വിപണിയില്‍ ഇടിവ് തുടരുന്നു; സെന്‍സെക്‌സില്‍ 388 പോയിന്റ് നഷ്ടം; 5 കാരണങ്ങള്‍

തുടര്‍ച്ചയായ രണ്ടാം ദിവസവും വിപണിയില്‍ നഷ്ടം രേഖപ്പെടുത്തി. പ്രധാന സൂചികകള്‍ ഒരു ശതമാനത്തോളം ഇടിവ് നേരിട്ടു. വ്യാപാരത്തിന്റെ അവസാന മണിക്കൂറില്‍ സ്വകാര്യ ബാങ്കുകളുടെ മുന്നേറ്റമാണ് നഷ്ടം ലഘൂകരിച്ച് ക്ലോസ് ചെയ്യുവാന്‍ സഹായിച്ചത്. ഇതോടെ നിര്‍ണമായകമായ 17,500 നിലവാരത്തിന് മുകളില്‍ വ്യാപാരം അവസാനിപ്പിക്കാനും സാധിച്ചു. റിയാല്‍റ്റി, മെറ്റല്‍, ഓയില്‍ വിഭാഗം ഓഹരികളില്‍ തിരിച്ചടി ശ്കതമായിരുന്നു. ഇന്ന് വിപണിയെ പിന്നോട്ടുവലിച്ച 5 ഘടകങ്ങള്‍ താഴെ ചേര്‍ക്കുന്നു.

5 കാരണങ്ങള്‍

5 കാരണങ്ങള്‍

  • യുഎസ് പണപ്പെരുപ്പ നിരക്ക്- ഇന്ന് പ്രസിദ്ധീകരിക്കുന്ന പണപ്പെരുപ്പ നിരക്ക് മേയ് ആദ്യം ചേരുന്ന അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് വര്‍ധന സംബന്ധിച്ച തീരുമാനത്തെ ഏറ്റവും സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്നാണ്. മാര്‍ച്ച് മാസത്തിലെ പണപ്പെരുപ്പ നിരക്ക് 8.4 ശതമാനത്തിലായിരിക്കും എന്നാണ് വിപണിയുട പ്രതീക്ഷ.
  • ആര്‍ബിഐയും ഉദാര സമീപനം വൈകാതെ മാറ്റിയേക്കുമെന്ന ആശങ്ക. കഴിഞ്ഞയാഴ്ചത്തെ യോഗത്തില്‍ എസ്ഡിഎഫ് നിരക്ക് വീണ്ടും അവതരിപ്പിച്ചത് അപ്രതീക്ഷിതമായിരുന്നു.
  • ഇന്ത്യയുടെ പണപ്പെരുപ്പ നിരക്ക് ഇന്ന് പ്രസിദ്ധീകരിക്കുന്നുണ്ട്. മാര്‍ച്ചിലെ നിരക്ക് 6.44 ശതമാനമായിരിക്കും എന്നാണ് അനുമാനം.
  • ഫെബ്രുവരിയിലെ വ്യാവസായിക ഉത്പാദന നിരക്കും (IIP) ഇന്ന് പുറത്തുവരും. 
  • കമ്പനികളുടെ നാലാം പാദഫലത്തില്‍ ലാഭമാര്‍ജിന്‍ കുറയുമെന്ന ആശങ്ക.
എന്‍എസ്ഇയുടെ

ഒടുവില്‍ എന്‍എസ്ഇയുടെ മുഖ്യ സൂചികയായ നിഫ്റ്റി-50 ചൊവ്വാഴ്ച 145 പോയിന്റ് ഇറങ്ങി 17,530-ലും ബിഎസ്ഇയുടെ പ്രധാന സൂചികയായ സെന്‍സെക്സ് 388 പോയിന്റ് താഴ്ന്ന് 58,576-ലുമാണ് വ്യാപാരം നിര്‍ത്തിയത്. ചൊവ്വാഴ്ചത്തെ വ്യാപാരത്തിനിടെ നിഫ്റ്റി-50 സൂചിക 17,595-ല്‍ ഉയര്‍ന്ന നിലവാരവും 17,442-ല്‍ താഴ്ന്ന നിലവാരവും രേഖപ്പെടുത്തി.

താഴ്ന്ന നിലവാരത്തില്‍ നിന്നും 100 പോയിന്റോളം നഷ്ടം നികത്തിയാണ് പ്രധാന സൂചികകള്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്.

അതേസമയം, എന്‍എസ്ഇയിലെ ബാങ്ക് ഓഹരികളുടെ പൊതു സൂചികയായ നിഫ്റ്റി-ബാങ്ക് 133 പോയിന്റ് മുന്നേറി 37,747-ലും ഇന്നത്തെ വ്യാപാരം പൂര്‍ത്തിയാക്കി. മിഡ് കാപ്-100 സൂചിക 1.92 ശതമാനവും സ്മോള്‍ കാപ്-100 സൂചിക 1.58 ശതമാനം നഷ്ടത്തോടെയും വ്യാപാരം അവസാനിപ്പിച്ചു.

റിയാല്‍റ്റി

ഇതിനിടെ, എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളില്‍ 12 സൂചികകളും നഷ്ടം രേഖപ്പെടുത്തിയാണ് ഇന്നത്തെ വ്യാപാരം നിര്‍ത്തിയത്. ഇതില്‍ മെറ്റല്‍, റിയാല്‍റ്റി, ഓയില്‍ & ഗ്യാസ് വിഭാഗം സൂചികകളാണ് 2 ശതമാനത്തില്‍ കൂടുതല്‍ ഇടിഞ്ഞത്. ഐടി, മീഡിയ, ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓട്ടോ, എഫ്എംസിജി ഓഹരി സൂചികകളും തിരിച്ചടി നേരിട്ടാണ് വ്യപാരാം അവസാനിപ്പിച്ചത്.

എന്നാല്‍ 0.46 ശതമാനം മുന്നേറിയ സ്വകാര്യ ബാങ്ക് ഓഹരികളുടെ സൂചിക നേട്ടക്കണക്കില്‍ മുന്നിലെത്തി. നിഫ്റ്റി-ബാങ്ക്, ധനകാര്യ സേവന വിഭാഗം സൂചികകള്‍ നേരിയ നേട്ടത്തോടെയും ചൊവ്വാഴ്ചത്തെ വ്യാപാരം പൂര്‍ത്തിയാക്കി.

അഡ്വാന്‍സ്

അതേസമയം ഇന്ന് എന്‍എസ്ഇയില്‍ വ്യാപാരം നടന്ന ആകെ 2,137 ഓഹരികളില്‍ 545 എണ്ണം മാത്രമാണ് നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കിയത്. 1,550 ഓഹരികളിലും തിരിച്ചടി നേരിട്ടു. 42 ഓഹരികള്‍ക്ക് വ്യാപാരത്തിന്റെ അവസാനം മാറ്റമൊന്നും രേഖപ്പെടുത്താന്‍ സാധിച്ചില്ല. ചൊവ്വാഴ്ച വ്യാപാരം പൂര്‍ത്തിയാക്കിയ ഓഹരികളുടെ നേട്ടവും കോട്ടവും തമ്മിലുള്ള അനുപാതമായ അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 0.35-ലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ ദിവസം എഡി റേഷ്യോ 1.30 നിരക്കിലായിരുന്നു.

എഡി റേഷ്യോ ഇത്രയുമധികം താഴ്ന്നതിലൂടെ വിപണി വീണ്ടും ദുര്‍ബലമാകുകയാണെന്ന സൂചന നല്‍കുന്നു. ഇതിനിടെ, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് സൂചിപ്പിക്കുന്ന വിക്‌സ് (VIX) നിരക്കുകള്‍, നേരിയ നഷ്ടത്തോടെ 18.16-ലേക്ക് താഴ്ന്നത് ആശ്വാസമായി.

നേട്ടം

നേട്ടം

ഇന്നത്തെ വ്യാപാരത്തില്‍ എന്‍എസ്ഇയിലെ 69 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരം രേഖപ്പടുത്തി. വില്‍ക്കാനാരും മുന്നോട്ട വരാത്തതിനാല്‍ 92 ഓഹരികള്‍ ചൊവ്വാഴ്ച അപ്പര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം നിര്‍ത്തിയത്. നിഫ്റ്റി-50 സൂചികയിലെ 50 ഓഹരികളില്‍ 11 എണ്ണം മാത്രമാണ് മുന്നേറ്റത്തോടെ വ്യാപാരം അവസാനിപ്പിച്ചത്.

ആക്‌സിസ് ബാങ്ക് 1.58 %, കൊട്ടക് മഹീന്ദ്ര ബാങ്ക് 1.21 % വീതവും നേട്ടം കരസ്ഥമാക്കി മുന്നിലെത്തി. പവര്‍ഗ്രിഡ് 0.76 %, ഐസിഐസിഐ ബാങ്ക് 0.58 %, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് 0.57 % മാരുതി 0.52 % വീതവും ഉയര്‍ച്ച കൈവരിച്ചു.

നഷ്ടം

നഷ്ടം

ചൊവ്വാഴ്ചത്തെ വ്യാപാരത്തില്‍ എന്‍എസ്ഇയിലെ 7 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ താഴ്ന്ന നിലവാരം കുറിച്ചു. വാങ്ങാനാരും തയ്യാറാകാത്തതിനാല്‍ 75 ഓഹരികള്‍ ഇന്ന് ലോവര്‍ സര്‍ക്യൂട്ടിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. ഇതിനിടെ, നിഫ്റ്റി-50 സൂചികയിലെ 39 ഓഹരികളും ഇന്ന് നഷ്ടം രേഖപ്പെടുത്തി വ്യാപാരം അവസാനിപ്പിച്ചു.

ഹിന്‍ഡാല്‍കോ 5.77 %, കോള്‍ ഇന്ത്യ 5.04 % വീതവും ഇടിഞ്ഞു. ഗ്രാസിം ഇന്‍ഡസ്ട്രീസ് 3.74 %, ടാറ്റ മോട്ടോര്‍സ് 3.11 %, ടാറ്റ സ്റ്റീല്‍ 2.64 % ബജാജ് ഓട്ടോ 2.29 %, ടെക് മഹീന്ദ്ര 2.22 %, വിപ്രോ 2.20 %, എയര്‍ടെല്‍ 2.12 %, ബിപിസിഎല്‍ 2.02 % വീതവും നഷ്ടം നേരിട്ടാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X