ഇന്ത്യൻ വിദ്യാർഥികളുടെ, തൊഴിലന്വേഷകരുടെ ഇഷ്ട ഇടമായി കാനഡ മാറിയിട്ട് നാളേറെയായി. അന്താരാഷ്‌ട്ര വിദ്യാർഥി എന്ന നിലയിൽ നിന്ന് നിന്ന് സ്ഥിരതാമസ പെർമിറ്റ് ലഭിക്കാൻ എളുപ്പമാണെന്നത് ഇതിനുള്ളൊരു ഘടകമാണ്. കാനഡയിൽ പഠിച്ച ഇന്ത്യൻ വിദ്യാർഥികൾക്ക് കാനഡ എക്‌സ്‌പ്രസ് എൻട്രിയിലെ പോയിന്റ് അടിസ്ഥാനമാക്കിയുള്ള ഇമിഗ്രേഷൻ സംവിധാനത്തിൽ അധിക പോയിന്റുകൾ ലഭിക്കും.
ഇതോടൊപ്പം കാനഡയിലെ ശക്തമായ ഇന്ത്യൻ സമൂഹം വിദ്യാർത്ഥികളെ ആകർഷിക്കുന്ന ഘടകമാണ്. പുതിയ അന്തരീക്ഷവുമായി എളുപ്പത്തിൽ പൊരുത്തപ്പെടാൻ ഇത് സഹായിക്കുന്നുണ്ട്. വിദ്യാർഥികളായി എത്തുന്നവർക്ക് ജീവിത ചെലവിനുള്ള പണം കണ്ടെത്താനുള്ള മാർഗവും കാനഡയിൽ തന്നെയുണ്ട്.
പഠനത്തൊടൊപ്പം ജോലി
കാനഡയിൽ സ്റ്റഡി പെർമിറ്റുള്ള അന്തരാഷ്ട്ര വിദ്യാർഥികൾക്ക് സ്കൂൾ സെമസ്റ്ററുകളിൽ പരിധിയില്ലാതെ എത്ര മണിക്കൂറും ജോലി ചെയ്യാമെന്നാണ് കാനഡയിൽ നിലവിലുള്ള ചട്ടം. പല തൊഴിലവസരങ്ങളും കാനഡയിൽ ലഭിക്കുമെന്നിരിക്കെ ജോലി സമയത്തിന്റെയും വേതനത്തിന്റെയും കാര്യത്തിൽ വഴക്കമുള്ളവയും പഠന മേഖലയിലോ താൽപ്പര്യമുള്ള മേഖലകളിലോ വൈദഗ്ധ്യം നേടാൻ സാധിക്കുന്നവയാണെങ്കിൽ അധിക ഗുണം ചെയ്യും. പഠനത്തോടൊപ്പമുള്ള ജോലിയായതിനാൽ ജോലി സമയത്തിന്റെ വഴക്കം പ്രധാനമാണ്. ഇത്തരം കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചില തൊഴിൽ മേഖലകൾ നോക്കാം.

ടീച്ചിംഗ് അസിസ്റ്റന്റ്
ടീച്ചിംഗ് അസിസ്റ്റന്റ് തസ്തികകൾ തിരഞ്ഞെടുക്കുന്നത് വിദ്യാർഥികൾക്ക് പല വഴിക്ക് പ്രയോജനം ചെയ്യുന്നവയാണ്. പഠനമേഖലയിൽ മുഴുകാനും അധ്യാപന പരിചയം നേടാനും ടീച്ചിംഗ് അസിസ്റ്റന്റ് ജോലി സഹായിക്കും.
ബാർടെൻഡർ/മിക്‌സോളജിസ്റ്റ്
ബാറുകളിൽ സെർവിംഗ്/ബാർട്ടിംഗ് ജോലി തിരഞ്ഞെടുക്കുന്നതിലെ ഗുണം ജോലി സമയം ക്രമീകരിക്കാൻ സാധിക്കും എന്നതാണ്. ബാറിലെ ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്ന ടിപ്സ് വരുമാനം വർധിപ്പിക്കുന്നതിനുള്ള മാർഗമാണ്. ജോലി സമയം ക്രമീകരിക്കുന്നതിനായി റൈഡ്-ഷെയർ ഡ്രൈവിംഗ് ജോലികളും തിരഞ്ഞെടുക്കാം.
ട്യൂട്ടർ/ ഫ്രീലാൻസർ
ട്യൂട്ടറിംഗ്, ഫ്രീലാൻസിംഗ് ജോലികൾ തിരഞ്ഞെടുക്കുന്നത് വിദ്യാർഥികൾക്ക് സ്വന്തം നിലയ്ക്ക് വില നിശ്ചയിക്കാൻ സാധിക്കുന്നു. ഇതോടൊപ്പം ചുമതലകൾ, ജോലി സമയം എന്നിവ നിശ്ചയിക്കാനും താൽപ്പര്യമുള്ള മേഖലയിൽ തൊഴിൽ തിരഞ്ഞെടുക്കാനും ഫ്രീലാൻസിംഗ് സഹായിക്കും.
എവിടെ നിന്ന് ജോലി ലഭിക്കും
സ്വന്തം നിലയ്ക്ക് തൊഴിൽ കണ്ടെത്തുക എന്നതാണ് ഏറ്റവും അനുയോജ്യമായ മാർഗം. ഇത് ഓരോരുത്തരുടെയും ഇഷ്ടം അനുസരിച്ചുള്ള തൊഴിലുകൾ മികച്ച വേതനത്തിൽ തിരഞ്ഞെടുക്കാൻ സഹായിക്കും. സ്വയം തൊഴിൽ തിരയുന്നവർക്ക് കാനഡവിസ ജോബ് സെർച്ച് ടൂൾ ഉപയോഗപ്പെടുത്താം. സർക്കാർ, സ്വകാര്യ മേഖലകളിലെ തൊഴിൽ പോസ്റ്റിംഗ് പോർട്ടലുകളിൽ നിന്നുള്ള സമഗ്ര ഫലങ്ങൾ ഇതുവഴി ലഭിക്കും. ജോബ് പോസ്റ്റിംഗ് നെറ്റ്‍വർക്കായ ലിങ്ക്ഡ്ഇൻ, ഇൻഡീഡ് എന്നിവ മികച്ച അവസരങ്ങളിലേക്ക് ഉദ്യോഗാർഥികളെ എത്തിക്കും.
JobBank.ca എന്ന കനേഡിയൻ സർക്കാരിന്റെ ഔദ്യോഗിക തൊഴിൽ ബാങ്ക് വെബ്സൈറ്റ് തൊഴിലന്വേഷകരെ സഹായിക്കുന്നൊരിടമാണ്. ഇംഗ്ലീഷിലും ഫ്രഞ്ചിലും തൊഴിൽ സേവനങ്ങൾ നൽകുന്ന ജോബ് പോസ്റ്റിംഗ് വെബ്സൈറ്റായ വർക്ക്പോളിസ്, വിദ്യാർഥികൾക്കും ബിരുദ പഠനം കഴിഞ്ഞിറങ്ങിയ പുതിയ തൊഴിലന്വേഷകരെയും സഹായിക്കുന്ന ടാലന്റ്എഗ് (TalentEgg) എന്നിവ പരിശോധിക്കാവുന്നവയാണ്. കനേഡിയൻ തൊഴിലവസരങ്ങൾ ലഭ്യമാകുന്ന മാഗ്നെറ്റ്, ലീപ്ഗ്രാഡ് എന്നിവയും തൊഴിൽ തിരയുന്നവർക്ക് സഹായകമാണ്.
ശ്രദ്ധിക്കേണ്ടവ
അന്താരാഷ്‌ട്ര വിദ്യാർഥികൾ പഠനത്തിനൊപ്പം ജോലി ചെയ്യുന്നവരായതിനാൽ ജോലിയുടെ വേതനം, ജോലി സാഹചര്യങ്ങൾ, ഇമിഗ്രേഷൻ വിഷയങ്ങൾ എന്നി മൂന്ന് പ്രധാന ഘടകങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാനഡയിലെ താൽക്കാലിക വിദേശ തൊഴിലാളികൾ എന്ന നിലയിൽ, കനേഡിയൻ സ്ഥിര താമസക്കാർക്കും പൗരന്മാർക്കും ഉള്ള എല്ലാ തൊഴിൽ അവകാശങ്ങളും ലഭിക്കും എന്ന കാര്യം ഇന്ത്യൻ വിദ്യാർഥികളും അറിഞ്ഞിരിക്കണം. തൊഴിലുടമകളിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള അവകാശ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉചിതമായ അധികാരികൾക്ക് റിപ്പോർട്ട് ചെയ്യാൻ നിയമപരമായ അധികാരമുണ്ട്.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications