ഇൻഡിഗോയും അബുദാബി ആസ്ഥാനമായുള്ള എത്തിഹാദ് എയർവേയ്‌സും ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ ലേലത്തിൽ പങ്കെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചതായി ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഈ കമ്പനികളിൽ നിന്നുള്ള പ്രതിനിധികൾ സർക്കാർ ഉദ്യോഗസ്ഥരെ കണ്ടുവെന്നും , അനൌദ്യോഗികമായി ദേശീയ കാരിയറിൽ താൽപര്യം പ്രകടിപ്പിച്ചതായുമാണ് റിപ്പോർട്ട്. എയർ ഇന്ത്യ സ്ഥാപിച്ച ടാറ്റാ ഗ്രൂപ്പ് ഇതുവരെ എയർ ഇന്ത്യയുടെ ലേലം വിളിയിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്ന സൂചനകളും റിപ്പോർട്ടിലുണ്ട്.
എയർ ഇന്ത്യയെ സ്വകാര്യവൽക്കരിക്കാനുള്ള രണ്ടാമത്തെ ശ്രമമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ഇത്തവണ എയർലൈനിലെ 100 ശതമാനം ഓഹരി വിൽക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. 2018ലെ മുമ്പത്തെ ശ്രമത്തിൽ എയർ ഇന്ത്യയിൽ 24 ശതമാനം ഓഹരി നിലനിർത്തുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.

ഇൻഡിഗോ ഓപ്പറേറ്റർ ഇന്റർ ഗ്ലോബ് ഏവിയേഷന് എയർ ഇന്ത്യയിൽ 100 ശതമാനം ഓഹരികളും ലേലം വിളിക്കാൻ കഴിയുമെങ്കിലും വിദേശ നിക്ഷേപ (എഫ്ഡിഐ) മാനദണ്ഡങ്ങൾ അനുസരിച്ച് ഇത്തിഹാദിന് 49 ശതമാനത്തിൽ കൂടുതൽ ഓഹരികൾ വാങ്ങാൻ കഴിയില്ല. ജെറ്റ് എയർവേയ്‌സിൽ 24 ശതമാനം ഓഹരികൾ എത്തിഹാദിന് സ്വന്തമായിരുന്നു.
എയർ ഇന്ത്യയുടെ താൽപ്പര്യ പ്രകടന (ഇഒഐ) പത്രിക 2020 ജനുവരിയിൽ പുറത്തിറക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നത്. എയർ ഇന്ത്യയുടെ വിൽപ്പന 2020 സാമ്പത്തിക വർഷം 1.05 ലക്ഷം കോടി രൂപ എന്ന ലക്ഷ്യത്തിലേക്ക് അടുക്കാൻ സർക്കാരിനെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എയർ ഇന്ത്യ വിൽപ്പന: 87 വർഷങ്ങൾക്ക് ശേഷം ടാറ്റാ ഗ്രൂപ്പ് എയർ ഇന്ത്യയെ തിരിച്ച് പിടിക്കുമോ?
More From GoodReturns

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ



Click it and Unblock the Notifications