വില കുതിച്ചത് 1-ൽ നിന്നും 54 രൂപയിലേക്ക്, നിക്ഷേപകരുടെ കീശ നിറച്ച മെഗാ ഓഹരി, നിങ്ങളുടെ കയ്യിലുണ്ടോ..?

ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ പണം സമ്പാദിക്കണമെങ്കിൽ ലോട്ടറി അടിക്കേണ്ടി വരും അല്ലേ... എന്നാൽ അത് അത്ര എളുപ്പം സംഭവിക്കുന്ന കാര്യമല്ല. ഭാഗ്യദേവത കടാക്ഷിക്കണം. അതേസമയം ഓഹരി വിപണിയുടെ ചലനങ്ങളെ കൃത്യമായി മനസിലാക്കുന്ന ആളുകൾക്ക് എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ മികച്ച ലാഭം നേടി എടുക്കാൻ സാധിക്കും. കാരണം വിപണിയിൽ നിരവധി മൾട്ടിബാഗർ ഓഹരികളുണ്ട് എന്നത് തന്നെയാണ്.

കുറഞ്ഞ സമയം, കൂടുതൽ ലാഭം എന്നതാണ് മൾട്ടിബാഗർ ഓഹരികളുടെ രീതി. ഒരു വർഷത്തിനിടെ 250 ശതമാനവും 5 വർഷം കൊണ്ട് 2900 ശതമാനവും വളർച്ച കൈവരിച്ച ഓഹരിയുടെ വിശദാംശങ്ങൾ പരിശോധിച്ചാൽ നിങ്ങൾക്ക് കാര്യങ്ങൾ കൂടുതൽ മനസിലാകും.

കീശ വീർപ്പിച്ച ഓഹരി

നിക്ഷേപകരുടെ കീശ വീർപ്പിച്ച മൾട്ടിബാഗർ ഓഹരിയാണ് ആർഡിബി ഇൻഫ്രാസ്ട്രക്ചർ ആൻഡ് പവർ ലിമിറ്റഡ്. ചുരുങ്ങിയ സമയത്തിനുള്ളിൽ വൻ വളർച്ച കൈവരിക്കുകയും സമീപകാലത്ത് ഏറ്റവും വലിയ സമ്പത്ത് സൃഷ്ടിക്കുന്നവരിൽ ഒരാളായി മാറാനും ഓഹരിക്ക് സാധിച്ചു. അഞ്ച് വർഷം മുൻപ് അതായത് 2020-ൽ 1.75 രൂപയായിരുന്നു ആർഡിബി ഇൻഫ്രാസ്ട്രക്ചർ ആൻഡ് പവർ ഓഹരിയുടെ വില. എന്നാൽ ഇന്ന് 54 രൂപയിലാണ് ഓഹരിയുടെ വ്യാപാരം. അതായത് 5 വർഷം കൊണ്ട് ഓഹരി നേടിയത് ഏകദേശം 2928 ശതമാനം വളർച്ച.

1 ലക്ഷം രൂപ ഇന്ന് 30 ലക്ഷം

2024 മുതൽ ശക്തമായ റാലിയാണ് ഓഹരി വിലയിൽ ഉണ്ടായത്. 2025 മാർച്ച് അവസാനത്തോടെ ആർഡിബി ഇൻഫ്രാസ്ട്രക്ചർ ആൻഡ് പവർ ഓഹരിയുടെ വില 62.7 എന്ന റെക്കോർഡിലേക്ക് കുതിച്ചു. എന്നാൽ പിന്നീട് നേരിയ ഇടിവ് ഓഹരി നേരിട്ടു. നിലവിൽ 54.39 രൂപ എന്ന നിരക്കിലാണ് വ്യാപാരം. ഓഹരിയുടെ കുതിപ്പ് വിലയിരുത്തുമ്പോൾ അഞ്ച് വർഷം മുൻപ് ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്ന് അതിന്‍റെ മൂല്യം 30 ലക്ഷം രൂപയായി മാറുമായിരുന്നു. ശരിയായ ഓഹരി കണ്ടെത്തിയാൽ മികച്ച ലാഭമുണ്ടാക്കാമെന്ന കാര്യം അടിവരയിടുന്നതാണ് ഈ കണക്കുകൾ.

1 ലക്ഷം 30 ലക്ഷമാക്കിയ ഓഹരി, ഇതാണ് പണം കായ്ക്കുന്ന ഓഹരി

പുതിയ കരാറുകൾ

2025 ഏപ്രിൽ 24-ന് കമ്പനി ബിഗ്ബുൾ ഇൻഫ്രാബിൽഡ് പ്രൈവറ്റ് ലിമിറ്റഡുമായി ഒരു ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചു. ഹരിയാനയിലെ ഗുഡ്ഗാവിലെ സബ്-തഹസിൽ ബാദ്ഷാപൂരിലെ വില്ലേജ് പാൽറയുടെ റവന്യൂ എസ്റ്റേറ്റിനുള്ളിൽ, സെക്ടർ-70A-യിൽ സ്ഥിതി ചെയ്യുന്ന ഏകദേശം 2.8375 ഏക്കർ വിസ്തൃതിയുള്ള ആർ‌ഡി‌ബിയുടെ ഭൂമിയിലാണ് ഈ പദ്ധതി നിർമ്മിക്കുന്നത്. കരാറിന്‍റെ ഭാഗമായി, ഭൂവുടമ എന്ന നിലയിൽ ആർ‌ഡി‌ബിയും ഡെവലപ്പറും തമ്മിലുള്ള വരുമാന പങ്കിടൽ യഥാക്രമം 31.5% ഉം 68.5% ഉം ആയി നിശ്ചയിച്ചിട്ടുണ്ട്.

നേരത്തെ, 2025 മാർച്ച് 7 ന് മെസ്സേഴ്സ് വർധമാൻ ഗ്രൂപ്പ് റിയൽബിൽഡ് എൽഎൽപിയിൽ നിന്ന് ആർഡിബി ഇൻഫ്രാസ്ട്രക്ചറിന് കരാർ ലഭിച്ചിരുന്നു.

ആർ‌ഡി‌ബി ഇൻഫ്രാസ്ട്രക്ചർ ആൻഡ് പവർ ലിമിറ്റഡ്

ആർ‌ഡി‌ബി ഇൻഫ്രാസ്ട്രക്ചർ ആൻഡ് പവർ ലിമിറ്റഡ് (മുമ്പ് ആർ‌ഡി‌ബി റിയൽ‌റ്റി & ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്) ആർ‌ഡി‌ബി ഗ്രൂപ്പിന്‍റെ ഭാഗമായ റിയൽ എസ്റ്റേറ്റ് കമ്പനിയാണ്.
ഹൈടെക് ടൗൺ‌ഷിപ്പുകൾ, ഗ്രൂപ്പ് ഹൗസിംഗ് പ്രോജക്ടുകൾ, ഓഫീസ് കെട്ടിടങ്ങൾ, മാളുകൾ, റീട്ടെയിൽ ഷോപ്പുകൾ തുടങ്ങിയ വാണിജ്യ കെട്ടിടങ്ങളുടെ നിർമ്മാണം കമ്പനിയുടെ പോർട്ട്‌ഫോളിയോയിൽ ഉൾപ്പെടുന്നു.

കൊൽക്കത്ത, മുംബൈ, ഹൈദരാബാദ്, ജയ്പൂർ എന്നിവയുൾപ്പെടെ നിരവധി ഇന്ത്യൻ നഗരങ്ങളിൽ ആർ‌ഡി‌ബി ഇൻഫ്രാസ്ട്രക്ചറിന് സാന്നിധ്യമുണ്ട്. നിലവിൽ കമ്പനിയുടെ വിപണി മൂലധനം ഏകദേശം 941 കോടി രൂപയാണ്.

അറിയിപ്പ്:

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X