയും 17,000 നിലവാരം കാത്തുസൂക്ഷിക്കാന്‍ സാധിച്ചു. ഇതിനിടെ, നിഫ്റ്റിയുടെ ഇന്നത്തെ ഉയര്‍ന്ന നിലവാരം 17,112 രേഖപ്പെടുത്തി. ദിവസത്തിന്റെ ഉയര്‍ന്ന നിലവാരത്തിനടുത്താണ് സൂചിക ക്ലോസ് ചെയ്തിരിക്കുന്നതെന്ന് ശ്രദ്ധേയം.

Also Read: 21% ലാഭം; ഹ്രസ്വകാലത്തേക്ക് ഈ 6 ഓഹരികള്‍ വാങ്ങാം; സ്റ്റോപ് ലോസും അറിയാംAlso Read: 21% ലാഭം; ഹ്രസ്വകാലത്തേക്ക് ഈ 6 ഓഹരികള്‍ വാങ്ങാം; സ്റ്റോപ് ലോസും അറിയാം

അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ

അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ

എന്‍എസ്ഇയില്‍ തിങ്കളാഴ്ച വ്യാപാരം ചെയ്യപ്പെട്ട 2,114 ഓഹരികളില്‍ 880 എണ്ണം വിലയിടിവും 1,,176 ഓഹരികളില്‍ വില വര്‍ധനവും 8 എണ്ണം വില വ്യതിയാനമില്ലെതെയും വ്യാപാരം അവസാനിപ്പിച്ചു. അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ 1.34 ആയിരുന്നു. സ്‌മോള്‍ കാപ്, മിഡ് കാപ് വിഭാഗത്തിലെ ഓഹരികളിലും ഭേദപ്പെട്ട നിക്ഷേപ താത്പര്യം ഉടലെടുത്തതായാണ് അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ ഒന്നിന് മുകളിലായതിലൂടെ സൂചിപ്പിക്കുന്നത്. അതേസമയം, നിഫ്റ്റി- 500 സൂചികയിലെ ഓഹരികളില്‍ 273 എണ്ണം നേട്ടമുണ്ടാക്കിയപ്പോള്‍, 222 കമ്പനികള്‍ നഷ്ടത്തിലും 6 ഓഹരികളുടെ വില വ്യത്യാസമില്ലാതെയും ക്ലോസ് ചെയ്തു.

Also Read: ഈ ബ്ലൂചിപ്പ് ഓഹരിയില്‍ 26% ലാഭം രണ്ടു തരം; മുന്നേറ്റത്തിന് 3 കാരണങ്ങള്‍Also Read: ഈ ബ്ലൂചിപ്പ് ഓഹരിയില്‍ 26% ലാഭം രണ്ടു തരം; മുന്നേറ്റത്തിന് 3 കാരണങ്ങള്‍

പ്രധാന ഓഹരികളുടെ പ്രകടനം

പ്രധാന ഓഹരികളുടെ പ്രകടനം

>> നേട്ടം ലഭിച്ചവ: നിഫ്റ്റി-50 ഇന്‍ഡക്‌സ് സ്റ്റോക്കുകളില്‍ 40 എണ്ണവും ഇന്ന് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ടെക് മഹീന്ദ്ര 3 ശതമാനത്തിലധികം കുതിച്ചു. സിപ്ല, ഡോക്ടര്‍ റെഡ്ഡീസ് എന്നിവ 2 ശതമാനത്തിലധികവും കൊട്ടക് മഹീന്ദ്ര, യുപിഎല്‍, ഐസിഐസിഐ ബാങ്ക്, എസ്ബിഐ ലൈഫ്, സണ്‍ ഫാര്‍മ എന്നീ ഓഹരികള്‍ ഒരു ശതമാനത്തിലധികവും വില വര്‍ധന രേഖപ്പെടുത്തി.
>> നഷ്ടം നേരിട്ടവ: വാര്‍ത്തകളിലിടം പിടിച്ച ആര്‍ബിഎല്‍ ബാങ്കില്‍ 18 ശതമാനത്തോളം ഇടിവ് നേരിട്ടു. അതേസമയം, നിഫ്റ്റി-50 ഇന്‍ഡക്‌സ് സ്റ്റോക്കുകളില്‍ 10 എണ്ണം മാത്രമാണ് വിലയിടിവ് രേഖപ്പെടുത്തിയത്. ഹിന്‍ഡാല്‍കോ ഒരു ശതമാനത്തിലേറെ താഴ്ന്നു. ഒഎന്‍ജിസി, ബ്രിട്ടാണിയ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഗ്രാസിം മാരുതി സുസൂക്കി, ഏഷ്യന്‍ പെയിന്റ്്‌സ് എന്നീ ഓഹരികള്‍ നഷ്ടത്തിലും വ്യാപാരം അവസാനിപ്പിച്ചു.

Also Read: 2022-ല്‍ എന്ത് പ്രതീക്ഷിക്കണം? ഏതൊക്കെ സെക്ടറുകള്‍; വെല്ലുവിളികളും അവസരങ്ങളും ഏറെAlso Read: 2022-ല്‍ എന്ത് പ്രതീക്ഷിക്കണം? ഏതൊക്കെ സെക്ടറുകള്‍; വെല്ലുവിളികളും അവസരങ്ങളും ഏറെ

Read more about: stock market share market
English summary

Indices Rebounds After Initial Loss Sensex Rebounds 900 Points And Nifty Above 17000

Indices Rebounds After Initial Loss Sensex Rebounds 900 Points And Nifty Above 17000
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X