ഐടി കമ്പനികള്‍ വീണ്ടും വറുതിയുടെ കാലത്തെ ഉറ്റുനോക്കുകയാണ്. ടിസിഎസിന് പിന്നാലെ ഇന്‍ഫോസിസും വിപണിയെ നിരാശപ്പെടുത്തുന്ന സാമ്പത്തിക ഫലം പ്രഖ്യാപിച്ചു. ഇതോടെ നിക്ഷേപകര്‍ ഒന്നടങ്കം ഐടി കമ്പനികളില്‍ പുരികം ചുളിക്കുകയാണ്.
വ്യാഴാഴ്ച്ച ഭീകരമായ 10 ശതമാനം തകര്‍ച്ച കണ്ടുകൊണ്ടാണ് ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാരം ചെയ്യുന്ന ഇന്‍ഫോസിസിന്റെ എഡിആര്‍ (അമേരിക്കന്‍ ഡെപ്പോസിറ്ററി റസീറ്റ്) തിരശ്ശീലയിട്ടത്. നിലവില്‍ 15.43 ഡോളറാണ് ഇന്‍ഫോസിസ് എഡിആര്‍ നിരക്ക്. സമാനമായ തകര്‍ച്ച വിപ്രോയുടെ എഡിആറിലും കാണാം. 3.67 ശതമാനം വിലയിടിവോടെ 22.08 ഡോളറിലേക്ക് വിപ്രോയുടെ എഡിആര്‍ ക്രമപ്പെട്ടു.

എഡിആര്‍ എന്ന് കേട്ടിട്ട് സംശയമുണ്ടോ? അമേരിക്കന്‍ വിപണികളില്‍ വ്യാപാരം നടത്തുന്ന മിക്ക വിദേശ കമ്പനികളുടെയും ഓഹരികള്‍ അമേരിക്കന്‍ ഡെപ്പോസിറ്ററി രസീതുകളായാണ് ട്രേഡ് ചെയ്യപ്പെടുന്നത്. യുഎസ് ഡെപ്പോസിറ്ററി ബാങ്കുകള്‍ ഈ സ്റ്റോക്കുകള്‍ ഇഷ്യൂ ചെയ്യുന്നു. വിദേശ കമ്പനിയുടെ ഒന്നോ അതിലധികമോ ഓഹരികളെയാണ് ഓരോ എഡിആറും പ്രതിനിധീകരിക്കുന്നത്.
വ്യാഴാഴ്ച്ച മാര്‍ക്കറ്റ് ഇടപാടുകള്‍ അവസാനിച്ചതിന് ശേഷമാണ് ഇന്‍ഫോസിസ് മാര്‍ച്ച് പാദഫലം പുറത്തുവിട്ടത്. ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 3 ശതമാനത്തിലധികം വിലയിടിവ് ഓഹരികള്‍ നേരിട്ടിരുന്നു. ഇന്നലെ മാത്രം 44.90 രൂപയുടെ ചോര്‍ച്ച ഇന്‍ഫോസിസ് ഓഹരികളിലുണ്ടായി. 1,409 രൂപയില്‍ വ്യാപാരം ആരംഭിച്ച കമ്പനി 1,383.40 രൂപയിലാണ് ദിനം പൂര്‍ത്തിയാക്കിയത്.

അംബേദകര്‍ ജയന്തി ആയതുകൊണ്ട് വെള്ളിയാഴ്ച്ച ഇന്ത്യന്‍ വിപണി അവധിയാണ്. തിങ്കളാഴ്ച്ചയാണ് വിപണിയില്‍ വ്യാപാരം പുനരാരംഭിക്കുക. നിരാശജനകമായ പാദഫലങ്ങള്‍ അടിസ്ഥാനപ്പെടുത്തി പുതിയ വാരം ഐടി കമ്പനികളില്‍ ശക്തമായ വീഴ്ച്ച വിദഗ്ധര്‍ പ്രതീക്ഷിക്കുന്നുണ്ട്.
ഇന്‍ഫോസിസിന്റെ നിറംകെട്ട നാലാം പാദഫലം അത്ഭുതപ്പെടുത്തിയെന്ന് ആഭ്യന്തര ബ്രോക്കറേജായ ഷെയര്‍ഖാന്റെ റിസര്‍ച്ച് വിഭാഗം മേധാവി സഞ്ജീവ് ഹോത്ത പറയുന്നു. അപ്രതീക്ഷിതമായി പ്രോജക്ടുകള്‍ റദ്ദുചെയ്യപ്പെട്ടത് കമ്പനിയുടെ പ്രകടനത്തില്‍ ആഘാതമായി. 'കോണ്‍സ്റ്റന്റ് കറന്‍സിയില്‍' ആവര്‍ത്തിക്കുന്ന വരുമാനയിടിവ് കോവിഡ് കാലത്തെക്കാള്‍ രൂക്ഷമാണെന്ന അഭിപ്രായം ഹോത്ത പങ്കുവെയ്ക്കുന്നുണ്ട്.
മാര്‍ച്ച് പാദം 6,128 കോടി രൂപ അറ്റാദായം കണ്ടെത്താന്‍ മാത്രമാണ് ഇന്‍ഫോസിസിന് സാധിച്ചത്. മുന്‍വര്‍ഷം ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ വളര്‍ച്ച 7.8 ശതമാനം മാത്രം. കമ്പനിയുടെ വില്‍പ്പന 16 ശതമാനം വര്‍ധിച്ച് 37,441 കോടി രൂപയിലെത്തി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4-7 ശതമാനം വരുമാന വളര്‍ച്ച 'കോണ്‍സ്റ്റന്റ് കറന്‍സിയിലും' 20-22 ശതമാനം വളര്‍ച്ച ഇബിഐടിഡിഎ മാര്‍ജിനിലും ഇന്‍ഫോസിസ് രേഖപ്പെടുത്തി. എന്നാല്‍ 5-8 ശതമാനം കോണ്‍സ്റ്റന്റ് കറന്‍സി വളര്‍ച്ചയും 21-23 ശതമാനം ഇബിഐടിഡിഎ വളര്‍ച്ചയും വിപണി പ്രതീക്ഷിച്ചിരുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.
ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വാതന്ത്ര്യദിന പ്രസംഗം: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത? നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications