അപ്രതീക്ഷിതമായ ആക്രമണമായിരുന്നു ജമ്മു & കാശ്മീരിലെ പഹൽഗാമിൽ നടന്നത്. ഭീകരരുടെ ആക്രമണത്തിൽ നിരപരാധികളായ ഒട്ടനവധി ജീവനുകളാണ് നഷ്ടമായത്. നിലവിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ ആഞ്ഞടിച്ചതോടെ ഒരു യുദ്ധ സമാന അന്തരീക്ഷം പ്രകടമാവുന്നു. പാക്കിസ്ഥാൻ പാക് തീരത്ത് മിസൈല്‍ പരീക്ഷണം നടത്തിയേക്കുമെന്നും റിപ്പോർട്ട് വന്നിട്ടുണ്ട്. പാക്കിസ്ഥാനുള്ള മറുമരുന്നുമായി ഇന്ത്യയുടെ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്തും പാക്ക് തീരത്തേക്ക് യാത്ര ആരംഭിച്ചു.
നിലവിൽ ലഭിച്ച ഉപഗ്രഹ ചിത്രങ്ങൾ സ്ഥിരീകരിക്കുന്നത് ഐഎൻഎസ് വിക്രാന്ത് കർണാടകയിലെ കാർവാർ തീരത്തിന് സമീപം പട്രോളിംഗ് നടത്തുകയാണെന്നാണ്. പാക്കിസ്ഥാൻ്റെ ഈ ആക്രമണം മൂലം കടൽതീരത്തും ശക്തമായ തിരച്ചിൽ നടത്തുന്നുണ്ട്. വിക്രാന്തിൻ്റെ ഈ യാത്ര അപ്രതീക്ഷിത സംഭവ വികാസങ്ങൾക്ക് വഴിയൊരുക്കാനും സാധ്യതയുണ്ട്.
പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനെതിരെ ശക്തമായ നടപടികളാണ് ഇന്ത്യ പ്രഖ്യാപിച്ചത്. അതായത് സിന്ധു നദീജല കരാർ(IWT) താൽക്കാലികമായി നിർത്തിവയ്ക്കാനും, നയതന്ത്ര ബന്ധങ്ങൾ ഒഴിവാക്കാനും, അട്ടാരി വാഗ അതിർത്തി അടയ്ക്കാനും ഇന്ത്യ തീരുമാനിച്ചു. എന്നാൽ അതേസമയം, സിംല കരാർ താൽക്കാലികമായി നിർത്തിവയ്ക്കുകയും സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കുന്നത് ഒരു "യുദ്ധപ്രവൃത്തി" എന്ന് മുദ്രകുത്തുകയും ചെയ്തായിരുന്നു പാകിസ്ഥാൻ ഇന്ത്യക്കെതിരെ ആഞ്ഞടിച്ചത്. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായി.
പഹല്‍ഗാമിനെ രക്തക്കളമാക്കിയ ഭീകരര്‍ക്കായി തിരച്ചില്‍ ശക്തമാണ്. പാകിസ്താനെതിരെ ഇന്ത്യ തിരിച്ചടിച്ചതോടെ ജമ്മു & കാശ്മീരിൽ സുരക്ഷ ശക്തമാക്കിയിരിക്കുന്നു.

പാകിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടിച്ചത് എങ്ങനെ?
- സാർക്ക് വിസ ഇളവ് പദ്ധതി (SVES) പ്രകാരം പാകിസ്ഥാൻ പൗരന്മാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ അനുവാദമില്ല. കൂടാതെ നിലവിൽ ഇന്ത്യയിലുള്ള SVES വിസയ്ക്ക് കീഴിൽ എല്ലാ പാകിസ്ഥാൻ പൗരൻമാരും 48 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണം.
- അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ പാക്കിസ്ഥാൻ ഉപേക്ഷിക്കുന്നതുവരെ 1960 ലെ സിന്ധു നദീജല കരാർ താത്കാലികമായി വിച്ഛേദിക്കും. നദികളുടെ വെള്ളം പങ്കിടുന്നതിനായി ലോകബാങ്ക് മധ്യസ്ഥത വഹിച്ച സിന്ധു നദീജല ഉടമ്പടി ഇരുപക്ഷവും തമ്മിലുള്ള ഏറ്റവും ഈടുറ്റ കരാറായി കണക്കാക്കപ്പെടുന്നു.
- അട്ടാരി-വാഗ ചെക്ക്‌പോസ്റ്റ് ഉടനടി അടച്ചുപൂട്ടും. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ഒരേയൊരു പ്രവർത്തനക്ഷമമായ കര -അതിർത്തി കടക്കുവാനുള്ള മാർഗമാണിത്. സാധുവായ രേഖകളുമായി അതുവഴി കടന്നുപോയവർ മെയ് 1 ന് മുമ്പ് ആ വഴി തന്നെ തിരിച്ചുവരണം.
- ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നിന്ന് പ്രതിരോധ, നാവിക, വ്യോമ മേഖലയിലെ ഉപദേഷ്ടാക്കളെ ഇന്ത്യ പിരിച്ചു വിടും. ഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ പ്രതിരോധ, സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കളെ പേഴ്‌സണ നോൺ ഗ്രാറ്റ ആയി പ്രഖ്യാപിക്കാനും CCS തീരുമാനിച്ചു. അവർക്ക് ഇന്ത്യ വിടാൻ ഒരാഴ്ചയാണ് സമയം.
ഭീകരതയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നായിരുന്നു വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിജ്ഞയെടുത്തത്. ഭീകരവാദ പ്രവർത്തനങ്ങൾ നടക്കുന്ന ഏതൊരു ഭൂമിയും നശിപ്പിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ബീഹാറിലെ മധുബാനിയിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ- "ഭീകരതയ്ക്കായി സ്വന്തം ഭൂമി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക - അതിന്റെ ഓരോ ഇഞ്ചും ഞങ്ങൾ നശിപ്പിക്കും."
ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിലെ ബൈസരൻ പുൽമേടുകളിൽ നടന്ന മാരകമായ ആക്രമണത്തിൽ ലഷ്കർ-ഇ-തൊയ്ബ (എൽഇടി) യുടെ പ്രതിനിധിയായ ദി റെസിസ്റ്റൻസ് ഫ്രണ്ടിന്റെ (ടിആർഎഫ്) ഭീകരർ 26 നിരപരാധികളായ വിനോദസഞ്ചാരികളെയാണ് കൊലപ്പെടുത്തിയത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
