ആഭ്യന്തര സൂചികകൾ നേട്ടത്തോടെയാണ് ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചത്. സെൻസെക്‌സ് 194.9 പോയിൻ്റ് ഉയർന്ന് 75,585.40 ലും നിഫ്റ്റി 59.95 പോയിൻ്റ് ഉയർന്ന് 22,992.40 ലും ആണ് വ്യാപാരം തുടങ്ങിയത്. എച്ച്‌ഡിഎഫ്‌സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസിലെ ഉയർന്ന വാങ്ങൽ സൂചികകൾക്ക് കരുത്തേകി. അതേ സമയം ഇന്ന് നഷ്ടമുണ്ടായ ഓഹരികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ഐനോക്‌സ് വിൻഡ് ലിമിറ്റഡിൻ്റെ ഓഹരികളാണ്. ആദ്യ സെഷനിൽ തന്നെ ഏകദേശം 9 ശതമാനത്തോളം കമ്പനിയുടെ ഓഹരി ഇടിഞ്ഞു.
ഇടിവിന് കാരണം
എക്സ്ചേഞ്ചുകളിൽ നടന്ന ഒരു ബ്ലോക്ക് ഡീലിൽ കമ്പനിയുടെ പ്രൊമോട്ടർ സ്ഥാപനമായ ഐനോക്‌സ് വിൻഡ് എനർജി ലിമിറ്റഡ് 2.75 കോടി ഓഹരികൾ അല്ലെങ്കിൽ കമ്പനിയുടെ മൊത്തം ഇക്വിറ്റിയുടെ 5% കൈ മാറിയതാണ് ഇടിവിന് കാരണം. ഏകദേശം 400 കോടി രൂപയുടെ ഇടപാടാണ് നടന്നത്. അതായത് ഒരു ഓഹരിയുടെ വില 151 രൂപയോളം വരും.
2024 മാർച്ച് പാദത്തിൽ, ഐനോക്‌സ് വിൻഡ് എനർജിക്ക് 38.43 ശതമാനം ഓഹരികൾ ഉണ്ടായിരുന്നു, ഇത് ഓഹരി വിൽപ്പനയ്ക്ക് ശേഷം 33.43 ശതമാനമായി കുറയും.

നിലവിലെ ഓഹരി വില
9 ശതമാനത്തിന് മുകളിൽ ഇടിഞ്ഞതോടെ ഐനോക്‌സ് വിൻഡ് ലിമിറ്റഡിൻ്റെ ഓഹരി വില എൻഎസ്ഇയിൽ 147.75 രൂപയായി കുറഞ്ഞു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2.96 ശതമാനം ഇടിവും ഓഹരി നേരിട്ടിട്ടുണ്ട്. 6.34 ശതമാനമാണ് ഒരു മാസത്തെ ഇടിവ്. അതേ സമയം 2024-ൽ ഇതുവരെയുള്ള കണക്കെടുക്കുമ്പോൾ ഏകദേശം 12 ശതമാനത്തോളം ഉയരാൻ ഓഹരിക്ക് സാധിച്ചു.
340.39 ശതമാനം ലാഭമാണ് ഐനോക്‌സ് വിൻഡ് ലിമിറ്റഡിൻ്റെ ഓഹരി കഴിഞ്ഞ ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് നൽകിയത്. 177 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 28.68 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ഓഹരിയുടെ വികാരം
ഓഹരിയുടെ ആപേക്ഷിക ശക്തി സൂചിക 65-ൽ നിൽക്കുന്നു. ഇത് ഓവർബോട്ട് അല്ലെങ്കിൽ ഓവർസോൾഡ് സോണിൽ ട്രേഡ് ചെയ്യുന്നില്ലെന്ന് സൂചിപ്പിക്കുന്നു. സ്റ്റോക്ക് 5 ദിവസം, 10 ദിവസം എന്നിവയേക്കാൾ കുറവാണ്, എന്നാൽ 20 ദിവസം, 30 ദിവസം, 50 ദിവസം, 100 ദിവസം, 150 ദിവസം, 200 ദിവസം ചലിക്കുന്ന ശരാശരിയേക്കാൾ ഉയർന്നതാണ്.
ലാഭം ഉയർന്നു
മാർച്ച് പാദത്തിൽ ഐനോക്‌സ് വിൻഡ് 36.72 കോടി രൂപയുടെ ഏകീകൃത ലാഭം റിപ്പോർട്ട് ചെയ്തു, പ്രധാനമായും വരുമാനം വർധിച്ചതാണ് ഇതിന് കാരണം. കഴിഞ്ഞ സാമ്പത്തിക വർഷം ജനുവരി-മാർച്ച് കാലയളവിൽ 119.04 കോടി രൂപയുടെ അറ്റ നഷ്ടം രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ മൊത്തവരുമാനം കഴിഞ്ഞ വർഷം 193.83 കോടി രൂപയിൽ നിന്ന് 563.07 കോടി രൂപയായി ഉയർന്നു.

ഐനോക്സ് വിൻഡ്
ഐപിപികൾ, യൂട്ടിലിറ്റികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേറ്റുകൾ, റീട്ടെയിൽ നിക്ഷേപകർ എന്നിവർക്ക് സേവനം നൽകുന്ന ഇന്ത്യയിലെ മുൻനിര വിൻഡ് എനർജി സൊല്യൂഷൻ ദാതാക്കളിൽ ഒന്നാണ് ഐനോക്സ് വിൻഡ്. ഗുജറാത്ത്, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ 1,600 മെഗാവാട്ട് ഉൽപ്പാദന ശേഷിയുള്ള മൂന്ന് അത്യാധുനിക ഉൽപ്പാദന പ്ലാൻ്റുകൾ കമ്പനിക്കുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
