കഴിഞ്ഞ വാരം സംഭവിച്ച നഷ്ടങ്ങളിൽ നിന്ന് ഓഹരി വിപണി പതിയെ കരകയറി മുന്നോട്ട് പോവുകയാണ്. തിങ്കളാഴ്ചയും സൂചികകൾ പച്ചയിൽ അവസാനിച്ചതോടെ നിക്ഷേപകരുടെ ആത്മവിശ്വാസം തിരികെ എത്തിയിട്ടുണ്ട്. എന്തായാലും വിപണി മുന്നേറ്റം തുടരുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
ഈ ആഴ്ച വാങ്ങാൻ ബ്രോക്കറേജുകൾ ശുപാർശ ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട ഓഹരികളിൽ ഒന്നാണ് ഇൻഫോസിസ്. ഏകദേശം ആറോളം ബ്രോക്കറേജ് സ്ഥാപനങ്ങൾ ഓഹരിക്ക് ബൈ കോൾ നൽകിയിട്ടുണ്ട്. ഇൻഫോസിസ് ഓഹരിയെക്കുറിച്ച് നമുക്ക് വിശദമായി പരിശോധിക്കാം.

നിലവിലെ ഓഹരി വില
എൻഎസ്ഇയിൽ 1.70 ശതമാനത്തിന്‍റെ ഇൻട്രാ ഡേ നേട്ടത്തോടെ 1434.50 രൂപയാണ് ഇൻഫോസിസ് ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ ഏകദേശം 3 ശതമാനത്തിന്‍റെ ഇടിവ് ഓഹരി നേരിട്ടിട്ടുണ്ട്. അതേ സമയം ആറ് മാസത്തിനിടെ 1.84 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഓഹരിയുടെ 52 ആഴ്‌ചയിലെ ഉയർന്നതും താഴ്ന്നതും യഥാക്രമം 1,733 രൂപയും 1,215 രൂപയുമാണ്.
ഡിവിഡൻ്റ് പേഔട്ട്
ഇൻഫോസിസ് നിക്ഷേപകർക്ക് ഡിവിഡൻ്റ് പേഔട്ട് നൽകാനുള്ള ഒരുക്കത്തിലാണ്. 2024 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഓരോ ഇക്വിറ്റി ഷെയറിനും 20/- രൂപ അന്തിമ ലാഭവിഹിതവും കൂടാതെ ഒരു ഇക്വിറ്റി ഷെയറിന് 8/- രൂപ പ്രത്യേക ലാഭവിഹിതവും ഇൻഫോസിസ് ശുപാർശ ചെയ്തു. വാർഷിക പൊതുയോഗത്തിനും അന്തിമ ഡിവിഡൻ്റും പ്രത്യേക ഡിവിഡൻ്റും അടയ്‌ക്കുന്നതിനുള്ള റെക്കോർഡ് തീയതി 2024 മെയ് 31 ആണ്. ലാഭവിഹിതം 2024 ജൂലൈ 1-ന് നൽകും. അതായത് അതിന് മുമ്പായി എത്ര ഓഹരി കൈവശമുണ്ടോ അതിനെല്ലാം 28 രൂപ വീതം ലഭിക്കും. ജൂലായ് ഒന്നോടെ പണം ബാങ്കിലെത്തുകയും ചെയ്യും.
ഇൻഫോസിസ് ടാർഗെറ്റ് വില
1. എംകെ ഗ്ലോബൽ
ബ്രോക്കറേജ് സ്ഥാപനമായ എംകെ ഗ്ലോബൽ 1750 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് ഇൻഫോസിസ് ഓഹരി വാങ്ങാമെന്നാണ് ശുപാർശ ചെയ്യുന്നത്.
2. റെലിഗെയർ
ജെൻ എഐ & ക്ലൗഡ്, ഓട്ടോമേഷൻ ടെക്നോളജി എന്നിവയുടെ ആവശ്യകതയാണ് ഇൻഫോസിസിനെ നയിക്കുന്നത്. കൂടാതെ, ഡ്രൈവിംഗ് മാർജിനുകളെ സഹായിക്കുന്ന ഒപ്റ്റിമൈസേഷനിലും മികച്ച ഉപയോഗത്തിലും കമ്പനിയുടെ ശ്രദ്ധ തുടരുന്നുണ്ട്. വരുമാനം/EBIT 24-26E-നേക്കാൾ 3.5%/6.1% CAGR വർദ്ധിക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ റെലിഗെയർ വിലയിരുത്തുന്നത്. അതുകൊണ്ട് 1,738 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് ഇൻഫോസിസ് ഓഹരി വാങ്ങാമെന്നാണ് നിർദ്ദേശം.
3. ഐസിഐസിഐ ഡയറക്ട്
ഡോളർ അടിസ്ഥാനത്തിലുള്ള കമ്പനിയുടെ വരുമാനം വരുന്ന സാമ്പത്തിക വർഷത്തിൽ വർധിക്കുമെന്നാണ് ബ്രോക്കറേജ് വിലയിരുത്തൽ. അതുകൊണ്ട് 1650 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് ഓഹരി വാങ്ങാമെന്നാണ് ശുപാർശ.

1650 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് ഇൻഫോസിസ് ഓഹരി വാങ്ങാമെന്നാണ് മോത്തിലാൽ ഓസ്വാൾ ശുപാർശ. അതോടൊപ്പം ജെഎം ഫിനാൻഷ്യൽ ശുപാർശ ചെയ്യുന്ന ടാർഗെറ്റ് വില 1570 രൂപയാണ്. പ്രഭുദാസ് ലില്ലാധർ ഓഹരി ഹോൾഡ് ചെയ്യാനാണ് നിർദേശിച്ചിരിക്കുന്നത്.
ഇൻഫോസിസ് ലിമിറ്റഡ്
കൂടുതൽ വിശദീകരങ്ങൾ ആവശ്യമില്ലാത്ത കമ്പനികളിൽ ഒന്നാണ് ഇൻഫോസിസ്. 1981 ൽ സ്ഥാപിതമായ കമ്പനിയുടെ ആസ്ഥാനം ബെംഗളൂരുവിലാണ്. മുമ്പ് ഇൻഫോസിസ് ടെക്നോളജീസ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന കമ്പനി 2011 ജൂണിൽ ഇൻഫോസിസ് ലിമിറ്റഡ് എന്നാക്കി മാറ്റി. ഇൻഫോസിസ് ലിമിറ്റഡ് അതിൻ്റെ അനുബന്ധ സ്ഥാപനങ്ങളുമായി ചേർന്ന്, വടക്കേ അമേരിക്ക, യൂറോപ്പ്, ഇന്ത്യ, അന്തർദേശീയ തലങ്ങളിൽ കൺസൾട്ടിംഗ്, ടെക്നോളജി, ഔട്ട്സോഴ്സിംഗ്, അടുത്ത തലമുറ ഡിജിറ്റൽ സേവനങ്ങൾ എന്നിവ നൽകുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

റിലയൻസ് ഒന്നാം പാദ ഫലം: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പോ? ബ്രോക്കറേജ് റിപ്പോർട്ടുകൾ പറയുന്നത് ഇതാണ്

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

കാലിബർ മൈനിംഗ് ഐപിഒ: അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications