ഹ്രസ്വകാലം കൊണ്ട് ബ്രേക്കൗട്ട് ലാഭം തരാനിരിക്കുന്ന 5 സ്‌റ്റോക്കുകള്‍; പട്ടികയില്‍ ഐടിസിയും!

പ്രവചനാതീതമായി തുടരുകയാണ് ഇന്ത്യന്‍ ഓഹരി വിപണി. അടുത്ത ദീപാവലി എത്തുമ്പോഴേക്കും വിപണി 20-30 ശതമാനമെങ്കിലും വളരാന്‍ സാധ്യതയുണ്ട്. എന്തായാലും ഇപ്പോഴത്തെ ചാഞ്ചാട്ടം നിക്ഷേപകര്‍ക്ക് കീശ നിറയ്ക്കാനുള്ള അവസരമാണ് മുന്നോട്ടുവെയ്ക്കുന്നത്. ഇതിനകം പല സ്റ്റോക്കുകളിലും ബ്രേക്കൗട്ട് ഉയര്‍ച്ച കാണാം. ഈ അവസരത്തില്‍ ഹ്രസ്വകാലം കൊണ്ട് ഭേദപ്പെട്ട ലാഭം സമ്മാനിക്കാന്‍ സാധ്യതയുള്ള 5 സ്‌റ്റോക്കുകള്‍ ചുവടെ പരിചയപ്പെടാം.

ഇന്‍ഫോസിസ്

ഇന്‍ഫോസിസ്

ഇന്ത്യയിലെ മുന്‍നിര ബഹുരാഷ്ട്ര ഐടി കമ്പനിയാണ് ഇന്‍ഫോസിസ്. സ്‌റ്റോക്ക് ഇപ്പോള്‍ വാങ്ങാമെന്ന് പറയുകയാണ് കൊട്ടാക്ക് സെക്യുരിറ്റീസ് ഇക്വിറ്റി റിസര്‍ച്ച് മേധാവി ശ്രീകാന്ത് ചൗഹാന്‍. ടാര്‍ഗറ്റ് വില 1,770 രൂപ. സ്റ്റോപ്പ് ലോസ് 1,615 രൂപ. സമീപകാലത്തെ ഹ്രസ്വകാല തിരുത്തലിന് ശേഷം പ്രധാന പിന്തുണനിലയായ 1,650 രൂപയ്ക്ക് മുകളിലാണ് സ്റ്റോക്ക് വ്യാപാരം നടത്തുന്നത്.

പ്രതിദിന, പ്രതിവാര ചാര്‍ട്ടുകളില്‍ ഇന്‍ഫോസിസ് ഓഹരികള്‍ തുടര്‍ച്ചയായി 1,630-1,650 വില നിലവാരത്തില്‍ പിന്തുണ തേടുന്നുണ്ട്. എന്തായാലും തിരുത്തലിന്റെ ഒരുപാദം സ്‌റ്റോക്ക് പൂര്‍ത്തിയാക്കി. വില കുത്തനെ തിരിച്ചുവരുന്നതിന്റെ സൂചനയാണിത്. 1,615 രൂപയ്ക്ക് മുകളില്‍ തുടരുന്ന സാഹചര്യത്തില്‍ പുതിയ അപ്‌ട്രെന്‍ഡ് റാലിയാണ് ചാര്‍ട്ട് അറിയിക്കുന്നുണ്ട്.

ഐടിസി

ഐടിസി

സിഗരറ്റ്, എഫ്എംസിജി, ഹോട്ടല്‍, പാക്കേജിങ്, പേപ്പര്‍ബോര്‍ഡ്, അഗ്രിബിസിനസ് തുടങ്ങിയ വിവിധ വ്യവസായ മേഖലകളില്‍ സാന്നിധ്യമറിയിക്കുന്ന പ്രമുഖ ഇന്ത്യന്‍ കമ്പനിയാണ് ഐടിസി. ഐടിസി ഓഹരികളും ഹ്രസ്വകാലം കൊണ്ട് നേട്ടം തരുമെന്ന് കൊട്ടാക്ക് സെക്യുരിറ്റീസ് ഇക്വിറ്റി റിസര്‍ച്ച് മേധാവി ശ്രീകാന്ത് ചൗഹാന്‍ പ്രവചിക്കുന്നു. ടാര്‍ഗറ്റ് വില 240 രൂപ. സ്റ്റോപ്പ് ലോസ് 215 രൂപ.

അടുത്തിടെ 265 രൂപയെന്ന പ്രതിരോധ നിലയില്‍ നിന്നും ശക്തമായ തിരുത്തല്‍ സ്‌റ്റോക്ക് നേരിട്ടിരുന്നു. എന്തായാലും ഇടക്കാല ഘടന പോസിറ്റീവ് ട്രെന്‍ഡാണ് അറിയിക്കുന്നത്. നിലവില്‍ 50 ദിവസത്തെ സിംപിള്‍ മൂവിങ് ആവറേജിന് (എസ്എംഎ) മുകളിലാണ് സ്റ്റോക്കിന്റെ വ്യാപാരം. 200 ദിവസത്തെ സിംപിള്‍ മൂവിങ് ആവറേജായ 215 രൂപ പൊസിഷണല്‍ ട്രേഡര്‍മാര്‍ക്ക് നിര്‍ണായക പിന്തുണ സമര്‍പ്പിക്കും.

ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക്

ഇന്ത്യയിലെ പ്രമഖ സക്വാര്യ ബാങ്കുകളില്‍ ഒന്നാണ് ഐസിഐസിഐ ബാങ്ക്. ബാങ്കിന്റെ ഓഹരി വില 860 രൂപ വരെ ഉയരുമെന്ന് നിരീക്ഷിക്കുകയാണ് കൊട്ടാക്ക് സെക്യുരിറ്റീസ് ഇക്വിറ്റി റിസര്‍ച്ച് മേധാവി ശ്രീകാന്ത് ചൗഹാന്‍. സ്റ്റോപ്പ് ലോസ് 780 രൂപ. സമീപകാലത്തെ ശക്തമായ ബ്രേക്കൗട്ടിന് ശേഷം സാങ്കേതിക തിരുത്തല്‍ സ്‌റ്റോക്കില്‍ സംഭവിച്ചിരുന്നു. എന്നാല്‍ ഹ്രസ്വകാലം തൊട്ട് ഇടക്കാലത്തേക്ക് ബുള്ളിഷ് ട്രെന്‍ഡാണ് ചാര്‍ട്ട് വിളിച്ചോതുന്നത്.

നിലവില്‍ പ്രധാന പിന്തുണ നിലയ്ക്ക് അരികിലാണ് സ്‌റ്റോക്കിന്റെ വ്യാപാരം. അപ്‌ട്രെന്‍ഡിനെ പിന്തുണച്ച് ഐസിഐസിഐ ബാങ്ക് ഓഹരികള്‍ താഴെത്തട്ടില്‍ ഉയര്‍ച്ച കണ്ടെത്തുന്നുമുണ്ട്. പ്രതിദിന ചാര്‍ട്ടില്‍ 10 ദിവസത്തെ സിംപിള്‍ മൂവിങ് ആവറേജിന് അരികിലാണ് സ്റ്റോക്ക് പിന്തുണ തേടുന്നത്. 780 രൂപയ്ക്ക് താഴെ ചെല്ലാത്തിടത്തോളം ഐസിഐസിഐ ബാങ്കില്‍ പൊസിഷണല്‍ ട്രേഡര്‍മാര്‍ക്ക് റാലി പ്രതീക്ഷ പുലര്‍ത്താം.

ഫെഡറല്‍ ബാങ്ക്

ഫെഡറല്‍ ബാങ്ക്

കേരളത്തില്‍ നിന്നുള്ള സ്വകാര്യമേഖലാ ബാങ്കായ ഫെഡറല്‍ ബാങ്കില്‍ 110 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് എച്ച്ഡിഎഫ്‌സി സെക്യുരിറ്റീസ് സീനിയര്‍ ടെക്‌നിക്കല്‍ ആന്‍ഡ് ഡെറിവേറ്റീവ് അനലിസ്റ്റ് വിനയ് രജനി നിര്‍ദേശിക്കുന്നത്. സ്റ്റോപ്പ് ലോസ് 92 രൂപ. ഒക്ടോബറില്‍ അവരോഹണ പാതയില്‍ (ഡൗണ്‍വാര്‍ഡ് സ്ലോപിങ് ചാനല്‍) നിന്നും പുറത്തുകടക്കാന്‍ സ്റ്റോക്കിന് സാധിച്ചിരുന്നു. ഇപ്പോള്‍ നിര്‍ണായകമായ പിന്തുണ നിലയ്ക്ക് അരികിലാണ് ഫെഡറല്‍ ബാങ്ക് ഓഹരികള്‍ തുടരുന്നത്.

വരും നാളുകളില്‍ ബാങ്കിങ് മേഖല ഉണരാനിരിക്കുന്നത് ഫെഡറല്‍ ബാങ്കിന് ഗുണം ചെയ്യും. സമീപകാലത്തെ തിരുത്തലിന് ശേഷം ഹ്രസ്വകാല ചാര്‍ട്ടുകളില്‍ സ്റ്റോക്കില്‍ അമിതമായ വാങ്ങല്‍ കാണാം. പ്രതിവാര, പ്രതിവാര ചാര്‍ട്ടുകളിലെ ഹയര്‍ ടോപ്പ്, ഹയര്‍ ബോട്ടം ചിത്രങ്ങള്‍ സ്‌റ്റോക്കിലെ ബുള്ളിഷ് ട്രെന്‍ഡാണ് അറിയിക്കുന്നത്.

വിമ്ത ലാബ്‌സ്

വിമ്ത ലാബ്‌സ്

രാജ്യാന്തര ഫാര്‍മ, ബയോടെക്‌നോളജി കമ്പനികള്‍ക്ക് വേണ്ടി ഗവേഷണ വികസനം നടത്തുന്ന മുന്‍നിര സിആര്‍ഓ (കോണ്‍ട്രാക്ട് റിസര്‍ച്ച് ഓഗര്‍ഗനൈസേഷന്‍) സ്ഥാപനമാണ് വിമ്ത ലാബ്‌സ്. സ്റ്റോക്കില്‍ 385 രൂപയുടെ ടാര്‍ഗറ്റ് വില ഏഞ്ചല്‍ വണ്‍ ചീഫ് അനലിസ്റ്റ് സമീത് ചാവന്‍ അറിയിക്കുന്നു. സ്‌റ്റോപ്പ് ലോസ് 298 രൂപ. വോളിയം വര്‍ധനവ് അടിസ്ഥാനപ്പെടുത്തി 340 രൂപയെന്ന 'നെക്ക്‌ലൈന്‍' ലെവര്‍ ഭേദിക്കാന്‍ സ്റ്റോക്കിന് സാധിച്ചിട്ടുണ്ട്. 335-325 വില നിലവാരത്തില്‍ ഓഹരി വില തുടരുമ്പോള്‍ സ്‌റ്റോക്കില്‍ നിക്ഷേപം നടത്തുന്നതാണ് ഉചിതം.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്.

ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകന്‍ തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X