രാജ്യത്തെ സ്ഥിതിഗതികൾ സാധാരണ നിലയിലായാൽ രാജ്യാന്തര വിമാന യാത്രയ്ക്ക് ഇന്ത്യ ആകാശം തുറക്കുമെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് പുരി പറഞ്ഞു. അതിർത്തി കടന്നുള്ള യാത്ര പൗരന്മാർക്ക് ഒരു അപകടവും ഉണ്ടാക്കില്ലെന്ന് ഉറപ്പാക്കിയാൽ മാത്രമേ സർവ്വീസ് ആരംഭിക്കൂ. ജൂൺ 9 മുതൽ 30 വരെ പ്രവർത്തിക്കുന്ന വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിൽ പ്രവാസി ഇന്ത്യക്കാർക്ക് നാട്ടിലേയ്ക്കും വിദേശത്ത് താമസിക്കുന്നവരും എന്നാൽ ഇപ്പോൾ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്നവർക്കും യാത്ര ചെയ്യാവുന്നതാണ്.
എന്നാൽ സാധാരണ അന്താരാഷ്ട്ര പ്രവർത്തനങ്ങൾക്ക്, മറ്റ് രാജ്യങ്ങളുടെ സന്നദ്ധത, വിവിധ ഇന്ത്യൻ നഗരങ്ങളിൽ നിലവിലുള്ള ആഭ്യന്തര യാത്രാ നിയന്ത്രണങ്ങൾ തുടങ്ങി നിരവധി ഘടകങ്ങൾ ഇന്ത്യ കണക്കിലെടുക്കേണ്ടതുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. നിരന്തരം സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും സാഹചര്യം അൽപ്പം സാധാരണമാകുകയും പൗരന്മാർക്ക് ഒരു അപകടവും വരാതിരിക്കുകയും ചെയ്താലുടൻ അന്താരാഷ്ട്ര വിമാനങ്ങൾ പുനരാരംഭിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി ട്വീറ്റിൽ പറഞ്ഞു.

വിദേശത്തും മറ്റും കുടുങ്ങിപ്പോയ ഇന്ത്യക്കാർക്ക് വന്ദേ ഭാരത് വിമാനങ്ങൾ പ്രയോജനപ്പെടുത്താമെന്ന് പുരി പറഞ്ഞു, ഇതിനായി ജൂൺ 5 ന് എയർ ഇന്ത്യ ബുക്കിംഗ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. മറ്റ് രാജ്യങ്ങൾ സർവീസ് നടത്തുന്ന വിമാനങ്ങളിലും ഇവർക്ക് മടങ്ങാനാകുമെന്ന് മന്ത്രി വിശദീകരിച്ചു. ജൂൺ 9 മുതൽ എയർ ഇന്ത്യ സർവീസ് നടത്തുന്ന വിമാനങ്ങൾ യുഎസിലെയും കാനഡയിലെയും ലക്ഷ്യസ്ഥാനങ്ങളിൽ എത്തുമെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യയിലെ മിക്ക മെട്രോ നഗരങ്ങളും ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങൾക്ക് വിധേയമാണ്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര സർവ്വീസുകളും വൈകും. മാത്രമല്ല ഇപ്പോൾ എത്തിച്ചേരുന്നവർക്ക് ക്വാറന്റൈനും നിർബന്ധമാണ്. മാർച്ച് 25 ന് ശേഷം 579 ലധികം വിമാനങ്ങളിൽ നിരവധി വിദേശ സർക്കാരുകൾ ഇതുവരെ 1,44,000 പൗരന്മാരെ ഇന്ത്യയിൽ നിന്ന് ഒഴിപ്പിച്ചു. വിദേശ വിമാനക്കമ്പനികളിൽ നിന്നുള്ള മറ്റ് നിരവധി അഭ്യർത്ഥനകൾ പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളിൽ ഇത് പരിഹരിക്കപ്പെടുമെന്നും പുരി പറഞ്ഞു.
എയർ ഏഷ്യ നാളെ മുതൽ സർവ്വീസ് ആരംഭിക്കും; ബുക്കിംഗ് ഇന്ന് ആരംഭിച്ചു
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications