വിമാന കമ്പനിയാണെങ്കിലും വിമാനം പറക്കാത്തതാണ് ഇൻഡിഗോയെ സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിലെ വാർത്ത. ഓരോ ദിവസം പിന്നിടുമ്പോഴും ഇൻഗിഡോയുടെ റദ്ദാക്കുന്ന വിമാനങ്ങൾ കുറയുന്നുണ്ടെങ്കിലും കമ്പനിയുടെ ഓഹരി നേരിടുന്ന നഷ്ടത്തിന് കുറവില്ല. ആറു വ്യാപാര സെഷനിലായി 16 ശതമാനം ഇടിവാണ് ഓഹരിയിലുണ്ടായത്. ഏകദേശം 37000 കോടി രൂപ കമ്പനിയുടെ വിപണി മൂല്യത്തിൽ നിന്നും ഒലിച്ചു പോയി.

തിങ്കളാഴ്ചയിലെ പത്തു ശതമാനം ഇടിവോടെ ഏഴാം ദിവസമാണ് ഇന്റർഗ്ലോബ് ഏവിയേഷന്റെ ഓഹരികൾ നഷ്ടത്തിൽ ക്ലോസ് ചെയ്യുന്നത്. തിങ്കളാഴ്ച ഓഹരി 4842 രൂപയിലെത്തി. അതേസമയം ഇന്ത്യയുടെ ആഭ്യന്തര വിമാന സർവീസുകളിൽ 66 ശതമാനം വിപണി ഇന്നും ഇൻഡിയോക്കാണ്. ഇന്ത്യയിലെ വലിയ വിമാന കമ്പനിയായ ഇൻഡിഗോ ഓഹരി ഇനി കുതിക്കുമോ കിതക്കുമോ എന്ന് നോക്കാം.
ഇൻഡിഗോ ഓഹരിക്ക് വാങ്ങൽ നിർദ്ദേശം നൽകുകയാണ് ബ്രോക്കറേജ് സ്ഥാപനമായ യുബിഎസ്. പക്ഷെ ഓഹരിക്ക് നിശ്ചയിച്ചിരുന്ന ലക്ഷ്യവില 6350 രൂപയാക്കിയിട്ടുണ്ട്. 2026-28 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ചെലവ് വർധിക്കും എന്നാണ് പ്രവചനം. എഫ്ഡിടിഎൽ ചട്ടങ്ങൾ പാലിക്കാൻ ഇൻഡിഗോയ്ക്ക് പുതിയ പൈലറ്റുമാര നിയമിക്കേണ്ടതും രൂപ ഇടിയുന്നത് കാരണമുണ്ടാകുന്ന ഉയർന്ന പ്രവർത്തന ചെലവ് വർധനവുമാണ് കമ്പനിയുടെ ചെലവ് ഉയരാൻ കാരണമായി യുബിഎസ് കണക്കാക്കുന്നത്. എന്നാൽ വിദേശ രാജ്യങ്ങളിലേക്കുള്ള സർവീസ് ഓഹരിയുടെ ദീർഘകാല വളർച്ച സാധ്യത കാണിക്കുന്നതായും യുബിഎസ് പറഞ്ഞു.
ഇൻവെസ്‌ടെക് ഓഹി വിൽക്കാനാണ് ആവശ്യപ്പെടുന്നത്. ലക്ഷ്യവില 4040 രൂപയാക്കി. ചെലവുകൾ വർധിക്കുന്നതാണ് കാരണമായി ബ്രോക്കറേജ് പറയു്‌നത്. വിമാന ഇന്ധന ചെലവ് ഉയരുന്നതും വിമാനം റദ്ദാക്കിയതോടെയുള്ള വരുമാന നഷ്ടം, പൈലറ്റുമാരുടെ അധിക ബാധ്യത, ടിക്കറ്റ് നിരക്ക് വർധിച്ചില്ലെങ്കിൽ ലാഭം കുറയും എന്നിങ്ങനെയാണ് പറയുന്നത്.
ഓഹരി പ്രകടനം
ഇൻഡിഗോ ഓഹരി തിങ്കളാഴ്ച 8.6 ശതമാനം നഷ്ടത്തിൽ 4907 രൂപയിലാണ് ക്ലോസ് ചെയ്തത്. തുടക്കത്തിലെ 5110 രൂപയിൽ നിന്നാണ് ഇത്രയും ഇടിവിലേക്ക് വന്നത്. അഞ്ചു ദിവസത്തെ നഷ്ടം 15 ശതമാനമായി. ഈ വർഷം നൽകിയ നേട്ടങ്ങളെ ഇല്ലാതാക്കുന്ന തരത്തിലാണ് ഓഹരിയുടെ ഇടിവ്. 2025 ൽ ഇതുവരെ ഓഹരി നൽകിയ നേട്ടം 6.78 ശതമാനമാണ്. 6232 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന വില. 3945 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില.
ഇൻഡിഗോയിലെ പ്രശ്നം
2024 ജൂണിൽ നടപ്പിലാക്കേണ്ടിയിരുന്ന വിമാന ജോലിക്കാരുടെ ജോലി സമയം സംബന്ധിച്ച ചട്ടങ്ങൾ നടപ്പിലാക്കാൻ ഡൽഹി ഹൈക്കോടതി ഇടപെട്ടതോടെയാണ് ഇൻഡിഗോ വെട്ടിലായത്. പൈലറ്റുമാരുടെ ജോലി സമയത്തിൽ വരുത്തിയ മാറ്റം ഉടൻ നടപ്പിലാക്കണമെന്ന ഉത്തരവ് പാലിക്കാൻ നിർബന്ധിതരായതാണ് ഇൻഡിഗോ പ്രതിസന്ധിയിലായി. ഏറ്റവും കുടുതലുള്ള എയർബസ് 320 ഫാമിലിയിൽ പെട്ട വിമാനങ്ങൾക്ക് പെട്ടെന്ന് വന്ന സോഫ്റ്റ്വെയർ അപ്ഡേറ്റും പ്രശ്നമുണ്ടാക്കി.


Click it and Unblock the Notifications