കഴിഞ്ഞ ദിവസങ്ങളിൽ റെക്കോർഡ് ഉയരങ്ങളിലേക്കെത്തിയ ആഭ്യന്തര സൂചികകൾ വെള്ളിയാഴ്ച ഇടിവോടെയാണ് ആരംഭിച്ചത്. ആദ്യ സെഷനിൽ തന്ന സെൻസെക്‌സ് 196.49 പോയിൻ്റ് ഇടിഞ്ഞ് 74,031.14 ലും നിഫ്റ്റി 72.85 പോയിൻ്റ് ഇടിഞ്ഞ് 22,441.80 ലുമെത്തി. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് നയ പ്രഖ്യാനത്തിൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഓഹരി വിപണി ഇടിവിലേക്ക് നീങ്ങിയത്. ആഗോള വിപണികളിലെ സമ്മിശ്ര വ്യാപാരവും ഉയർന്നു വരുന്ന ക്രൂഡ് വിലയും ഇടിവിനു കാരണമായി.
സെക്ടറൽ സൂചികകളിൽ നിഫ്റ്റി റിയൽറ്റി ഒന്നര ശതമാനത്തോളം ഉയർന്നു. ഐടി, മെറ്റൽ, ഓട്ടോ സൂചികകൾ ഇടിവിലാണ്. നിഫ്റ്റിയിൽ ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, ദിവിസ് ലാബ്സ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, ശ്രീറാം ഫിനാൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നീ ഓഹരികൾ നേട്ടത്തോടെ വ്യാപാരം തുടരുന്നു.
ഇന്ന് നേട്ടമുണ്ടായക്കിയ മറ്റൊരു പ്രധാന ഓഹരിയാണ് ഇന്ദ്രപ്രസ്ഥ മെഡിക്കൽ കോർപ്പറേഷൻ. നേട്ടത്തിന്‍റെ കാരണവും നിലവിലെ ഓഹരി വിലയും വിശദമായി പരിശോധിക്കാം.
നേട്ടം 19 ശതമാനം
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ വായ്പാദാതാവായ എച്ച്‌ഡിഎഫ്‌സി ബാങ്ക് 27.8 ലക്ഷം ഓഹരികൾ ഓഫ്‌ലോഡ് ചെയ്തതിന് പിന്നാലെയാണ് ഇന്ദ്രപ്രസ്ഥ മെഡിക്കൽ കോർപ്പറേഷൻ ആദ്യ സെഷനിൽ തന്നെ നേട്ടത്തിലേക്കെത്തിയത്. 16.8 ശതമാനം ഉയർച്ചയാണ് കമ്പനി ഓഹരി വിപണിയിൽ നിന്നും നേടിയത്.

കമ്പനിയുടെ മൊത്തം ഓഹരി മൂലധനത്തിൻ്റെ 3.03 ശതമാനം 55.46 കോടി രൂപയ്ക്കാണ് എച്ച്ഡിഎഫ്‌സി ബാങ്ക് വിറ്റത്. ഫെബ്രുവരി 29 മുതൽ ഏപ്രിൽ 4 വരെയുള്ള കാലയളവിൽ വിറ്റ ഓഹരികളുടെ ശരാശരി വില ഏകദേശം 199.38 രൂപയായിരുന്നു. വിൽപ്പനയെത്തുടർന്ന് എച്ച്‌ഡിഎഫ്‌സി ബാങ്കിന് മെഡിക്കൽ സ്ഥാപനത്തിൽ 2.45 ശതമാനം ഓഹരിയുണ്ട്.
നിലവിലെ ഓഹരി വില
239.80 രൂപയാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ 5 ദിവസത്തിനിടെ 34.85 ശതമാനം വളർച്ച നേടാനും ഇന്ദ്രപ്രസ്ഥ മെഡിക്കൽ കോർപ്പറേഷൻ ഓഹരിക്ക് സാധിച്ചു. ഒരു മാസത്തിനിടെ 36.12 ശതമാനവും ആറ് മാസത്തിനിടെ 38.42 ശതമാനവും വളർച്ച ഓഹരി നേടിയിട്ടുണ്ട്.
200 ശതമാനം നേട്ടം
കഴിഞ്ഞ ഒരു വർഷത്തിനിടെ മൾട്ടിബാഗർ നേട്ടമാണ് ഇന്ദ്രപ്രസ്ഥ മെഡിക്കൽ കോർപ്പറേഷൻ നിക്ഷേപകർക്ക് നൽകിയത്. 2023 ഏപ്രിൽ 5 79.70 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. എന്നാൽ ഇന്ന് അത് ഏകദേശം 239 രൂപയിലേക്കുയർന്നു. അതായത് 200 ശതമാനം ലാഭം നിക്ഷേപകർക്ക് ലഭിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 511 ശതമാനത്തിന്‍റെ വളർച്ച നേടാനും കമ്പനിക്ക് സാധിച്ചു.
249 രൂപയാണ് 52 ആഴ്ചിയെ ഏറ്റവും ഉയർന്ന ഓഹരി വില. 77.75 രൂപയാണ് 52 ആഴ്ചയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ഓഹരി വില.

വിവാദങ്ങളിൽ തളർന്നില്ല
ഇന്ദ്രപ്രസ്ഥ മെഡിക്കൽ കോർപ്പറേഷന് കീഴിൽ പ്രധാനമായും രണ്ട് ആശുപത്രികളാണുള്ളത്. ഒന്ന് ന്യൂഡൽഹിയിലും മറ്റൊന്ന് നോയിഡയിലും. 2023ൽ വൃക്ക മാറ്റിവയ്ക്കൽ സംഭവവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളിൽ ഇന്ദ്രപ്രസ്ഥ മെഡിക്കൽ ഗ്രൂപ്പ് അകപ്പെട്ടിരുന്നു. ടെലഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്ത വാർത്തയാണ് വിവാദങ്ങൾക്ക് കാരണം. എന്നാൽ വിവാദങ്ങൾ ആശുപ്രതിയുടെ ഓഹരി നേട്ടത്തെ ഇടിച്ചില്ല എന്നതാണ് വാസ്തവം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!



Click it and Unblock the Notifications