വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും നഷ്ടക്കഥ തന്നെ. നിഫ്റ്റി നിര്‍ണായക നിലവാരമായ 17,300-ന് താഴെയാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ ഗ്യാപ് ഡൗണിലാണ് ആരംഭിച്ചതെങ്കിലും അമേരിക്കന്‍ വിപണിയില്‍ കഴിഞ്ഞ ദിവസമുണ്ടായ അത്ര വില്‍പ്പന സമ്മര്‍ദം ഇവിടെയുണ്ടായില്ല. തുടര്‍ന്ന് പ്രധാന സൂചികകള്‍ നേട്ടത്തിലേക്കെത്തിയെങ്കിലും വ്യാപാര ആഴ്ചയുടെ അവസാനത്തെ ദിനമായതിനാലുള്ള ജാഗ്രത നിക്ഷേപകര്‍ സ്വീകരിച്ചതോടെ നഷ്ടത്തിലേക്ക് വീണ്ടും വഴുതിവീണു.
പ്രധാനമായും ദുര്‍ബല ആഗോള സൂചനകളാണ് വിപണിയെ ചാഞ്ചാട്ടത്തിലേക്ക് നയിച്ചത്. ഇതിനിടെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി, റഷ്യന്‍ വിദേശകാര്യ മന്ത്രിയുമായി നേരിട്ട് ചര്‍ച്ചയ്ക്ക് തയ്യാറായത് വിപണിയെ കുടുതല്‍ നഷ്ടം നേരിടാതെ കരകയറാന്‍ സഹായിച്ചു. ഒടുവില്‍ എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റി 28 പോയിന്റ് നഷ്ടത്തില്‍ 17,276-ലും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്സ് 59 പോയിന്റ് താഴ്ന്ന് 57,832-ലും ക്ലോസ് ചെയ്തു. അതേസമയം, എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരികളുടെ സൂചികയായ നിഫ്റ്റി-ബാങ്ക് 67 പോയിന്റ് നേട്ടത്തോടെ 37,599-ലും വ്യാപാരം അവസാനിപ്പിച്ചു.
ഇനിയെന്ത് ?
നിഫ്റ്റിയുടെ ദിവസ ചാര്‍ട്ടില്‍ 'ഇന്‍വേര്‍ട്ടഡ് ഹാമര്‍' പാറ്റേണ്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത് ബുള്ളിഷ് റിവേഴ്സലിനെയാണ് സൂചിപ്പിക്കുന്നത്. 17,200 നിലവാരം ശക്തമായ സപ്പോര്‍ട്ട് നല്‍കുന്നുണ്ട്. 17,200 നിലവാരം കാത്തുസൂക്ഷിക്കുന്നിടത്തോളം സൂചികയ്ക്ക് തിരികെ വരാനുള്ള സാധ്യതകളുണ്ട്. നിലവില്‍ സൂചിക 17,200-നും 17,500-നും ഇടയിലുള്ള റേഞ്ചിലാണ് തുടരുന്നത്. ഇതില്‍ ഏത് വശമാണോ ഭേദിക്കപ്പെടുന്നത്, ആ വശത്തേക്ക് 300- 400 പോയിന്റ് വരെ നീങ്ങാനുള്ള സാധ്യതയുണ്ടെന്നും വിപണി വിദഗ്ധര്‍ സൂചിപ്പിക്കുന്നു.
നേട്ടവും കോട്ടവും
എന്‍എസ്ഇയിലെ ഓഹരി വിഭാഗം സൂചികകളില്‍ ബാങ്ക്, കാപ്പിറ്റല്‍ ഗുഡ്സ് എന്നിവ ഒഴികെയുള്ളവയെല്ലാം നഷ്ടത്തിലാണ് അവസാനിച്ചത്. ഇതില്‍ ഫാര്‍മ, റിയാല്‍റ്റി, ഓയില്‍ & ഗ്യാസ് എന്നീ വിഭാഗങ്ങളിലെ സൂചികകള്‍ ഒരു ശതമാനത്തിലേറെ നഷ്ടം നേരിട്ടു. മിഡ് കാപ്, സ്മോള്‍ കാപ് വിഭാഗം സൂചികകളും ഇടിവോടെയാണ് ഈയാഴ്ചയിലെ വ്യാപാരം പൂര്‍ത്തിയാക്കിയത്. അതേസമയം, എന്‍എസ്ഇയില്‍ ഇന്ന് 68 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 116 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. അതുപോലെ എന്‍എസ്ഇയിലെ 28 ഓഹരികള്‍ ഇന്ന് ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലും 44 ഓഹരികള്‍ താഴ്ന്ന നിലവാരവും രേഖപ്പെടുത്തി.
എഡി റേഷ്യോ
എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം ചെയ്യപ്പെട്ട ആകെ 2,107 ഓഹരികളില്‍ 635 ഓഹരികള്‍ മാത്രമാണ് നേട്ടത്തില്‍ അവസാനിച്ചത്. അതേസമയം 1,429 ഓഹരികളാണ് നഷ്ടം രേഖപ്പെടുത്തിയത്. ഇതോടെ അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 0.44-ലേക്ക് താഴ്ന്നു. വിപണിയില്‍ ഉടലെടുത്തിരിക്കുന്ന പൊതു ദുര്‍ബലാവസ്ഥയെ സൂചിപ്പിക്കുന്നതാണിത്. ഇതിനിടെ, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് രേഖപ്പെടുത്തുന്ന വിക്സ് (VIX) 1 ശതമാനത്തോളം ഉയര്‍ന്ന് 22.17-ലേക്കെത്തി. വിക്സ് നിരക്കുകള്‍ 20 നിലവാരത്തിന് മുകളില്‍ തുടരുന്നത് വിപണിക്ക് ശുഭകരമല്ല.
മുഖ്യ ഓഹരികളുടെ പ്രകടനം
- നേട്ടം ലഭിച്ചവ: നിഫ്റ്റി സൂചികയിലെ ഓഹരികളില്‍ 17 ഓഹരികളാണ് വെള്ളിയാഴ്ച നേട്ടത്തില്‍ ക്ലോസ് ചെയ്തത്. കോള്‍ ഇന്ത്യ 2.61 ശതമാനം മുന്നേറി. എസ്ബിഐ ലൈഫ്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി എന്നീ ഓഹരികള്‍ 1 ശതമാനത്തിലേറെയും ഉയര്‍ന്നു.
- നഷ്ടം നേരിട്ടവ: നിഫ്റ്റിയിലെ 50 ഓഹരികളില്‍ 33 എണ്ണവും ഇന്ന് നഷ്ടം രേഖപ്പെടുത്തി. ഒഎന്‍ജിസി, ഡിവീസ് ലാബ്, സിപ്ല, അള്‍ട്രാടെക് സിമന്റ് എ്ന്നീ ഓഹരികള്‍ 2 ശതമാനത്തിലേറെ നഷ്ടം കുറിച്ചു. എം & എം, ടാറ്റ മോട്ടോര്‍സ്, ശ്രീ സിമന്റ്സ്, ഐഷര്‍ മോട്ടോര്‍സ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ 1 ശതമാനത്തിലേറെയും നഷ്ടം നേരിട്ടു.
More From GoodReturns

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഐപിഒ അപേക്ഷിക്കാൻ അവസാന അവസരം; അലോട്ട്മെന്റ് ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ



Click it and Unblock the Notifications