വിപണിയിൽ വീണ്ടും കടുത്ത ചാഞ്ചാട്ടം തുടരുന്നു. തുടർച്ചയായ രണ്ട് ദിവസത്തെ കുതിപ്പിനു ശേഷം ഇന്നലെ ആഭ്യന്തര സൂചികകളായ സെൻസെക്സും, നിഫ്റ്റിയും താഴേക്ക് വീണു. ഇന്നലെ അവസാനിച്ച സെഷനിൽ നിഫ്റ്റി സൂചിക 100.60 പോയിന്റ് കുറഞ്ഞ് 25,111.45-ൽ അവസാനിച്ചു. സെൻസെക്സ് 645.42 പോയിൻ്റ് അഥവാ 0.78% കുറഞ്ഞ് 82,259.24ൽ ക്ലോസ് ചെയ്തു.
"നിലവിലെ പ്രകടനങ്ങൾ പരിശോധിച്ചാൽ നിഫ്റ്റിക്ക് മുന്നോട്ട് കുതിക്കാൻ ഇപ്പോഴും സാധിക്കും എന്ന് വ്യക്തമാക്കാം. 25,000-25,350 എന്ന പരിധിയിൽ സൂചിക നിൽക്കുന്നുണ്ട്. 25,350 എന്ന ലെവൽ മറികടക്കുന്നത് വരെ ഒരു മുന്നേറ്റം സാധ്യമല്ല. 25,250-25,330 മേഖലയിൽ ശക്തമായ പ്രതിരോധം നേരിടേണ്ടിവരും." SAMCO സെക്യൂരിറ്റീസിലെ ഡെറിവേറ്റീവ്സ് റിസർച്ച് അനലിസ്റ്റ് ധൂപേഷ് ധാമേജ അഭിപ്രായപ്പെട്ടു.
ഡെറിവേറ്റീവ് ഡാറ്റ അനുസരിച്ച്, ഹ്രസ്വകാലത്തേക്ക് വിപണിയിൽ ജാഗ്രത ആവശ്യമാണ്. RSI ന്യൂട്രൽ സോണിന് അടുത്താണ്. 25,350-ന് മുകളിൽ ക്ലോസ് ചെയ്താൽ മാത്രമേ വിപണിക്ക് മുന്നേറ്റം നടത്താൻ കഴിയൂ. അതുവരെ നിഫ്റ്റി 25,000-25,350 റേഞ്ചിൽ തുടരാനാണ് സാധ്യതയെന്ന് ധാമേജ കൂട്ടിച്ചേർത്തു.

ഇന്ന് വാങ്ങാവുന്ന ഓഹരികൾ
ഇന്നലെ വിപണി നഷ്ടത്തിൽ അവസാനിച്ചെങ്കിലും ഇന്ന് എന്തെല്ലാം സംഭവിക്കും? ചോയിസ് ബ്രോക്കിംഗിലെ എക്സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയ ഇന്ന് ജൂലൈ 18-ന് വാങ്ങാവുന്ന രണ്ട് ഓഹരികൾ ശുപാർശ ചെയ്യുന്നു. പ്രുഡന്റ് കോർപ്പറേറ്റ് അഡ്വൈസറി സർവീസസ്, അരവിന്ദ് ഫാഷൻസ് എന്നീ ഓഹരികൾ ഇന്ന് ശ്രദ്ധയാകർഷിക്കും. വിശദമായി അറിയാം.
പ്രുഡന്റ് കോർപ്പറേറ്റ് അഡ്വൈസറി സർവീസസ്
ഇന്ത്യയിലെ ഒരു ധനകാര്യ സേവന കമ്പനിയാണ് ഇത്. ഇന്നലെ പോസിറ്റീവ് നേട്ടത്തോടെയാണ് പ്രുഡന്റ് കോർപ്പറേറ്റ് അഡ്വൈസറി സർവീസസ് ഓഹരികൾ ക്ലോസ് ചെയ്തത്. 4 ശതമാനത്തിലധികം ഉയർന്ന ഓഹരികൾ ഇന്നലെ രാവിലെ മുതൽ നേട്ടത്തിലാണ്. നിലവിൽ ഓഹരിയുടെ വില 2,905 രൂപയിലെത്തി.
സ്റ്റോക്ക് ഉയർന്ന കുതിപ്പിനെ സൂചിപ്പിക്കുന്നു. അതായത് 3,000 രൂപ എന്ന ലെവലിലേക്ക് ഓഹരി അടുക്കുന്നത്. ഇന്നും ശക്തമായി ഉയർന്നാൽ ഈ ലെവലിലേക്ക് ഉയരാം. അതായത് 3,000-3,100 രൂപ വരെ എത്താൻ സാധ്യതയുണ്ട്.
വിപണിയിലെ പ്രകടനത്തിന് അനുസരിച്ച് ഈ ഓഹരികളുടെ ലക്ഷ്യ വില 3,100 രൂപയായി നിശ്ചയിക്കുന്നു. മാത്രമല്ല വിപണിയിലെ അപകട സാധ്യത കടക്കിലെടുത്ത് സ്റ്റോപ്പ് ലോസ് 2800 രൂപയിൽ നിലനിർത്തുന്നു.
അരവിന്ദ് ഫാഷൻസ് ഓഹരി വില
ഇന്ത്യയിലെ ഒരു പ്രധാന ഫാഷൻ കമ്പനിയാണിത്. ഇന്നലെ അവസാനിച്ച സെഷനിൽ അരവിന്ദ് ഫാഷൻസ് ഓഹരികൾ മികച്ച മുന്നേറ്റം കാഴ്ച വെച്ചിരുന്നു. ഇന്നലെ 7 ശതമാനത്തിലധികം ഉയർന്ന ഓഹരികൾ 496.60 രൂപയിൽ ക്ലോസ് ചെയ്തു. ഇതോടെ ഈ ഓഹരികൾ 450-480 രൂപ എന്ന ഏകീകരണ പരിധിയിൽ നിന്ന് പുറത്തുവന്നു.
ഉയർന്ന വോളിയവും പോസിറ്റീവ് കുതിപ്പും ഒരു ബ്രേക്ക്‌ഔട്ട് ഒരു സാധ്യത സൂചിപ്പിക്കുന്നു. അതിനാൽ തന്നെ ഓഹരി വില 495-500 രൂപക്ക് മുകളിലേക്ക് എത്തിയാൽ തീർച്ചയായും 520-525 രൂപയിലേക്ക് ഉയരാൻ സാധിക്കും എന്നും ഉറപ്പിക്കാം.
ഓഹരിയുടെ നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ അരവിന്ദ് ഫാഷൻസ് ഓഹരിയുടെ ലക്ഷ്യ വില 525 രൂപ നിശ്ചയിക്കുന്നു. മാത്രമല്ല സ്റ്റോപ്പ് ലോസ് 475 രൂപയിൽ നിലനിർത്തുന്നു. വിപണിയിലെ മാറ്റങ്ങൾക്ക് അനുസൃതമായിട്ടാണ് ഈ സ്റ്റോപ്പ് ലോസ് നിലനിർത്തുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഹ്യുണ്ടായ് ഐപിഒ: നിർണായക ബോർഡ് യോഗം ഇന്ന്; വിപണിയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമോ?

റെയിൽടെൽ ഒന്നാം പാദ ഫലം ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ



Click it and Unblock the Notifications