ഇന്ത്യൻ ഓഹരി വിപണിയിൽ കൃത്യമായി നിരീക്ഷണം നടത്തുന്ന നിക്ഷേപകർ ഒരുപക്ഷെ ആദ്യം തിരഞ്ഞെടുക്കുന്ന ഓഹരി റെയിൽവേ ഓഹരികളായിരിക്കും. ഇന്ത്യയിൽ വലിയ രീതിയിൽ അടിസ്ഥാന വികസന പദ്ധതികൾ നടക്കുന്നതിനാൽ കഴിഞ്ഞ കുറേ കാലമായി റെയിൽവേ ഓഹരികൾ കൂകിപായുകയാണ്. പ്രധാന റെയിൽവേ ഓഹരികളിലൊന്നായ ടിറ്റാഗർ റെയിൽ സിസ്റ്റംസിന്‍റെ ഓഹരി ഇപ്പോൾ വാങ്ങിയാൽ 24 ശതമാനത്തോളം നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് ഇൻ്റർനാഷണൽ ബ്രോക്കറേജ് മോർഗൻ സ്റ്റാൻലി വ്യക്തമാക്കുന്നത്. ഓഹരിയുടെ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
ടിറ്റാഗർ റെയിൽ സിസ്റ്റംസ്
ഇന്ത്യയിലും ഇറ്റലിയിലും ശക്തമായ സാന്നിധ്യമുള്ള ഒരു പ്രമുഖ മൊബിലിറ്റി സൊല്യൂഷൻ പ്രൊവൈഡറാണ് ടിറ്റാഗർ. സെമി-ഹൈ-സ്പീഡ് ട്രെയിനുകൾ, അർബൻ മെട്രോകൾ, പാസഞ്ചർ കോച്ചുകൾ, പ്രൊപ്പൽഷൻ ഉപകരണങ്ങൾ, സ്പെഷ്യലൈസ്ഡ് ഉൾപ്പെടെയുള്ള വിപുലമായ വാഗണുകൾ എന്നിവയാണ് ഉണ്ടാക്കുന്നത്.

നിലവിലെ ഓഹരി വില
എൻസ്ഇയിൽ ചൊവ്വാഴ്ച ആദ്യ സെഷനിൽ തന്നെ ഏകദേശം 7 ശതമാനത്തോളം മുന്നേറ്റമാണ് ടിറ്റാഗർ റെയിൽ സിസ്റ്റംസ് ഓഹരി നേടിയത്. അതോടെ ഓഹരി വില 1,108.90 രൂപയിലേക്കെത്തി. കഴിഞ്ഞ അഞ്ച് ട്രേഡിംഗ് ദിവസങ്ങളിൽ നിന്നായി ഏകദേശം ആറ് ശതമാനത്തിന്‍റെ നേട്ടമാണ് ഓഹരി ഉണ്ടാക്കിയത്. ഒരു മാസത്തിനിടെ 16 ശതമാനം മുന്നേറ്റമുണ്ടാക്കാനും കമ്പനിത്ത് സാധിച്ചു.
41.38 ശതമാനമാണ് ആറ് മാസത്തെ വളർച്ച. കഴിഞ്ഞ ഒരു വർഷത്തിനിടെ 137.25 ശതമാനം വളർച്ച കൈവരിച്ച് മൾട്ടിബാഗർ ഓഹരിയാകാനും ടിറ്റാഗർ റെയിൽ സിസ്റ്റംസിന് സാധിച്ചു. 1,248.90 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില. 321 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ബ്രോക്കറേജ് വിലയിരുത്തൽ
ഇന്ത്യൻ റെയിൽവേയിലെ പുനരുജ്ജീവന പ്രവർത്തനത്തിൽ നിന്നും ടിറ്റാഗർ റെയിൽ സിസ്റ്റംസ് ഓഹരിക്ക് നേട്ടമുണ്ടാക്കാൻ സാധിക്കുമെന്നാണ് ഇൻ്റർനാഷണൽ ബ്രോക്കറേജ് മോർഗൻ സ്റ്റാൻലി പറയുന്നത്. കുറഞ്ഞ ചെലവിൽ പ്രാദേശിക ഉൽപ്പാദനത്തിലൂടെ കയറ്റുമതി വളർച്ച കൈവരിക്കാനുള്ള ഓപ്ഷണാലിറ്റി ടിറ്റാഗഡ് റെയിലിനുണ്ട്.
1,285 രൂപ ടാർഗെറ്റ് വില നിശ്ചയിച്ച് കമ്പനിയുടെ ഓഹരി വാങ്ങാമെന്നാണ് ബ്രോക്കറേജ് ശുപാർശ. ഇത് ഏകദേശം 24 ശതമാനം ഉയർച്ചയെ സൂചിപ്പിക്കുന്നു. മൂല്യനിർണ്ണയം 35x FY26 PE ആണ്, മോർഗൻ സ്റ്റാൻലി പറഞ്ഞു, ശക്തമായ വരുമാന ദൃശ്യപരതയും മെച്ചപ്പെട്ട വരുമാന അനുപാതവും കണക്കിലെടുക്കുമ്പോൾ ഇത് സാധ്യമാണെന്നും ബ്രോക്കറേജ് വിലയിരുത്തി.

170 കോടിയുടെ കരാർ
ഫെബ്രുവരി 19ന് പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് 170 കോടി രൂപയുടെ ഓർഡർ കമ്പനി സ്വന്തമാക്കിയിരുന്നു. 250 സ്പെഷ്യലൈസ്ഡ് വാഗണുകൾ വാങ്ങുന്നതിനുള്ളതാണ് കരാർ. 36 മാസത്തിനുള്ളിൽ കരാർ പൂർത്തിയാക്കും എന്നാണ് കമ്പനി വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയത്.
ചരക്കുനീക്ക വിഭാഗത്തിൽ നിന്നും ടിറ്റാഗർ റെയിൽ സിസ്റ്റംസ് കൂടിതൽ വരുമാനം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക വർഷം 2024 മുതൽ 27 വരെയുള്ള കാലയളവിനുള്ളിൽ കമ്പനി 28 ശതമാനം വാർഷിക വരുമാനം നേടുമെന്നാണ് ബ്രോക്കറേജ് പറയുന്നത്. സാമ്പത്തിക വർഷം 2025 മുതൽ 27 വരെ ചരക്ക് വാഗൺ എക്സിക്യൂഷൻ പ്രതിമാസം 1,000 വാഗണുകളായിരിക്കും. പാസഞ്ചർ കോച്ച് സെഗ്‌മെൻ്റിൽ 26, 76, 96 കോച്ചുകൾ ഓരോ പാദത്തിലും എക്‌സിക്യൂട്ട് ചെയ്യുമെന്ന് ബ്രോക്കറേജ് കൂട്ടിച്ചേർത്തു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്



Click it and Unblock the Notifications