തിരുവനന്തപുരം; വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനായുള്ള സർക്കാർ പദ്ധതി 'ശരണ്യ' യ്ക്ക് പ്രിയമേറുന്നു. ഒരു വ്യക്തിയ്ക്ക് 50,000 രൂപ വരെയാണ് പലിശ രഹിത വായ്പായി പദ്ധതിക്ക് കീഴിൽ അനുവദിക്കുന്നത്.
എംപ്ലോയ്മെന്റ് എക്സേചേഞ്ചുകളിൽ രജിസ്റ്റർ ചെയ്ത തൊഴിൽ രഹിതരായ വിധവകൾ, നിയമപരമായി വിവാഹമോചനം നേടിയവർ, 30 വയസ്സിനു മുകളിലുള്ള അവിവാഹിതരായ സ്ത്രീകൾ, പട്ടികവർഗ വിഭാഗത്തിലെ അവിവാഹിതരായ അമ്മമാർ, കിടപ്പ് രോഗികളുടെ ഭാര്യമാർ, ഭിന്നശേഷിയുള്ള സ്ത്രീകൾ എന്നിവർക്ക് സ്വയം തൊഴിൽ തുടങ്ങിയുന്നതിനായി സർക്കാർ ആരംഭിച്ച പദ്ധതിയാണ് ശരണ്യ. 2010-11 വർഷത്തിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
സർക്കാർ സബ്സിഡി
പദ്ധതിയിൽ 50,000 രൂപയുടെ 50 ശതമാനം സർക്കാർ സബ്‌സിഡിയായി അനുവദിക്കും. അതായത് 25000 രൂപ വരെയാണ് സബ്സിഡിയായി ലഭിക്കുക. അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന പ്രോജക്ട് പരിശോധിച്ചാണ് വായ്പ തുക അനുവദിക്കുക.വായ്പ്പ തിരിച്ചടവ് 60 തവണയായി ബന്ധപ്പെട്ട എപ്ലോയ്മെന്റ് എക്സ്ചേഞ്ചിലാണ് അടക്കേണ്ടത്.
ഒരു ലക്ഷം വരെ ലഭിക്കും
അതേസമയം ഒരു ലക്ഷം വരെ വായ്പ ആവശ്യമാണെങ്കിൽ അതും പദ്ധതിക്ക് കീഴിൽ ലഭ്യമാകും. എന്നാൽ 50,000 ത്തിന് മുകളിൽ തുകയ്ക്ക്
ഗുണഭോക്താവ് 3% ഫ്ലാറ്റ് നിരക്കിൽ പലിശ നൽകണം. വിജയകരമായി പ്രവർത്തിക്കുന്നതും വായ്പയുടെ 50% എങ്കിലും തിരിച്ചടച്ചതുമായ സംരംഭങ്ങൾക്ക്, നാമമാത്ര പലിശ നിരക്കിൽ വായ്പ തുകയുടെ പരമാവധി 80 ശതമാനത്തിൽ കുറയാത്ത തുക കുറഞ്ഞ പലിശ നിരക്കിൽ അനുവദിക്കും.
അപേക്ഷിക്കേണ്ടത് എങ്ങനെ
രജിസ്റ്റർ ചെയ്തിട്ടുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്ന് അപേക്ഷാ ഫോമുകൾ സൗജന്യമായി ലഭിക്കും. വിശദമായ പ്രോജക്ട് റിപ്പോർട്ടും വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റും സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.പ്രായപരിധി 18നും 55 നും മദ്ധ്യേ ആയിരിക്കണം.കുടുംബ വാര്‍ഷിക വരുമാനം 2 ലക്ഷത്തില്‍ കവിയാന്‍ പാടില്ല.
മുൻഗണന ഇവർക്ക്
പ്രൊഫഷണല്‍/സാങ്കേതിക യോഗ്യതയുള്ളവര്‍/സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പ് പരമ്പരാഗത തൊഴിലാളികള്‍ക്ക് നല്‍കുന്ന പ്രവര്‍ത്തി കാര്യക്ഷമത സര്ട്ടിഫിക്കട്ടുള്ളവര്‍, ഐടിഐ, ഐടിസി സർട്ടിഫിക്കറ്റ് ഉള്ളവർ, ബിരുദധാരികൾ എന്നിവർക്ക് പദ്ധതിയിൽ മുൻഗണന ഉണ്ട്.
നടപടികൾ ഇങ്ങനെ
അപേക്ഷയുടെ പ്രാഥമിക പരിശോധന പൂർത്തിയാക്കിയ ശേഷം അവ ജില്ലാ എപ്ലോയ്മെന്റ് എക്സചേഞ്ചിലേക്ക് കൈമാറും. ഇവിടെ നിന്ന് അപേക്ഷകൾ ജില്ലാ കളക്ടർ ചെയർമാനും ജില്ലാ എക്സ്ചേഞ്ച് ഓഫീസർ കൺവീനറുമായി ജില്ലാ കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടും. അപേക്ഷ പരിശോധിച്ച ശേഷം ഗുണഭോക്താവുമായി കൂടിക്കാഴ്ച നടത്തി പണം അനുവദിക്കും.
എംപ്ലോയ്മെന്റ് വകുപ്പ് നേരിട്ട് ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറും. ഇവർക്ക് പ്രത്യേക പരിശീലനവും നൽകും.
പരിഗണിക്കും
ഈ പദ്ധതിയിന്‍ കീഴില്‍ ധനസഹായം ലഭിക്കുന്നവര്‍ക്ക് തുടര്‍ന്ന് തൊഴില്‍ രഹിത വേതനം ലഭിക്കുന്നതല്ല.
വായ്പ്പ ലഭിക്കുന്നവര്‍ ആരഭിച്ച സംരംഭവും വായ്പ്പ തിരിച്ചടവും നല്ല രീതിയില്‍ നടത്തികൊണ്ടു പോകാമെന്ന ഉറപ്പില്‍ അവരെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ് വഴിയുള്ള താത്കാലികവും സ്ഥിരവുമായ ഒഴിവുകള്‍ക്ക് പരിഗണിക്കുന്നതാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications