കരടികളുടെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണി. അമേരിക്കന്‍ ബാങ്കുകളുടെ തകര്‍ച്ചയുടെ പ്രതിധ്വനി ദലാല്‍ സ്ട്രീറ്റിലും മുഴങ്ങുന്നു.
തിങ്കളാഴ്ച്ചത്തെ ഭീകരമായ വീഴ്ച്ച കൂടി ആയതോടെ ഒട്ടുമിക്ക ഓഹരികളും ചുവപ്പണിഞ്ഞ് നില്‍ക്കുകയാണ്; കയ്യില്‍ കിട്ടിയതുമെടുത്ത് നിക്ഷേപകര്‍ വിപണിയില്‍ നിന്നും മാറിനില്‍ക്കുന്ന സാഹചര്യം.

പുതിയ അനിശ്ചിതത്വങ്ങള്‍ക്കിടെ രണ്ടു പ്രമുഖ ഓഹരികള്‍ 'ബ്രേക്ക്ഡൗണ്‍' സ്ഥിരീകരണം നല്‍കിയിട്ടുണ്ട്. ഇവര്‍ ഏതെന്നല്ലേ, ഇന്‍ഡസ്ഇന്‍ഡ് ബാങ്കും എല്‍ ആന്‍ഡ് ടി ഫൈനാന്‍സ് ഹോള്‍ഡിങ്സും.
രണ്ടു സ്റ്റോക്കുകളും ഡെറിവേറ്റീവ് (ഫ്യൂച്ചേഴ്സ് ആന്‍ഡ് ഓപ്ഷന്‍സ്) വിഭാഗത്തിലുള്ളതുകൊണ്ട് ട്രേഡര്‍മാരുടെ കാര്യമായ നോട്ടം ഇങ്ങോട്ടെത്തുന്നുണ്ട്.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ലിമിറ്റഡ്
രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കുകളില്‍ ഒന്നാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്. 88,902 കോടി രൂപയുടെ വിപണി മൂല്യം ബാങ്ക് കുറിക്കുന്നു.
തിങ്കളാഴ്ച്ച 7 ശതമാനത്തിലധികം തകര്‍ച്ചയാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികള്‍ നേരിട്ടത്. 1,060 രൂപയിലേക്ക് ഓഹരി വിലയെത്തി.
സിഇഓയുടെ കാലാവധി മൂന്നില്‍ നിന്നും രണ്ടു വര്‍ഷമായി റിസര്‍വ് ബാങ്ക് വെട്ടിച്ചുരുക്കിയതിന് പിന്നാലെയാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ തകര്‍ച്ച. പുതിയ സംഭവവികാസം അടിസ്ഥാനപ്പെടുത്തി ബ്രോക്കറേജുകളും ഇന്‍ഡസ്ഇന്‍ഡ് ബാങ്കിലെ ടാര്‍ഗറ്റ് വില കുറച്ചിട്ടുണ്ട്.

Image Source: Investing.com
ടെക്നിക്കല്‍ ചാര്‍ട്ടില്‍ ട്രെന്ഡ്ലൈന് സപ്പോര്‍ട്ടിന് താഴേക്ക് ബാങ്കിന്റെ ഓഹരി വില എത്തിയത് കാണാം. കുത്തനെയുള്ള വോളിയം ഉയര്‍ച്ച വീഴ്ച്ചയുടെ ആഘാതം പറഞ്ഞുവെയ്ക്കുന്നു.
തിങ്കളാഴ്ച്ച മാത്രം ഇന്ഡ്ഇന്ഡ് ബാങ്കിന്റെ 12.16 മില്യണ്‍ ഓഹരികളാണ് കൈമാറ്റം ചെയ്യപ്പെട്ടത്. കഴിഞ്ഞ ഒക്ടോബറിന് ശേഷം ആദ്യമായാണ് ഇത്രയധികം പ്രതിദിന വോളിയം സ്റ്റോക്ക് രേഖപ്പെടുത്തുന്നതും.

ബാങ്കിങ് രംഗം ഒന്നടങ്കം പതറി നില്ക്കുന്ന സാഹചര്യത്തില്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്റെ ഓഹരി വില 1,000 രൂപ വരെയ്ക്കും ഇടറാന്‍ സാധ്യതയുണ്ട്. ഫെബ്രുവരിയില്‍ ഇതേ നിലവാരത്തില്‍ നിന്നാണ് ഓഹരികള്‍ തിരിച്ചുവരവ് നടത്തിയത്.
എല്‍ ആന്‍ഡ് ടി ഫൈനാന്‍സ് ഹോള്‍ഡിങ്സ് ലിമിറ്റഡ്
രാജ്യത്തെ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമാണ് എല്‍ ആന്‍ഡ് ടി ഫൈനാന്‍സ് ഹോള്‍ഡിങ്സ് ലിമിറ്റഡ്. വിപണി മൂല്യം 22,304 കോടി രൂപ.
ധനകാര്യരംഗത്ത് ഉരുണ്ടുകൂടിയിട്ടുള്ള കാര്‍മേഘങ്ങളാണ് എല്‍ ആന്‍ഡ് ടി ഫൈനാന്‍സിന്റെ തകര്‍ച്ചയ്ക്ക് മൂലകാരണം.
തിങ്കളാഴ്ച്ച നാലര ശതമാനം ഇടര്‍ച്ച സ്റ്റോക്കിന് സംഭവിച്ചു. 86 രൂപയിലാണ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ പ്രതിദിന ചാര്‍ട്ടിലെ ത്രികോണ പാറ്റേണില്‍ നിന്നും സുപ്രധാനമായ ബ്രേക്ക്ഡൗണും എല്‍ ആന്‍ഡ് ടി ഫൈനാന്‍സ് അറിയിക്കുന്നുണ്ട്. ശക്തമായ ബെയറിഷ് സൂചനയാണിത്.

Image Source: Investing.com
ത്രികോണ പാറ്റേണിന്റെ താഴത്തെ ട്രെന്ഡ്ലൈന് സപ്പോര്‍ട്ടില്‍ പിടിച്ചുനില്ക്കാന് ഓഹരികള്‍ക്ക് കഴിഞ്ഞില്ല. അതുകൊണ്ട് ഭീകരമായ തുടര്‍ വീഴ്ച്ച സ്റ്റോക്കില്‍ പ്രതീക്ഷിക്കാം. 82 രൂപ വരെയ്ക്കും ഓഹരി വിലയിടിയാന്‍ സാധ്യതയുണ്ട്. ഈ സോണില്‍ നിര്‍ണായകമായ പിന്തുണ എല്‍ ആന്‍ഡ് ടി ഫൈനാന്‍സ് കണ്ടെത്തും.
93 രൂപ നിലവാരം മറികടക്കും വരെ സ്റ്റോക്കിലെ ട്രെന്‍ഡ് നെഗറ്റീവായി തുടരുമെന്ന കാര്യവും പ്രത്യേകം പരാമര്‍ശിക്കണം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
