ബുള്ളിഷ് റിവേഴ്‌സല്‍! തലവര തെളിഞ്ഞ ഈ സ്‌മോള്‍ കാപ് ഓഹരിയില്‍ ഇനി 101% ലാഭം നേടാം; നോക്കുന്നോ?

സാമ്പത്തിക ഉത്തേജന പാക്കേജുകളുടെ ഭാഗമായും അല്ലാതെയും രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വേഗത്തിലാക്കിയിട്ടുണ്ട്. റോഡുകളുടെ വികസനത്തിനും നിര്‍മാണത്തിനുമായി 100 ലക്ഷം കോടിയുടെ വന്‍ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതില്‍ 25 ലക്ഷം കോടിയെങ്കിലും റോഡുകളുടെ വികസനത്തിനായി മാത്രം നീക്കി വച്ചിരിക്കുകയാണ്. ഇതിനിടെ രാജ്യത്തെ മുന്‍നിര ഹൈവേ നിര്‍മാണ കമ്പനിയുടെ ഓഹരി, 100 ശതമാനം വരെ ലാഭം പ്രതീക്ഷിച്ച് വാങ്ങാമെന്ന് നിര്‍ദേശിച്ച് വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങൾ രംഗത്തെത്തി.

എച്ച്ജി ഇന്‍ഫ്രാ എന്‍ജിനീയറിംഗ്

എച്ച്ജി ഇന്‍ഫ്രാ എന്‍ജിനീയറിംഗ്

ദേശീയപാതകള്‍, റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങളിലാണ് എച്ച്ജി ഇന്‍ഫ്രാ എന്‍ജിനീയറിംഗ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അടുത്തിടെ വിമാനത്താവളങ്ങളിലെ റണ്‍വേ ദീര്‍ഘിപ്പിക്കുന്നത് പോലെയുളള തുടര്‍ പ്രവര്‍ത്തനങ്ങളും റെയില്‍വേ, അടിസ്ഥാന സൗകര്യ വികസനം പോലെയുള്ള നിര്‍മാണ പ്രവര്‍ത്തികളും കമ്പനി ഏറ്റെടുക്കുന്നുണ്ട്. മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് അടക്കമുള്ള പത്തോളം സംസ്ഥാനങ്ങളില്‍ വിവിധ ദേശീയ പാതകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2003-ല്‍ രാജസ്ഥാനിലെ ജോധ്പൂര്‍ ആസ്ഥാനമായാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

ഓഹരി വിശദാംശം

ഓഹരി വിശദാംശം

എച്ച്ജി ഇന്‍ഫ്രായുടെ ആകെ ഓഹരികളില്‍ 74.53 ശതമനവും പ്രമോട്ടറിന്റെ കൈവശമാണ്. ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 14.07 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 10.66 ശതമാനവും വിദേശ നിക്ഷേപകര്‍ക്ക് 0.74 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. നിലവില്‍ കമ്പനിയുടെ വിപണി മൂല്യം 3,692 കോടിയാണ്. ഇന്‍ഫ്രാ ഓഹരികളുടെ ശരാശരി പിഇ അനുപാതം 31.16 നിലവാരത്തില്‍ ആയിരിക്കുമ്പോള്‍ എച്ച്ജി ഇന്‍ഫ്രായുടേത് 9.72 ആണെന്നതും ശ്രദ്ധേയം. പ്രതിയോഹരി ബുക്ക് വാല്യൂ 220.34 രൂപ നിരക്കിലുമാണ്. മുടങ്ങാതെ ലാഭവിഹിതം നല്‍കുന്ന ഓഹരിയുടെ ഡിവിഡന്റ് യീല്‍ഡ് 0.18 ശതമാനമാണ്.

സാമ്പത്തികം

സാമ്പത്തികം

പയട്രോസ്‌കി സ്‌കോറിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ എച്ച്ജി ഇന്‍ഫ്രായുടെ സാമ്പത്തിക സ്ഥിതി ശക്തമായ (Piotroski Score: 7) നിലവാരത്തിലാണുള്ളത്. കഴിഞ്ഞ 3 വര്‍ഷ കാലയളവില്‍ കമ്പനിയുടെ വരുമാനത്തില്‍ 22.9 ശതമാനവും പ്രവര്‍ത്തന ലാഭത്തില്‍ 32.6 ശതമാനവും അറ്റാദായത്തില്‍ 44 ശതമാനം വീതവും സംയോജിത വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ എച്ച്ജി ഇന്‍ഫ്രായുടെ വരുമാനം 1,056 കോടിയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 0.79 ശതമാനം വധനയാണിത്. ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 6.44 ശതമാനം ഇടിഞ്ഞ് 111.11 കോടിയിലേക്കെത്തി. ഇതോടെ നാലാം പാദത്തിലെ പ്രതിയോഹരി വരുമാനം 15.95-ലേക്ക് താഴ്ന്നു.

അനുകൂല ഘടകം

അനുകൂല ഘടകം

നിലവില്‍ കമ്പനിക്ക് ലഭിച്ചിരിക്കുന്ന വിവിധ റോഡ് പദ്ധതികളുടെ കരാര്‍ മൂല്യം 6,843 കോടി രൂപയാണ്. ഇത് 2021 സാമ്പത്തിക വര്‍ഷത്തിലെ വരുമാനത്തിന്റെ മൂന്ന് മടങ്ങോളം വരും. കമ്പനിയുടെ ആകെ കരാര്‍ മൂല്യം 9,000 കോടി രൂപ കവിയും. ഇതിലൂടെ എച്ച്ജി ഇന്‍ഫ്രാ എന്‍ജിനീയറിംഗിന്റെ ഭാവി വരുമാന ലഭ്യത ശക്തമാണെന്ന് കരുതാനാവും.

കൂടാതെ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും റെയില്‍വേ മേഖലയിലും ഉടന്‍ പ്രഖ്യാപിക്കുന്ന വന്‍കിട പദ്ധതികളിലും ഒരു വിഹിതം കമ്പനിക്ക് ലഭിച്ചേക്കാം എന്നതും ശുഭസൂചനയാണ്. ഉയര്‍ന്ന വളര്‍ച്ചയും മികച്ച ഓഹരിയിന്മേലുള്ള ആദായവും അനുകൂല ഘടകങ്ങളാണ്. വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങൾ ബൈ റേറ്റിങ് നൽകിയിട്ടുണ്ട്.

ലക്ഷ്യവില 820- 1,139

ലക്ഷ്യവില 820- 1,139

ചൊവ്വാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ 566.60 രൂപയിലാണ് എച്ച്ജി ഇന്‍ഫ്രായുടെ ഓഹരികള്‍ ക്ലോസ് ചെയ്തത്. അതേസമയം കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ എച്ച്ജി ഇന്‍ഫ്രാ ഓഹരിയുടെ ഉയര്‍ന്ന വില 830 രൂപയും കുറഞ്ഞ വില 357.55 രൂപയുമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 2.5 ശതമാനം തിരുത്തല്‍ നേരിട്ടെങ്കിലും ഒരു മാസക്കാലയളവില്‍ ഓഹരി വില 8 ശതമാനം മുന്നേറിയിട്ടുണ്ട്.

  • ആക്സിസ് സെക്യൂരിറ്റീസ്- 855 രൂപ ലക്ഷ്യമാക്കി എച്ച്ജി ഇന്‍ഫ്രാ ഓഹരികളില്‍ നിക്ഷേപം പരിഗണിക്കാമെന്ന് ബ്രോക്കറേജ് സ്ഥാപനം നിര്‍ദേശിച്ചു. ഇതിലൂടെ സമീപ ഭാവിയില്‍ 50 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്.
എംകെ ഗ്ലോബല്‍-
  • എംകെ ഗ്ലോബല്‍- 820 രൂപയിലേക്ക് എച്ച്ജി ഇന്‍ഫ്രാ ഓഹരികള്‍ ഉയരാമെന്ന് എംകെ ഗ്ലോബല്‍ കണക്കുക്കൂട്ടുന്നു. ഇതിലൂടെ 45 ശതമാനം നേട്ടമാണ് പ്രതീക്ഷിക്കുന്നത്.
  • എച്ച്ഇജി- 1,139 രൂപ ലക്ഷ്യമാക്കി എച്ച്ജി ഇന്‍ഫ്രാ (BSE: 541019, NSE: HGINFRA) ഓഹരികള്‍ വാങ്ങാമെന്ന് ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി. ഇതിലൂടെ സമീപ കാലയളവില്‍ 101 ശതമാനം ലാഭം കരസ്ഥമാക്കാമെന്നാണ് അനുമാനം.
  • എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ്- 932 രൂപയിലേക്ക് എച്ച്ജി ഇന്‍ഫ്രാ ഓഹരികള്‍ ഉയരാമെന്ന് ബ്രോക്കറേജ് സ്ഥാപനം വിലയിരുത്തുന്നു. ഇതിലൂടെ 65 ശതമാം നേട്ടമാണ് പ്രതീക്ഷിക്കുന്നത്.
അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X