താരിഫ് പ്രശ്നങ്ങളും ഒപ്പം ഇന്ത്യ-യുഎസ് വ്യാപാര കരാറുമെല്ലാം ചർച്ചയായപ്പോൾ ഓഹരി വിപണി ദുർബലമായിരുന്നു. എന്നാൽ തുടർച്ചയായ നാല് ദിവസത്തെ ഇടിവിന് ശേഷം ഇന്നലെ വിപണി മെച്ചപ്പെട്ടു. ആഭ്യന്തര സൂചികകളായ നിഫ്റ്റി 114 പോയിന്റ് അഥവാ 0.45% ഉയർന്ന് 25,196-ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 317.45 അഥവാ 0.39% ഉയർന്ന് 82,570.91ൽ ക്ലോസ് ചെയ്തു. ഓട്ടോ, ബാങ്ക് ഓഹരികളുടെ പിന്തുണയിലാണ് ഇന്നലെ വിപണി മുന്നേറിയത്. ഇന്നലെ നിഫ്റ്റി 25,000 ലെവലില്‍ പിന്തുണ കണ്ടെത്തി. ഇതാണ് നിഫ്റ്റിക്ക് നേട്ടമായത്.
"പ്രധാന സപ്പോർട്ട് ലെവലായ 25,100-24,900-ൽ നിന്ന് പ്രതീക്ഷിച്ചതുപോലെ വാങ്ങൽ സമ്മർദ്ദം ഉണ്ടായതിനെ തുടർന്ന്, ഉയർന്ന കുതിപ്പ് നിഫ്റ്റിയിൽ കണ്ടു. ഈ മുന്നേറ്റം 25340 ലെവലിലേക്ക് ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. വരും ദിവസങ്ങളിലും ആഴ്ചകളിലും ഇതിലും ഉയർന്ന കുതിപ്പ് പ്രതീക്ഷിക്കാം. അത് 25,340-ന് മുകളിലേക്കും, 25,600ന് മുകളിലേക്കും എത്തിയേക്കും." ബാജാജ് ബ്രോക്കിംഗ് റിസർച്ചിൻ്റെ ടെക്നിക്കൽ റിസർച്ച് ടീം അഭിപ്രായപ്പെട്ടു.

ഇന്ന് വാങ്ങാൻ സാധിക്കുന്ന ഓഹരികൾ
ഇന്ത്യ വിക്സ് വോളറ്റിലിറ്റി സൂചിക 4.17% കുറഞ്ഞ് 11.48 ൽ എത്തിയതിനെ തുടർന്ന് വിപണിയിലെ ചാഞ്ചാട്ടം കുറഞ്ഞതിനാൽ, ചോയ്‌സ് ബ്രോക്കിംഗിൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയ ഇന്ന് ജൂലൈ 16 ബുധനാഴ്ച വാങ്ങാവുന്ന മികച്ച രണ്ട് ഓഹരികൾ ശുപാർശ ചെയ്തു.
1. തേജോ എഞ്ചിനീയറിംഗ്
ഇന്ത്യയിലെ ഒരു സുപ്രധാന കമ്പനിയാണിത്. ഇന്നലെ അവസാനിച്ച സെഷനിൽ വമ്പൻ നേട്ടം കൈവരിക്കാൻ തേജോ എഞ്ചിനീയറിംഗ് ഓഹരികൾക്ക് സാധിച്ചു. ഇന്നലെ ഓഹരികൾക്ക് 7 ശതമാനത്തിലധികം കുതിപ്പുണ്ടായി. നിലവിൽ 2339.9 രൂപയാണ് ഈ ഓഹരിയുചെ വില. ഇതോടെ ഓഹരി അതിൻ്റെ ദീർഘകാല ട്രെൻഡ്‌ലൈൻ ഭേദിച്ചു.
2025 ഏപ്രിൽ, ജൂൺ മാസങ്ങൾക്കിടയിൽ ഒരു ശക്തമായ ബേസ്ലൈൻ സൃഷ്ടിച്ച ശേഷം തേജോ ഓഹരികൾ ഉയരാനും, ഇടിയാനും തുടങ്ങി. എന്നാൽ ഇപ്പോൾ നേട്ടത്തിൽ തുടരുന്നു.
2025 ജനുവരിയിലെ പ്രധാന പ്രതിരോധമായ 2,130-ന് മുകളിലുള്ള ബ്രേക്ക്ഔട്ട് നിർണായകമായിരുന്നു. സ്ഥിരമായ വോളിയം കുതിച്ചുചാട്ടങ്ങളോടെയുള്ള 6 ദിവസത്തെ ഉയർച്ച ഓഹരികളിൽ താൽപ്പര്യം കാണിക്കുകയും ഒരു ഇടത്തരം മുന്നേറ്റത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഓഹരിയുടെ മുന്നേറ്റം കണക്കിലെടുത്ത് അപ്രതീക്ഷിത വിപണി മാറ്റങ്ങൾക്കെതിരെ സുരക്ഷ നൽകുന്നതിന് 2270 രൂപയിൽ ഒരു സ്റ്റോപ്പ്-ലോസ് നിലനിർത്തിക്കൊണ്ട് 2500 രൂപയിൽ ഓഹരിയുടെ ലക്ഷ്യ വില നിശ്ചയിക്കുന്നു.
2. മനോരമ ഇൻഡസ്ട്രീസ്
ഇന്നലെ ക്ലോസ് ചെയ്ത സെഷനിൽ മികച്ച മുന്നേറ്റം കാഴ്ച വെച്ച ഓഹരികളാണ് മനോരമ ഇൻഡസ്ട്രീസ്. നിലവിൽ 1618 രൂപ എന്ന എക്കാലത്തെയും ഉയർന്ന നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്. ഇന്നലെ മനോരമ ഇൻഡസ്ട്രീസ് ഓഹരികൾ 5 ശതമാനത്തിലധികം ഉയർന്നിരുന്നു. ഇത് സെഷനിലുടനീളം ശക്തമായ വാങ്ങൽ താൽപ്പര്യത്തെ സൂചിപ്പിക്കുന്നു.
മനോരമ ഇൻഡസ്ട്രീസ് ഓഹരി വിലയിലെ മുന്നേറ്റം ശക്തമായ നേട്ടത്തെ സൂചിപ്പിക്കുന്നു. മാത്രമല്ല മനോരമ ഇൻഡസ്ട്രീസ് ഹ്രസ്വകാല (20 ദിവസം), ഇടത്തരം (50 ദിവസം), ദീർഘകാല (200 ദിവസം) EMAകൾ ഉൾപ്പെടെയുള്ള പ്രധാന മൂവിംഗ് ആവറേജുകൾക്ക് മുകളിലാണ് വ്യാപാരം നടത്തുന്നത്.
നിലവിലെ മുന്നേറ്റങ്ങൾ കണക്കിലെടുത്ത് കൊണ്ട് ഓഹരികൾ 1550 രൂപയിൽ സ്റ്റോപ്പ് ലോസ് നിലനിർത്തുകയും, 1717 രൂപയിൽ ലക്ഷ്യ വില നിശ്ചയിക്കുകയും ചെയ്യാം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications