തിങ്കളാഴ്ച നഷ്ടത്തോടെയായിരുന്നു നിഫ്റ്റിയുടെ തുടക്കമെങ്കിലും എഫ്എംസിജി, ബാങ്കിംഗ് ഓഹരികളിലെ മുന്നേറ്റത്തിന്റെ പിന്‍ബലത്തില്‍ സൂചികകള്‍ കരകയറി. 15,650- 15,800 നിലവാരങ്ങള്‍ക്കിടയില്‍ സൂചിക സ്ഥിരതയാര്‍ജിക്കുകയും അവസാന നിമിഷങ്ങളിലെ കുതിപ്പില്‍ 15,800 നിലവാരം ഭേദിക്കുകയുമായിരുന്നു. ഇന്നത്തെ ഉയര്‍ന്ന നിലവാരത്തിന് സമീപമാണ് സൂചികകള്‍ ക്ലോസ് ചെയ്തത് എന്നതും ശ്രദ്ധേയം. ചൊവ്വാഴ്ച വ്യാപാരത്തില്‍ പരിഗണിക്കാവുന്ന 6 ഓഹരികളെ ചുവടെ ചേര്‍ക്കുന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്
ഇന്ധനം കയറ്റുമതി ചെയ്യുന്നതിന് സര്‍ക്കാര്‍ അധിക നികുതി ഏര്‍പ്പെടുത്തിയതോടെ റിലയന്‍സ് ഓഹരിയിലും ശക്തമായ വില്‍പന സമ്മര്‍ദം നേരിടുകയുണ്ടായി. നേരത്തെ പലകുറി ഓഹരിക്ക് പിന്തുണ നല്‍കിയിട്ടുള്ള 2,365 രൂപ നിലവാരമാണ് ഇനി നിര്‍ണായകം. ഇതിന് താഴെ ക്ലോസ് ചെയ്യുന്നത് ഓഹരിയെ ദുര്‍ബലമാക്കാം. അതേസമയം 2,400 രൂപ നിലവാരത്തില്‍ സ്ഥിരതയാര്‍ജിക്കാന്‍ ശ്രമിക്കുന്നത് അനുകൂല ഘടകമാണ്. ഈ ഓഹരിയില്‍ മേത്ത ഇക്വിറ്റീസ് നല്‍കിയ ശുപാര്‍ശ താഴെ കൊടുക്കുന്നു.
- വാങ്ങാവുന്ന നിലവാരം: 2,420 രൂപ
- ലക്ഷ്യവില: 2,600/ 2,660 രൂപ
- സ്റ്റോപ് ലോസ്: 2,170 രൂപ

ഐസിഐസിഐ സെക്യൂരിറ്റീസ്
410 രൂപ നിലവാരത്തിലേക്ക് ഓഹരി തിരുത്തല്‍ നേരിട്ട ശേഷം തിരികെ കയറനുള്ള ശ്രമം ഐസിഐസിഐ സെക്യൂരിറ്റീസില്‍ പ്രകടമാണ്. 420 നിലവാരത്തിന് മുകളില്‍ ക്ലോസ് ചെയ്യാന്‍ സാധിച്ചത് നിക്ഷേപ താത്പര്യം ജനിപ്പിക്കാം. ഈ ഓഹരിയില്‍ ബ്രോക്കറേജ് സ്ഥാപനമായ മേത്ത ഇക്വിറ്റീസ് നല്‍കിയ നിര്‍ദേശം ചുവടെ ചേര്‍ക്കുന്നു.
- വാങ്ങാവുന്ന നിലവാരം: 425 രൂപ
- ലക്ഷ്യവില: 466 രൂപ
- സ്റ്റോപ് ലോസ്: 385 രൂപ

ബ്ലൂഡാര്‍ട്ട് എക്‌സ്പ്രസ്
അടുത്തിടെ 7,800 രൂപ നിലവാരം ഭേദിച്ച് പ്രമുഖ ലോജിസ്റ്റിക്‌സ് കമ്പനിയായ ബ്ലൂഡാര്‍ട്ട് എക്‌സ്പ്രസിന്റെ ഓഹരികള്‍ അനവധി വര്‍ഷക്കാലയളവിലെ ബ്രേക്കൗട്ട് നടത്തിയിരുന്നു. ദിവസ ചാര്‍ട്ടില്‍ ടെക്‌നിക്കല്‍ സൂചകങ്ങളിലൊന്നായ എഡിഎക്‌സ്, 25 നിലവാരം മറികടന്നത് ശുഭസൂചനയാണ്. ഈ ഓഹരിയില്‍ ആനന്ദ് രാത്തി ഷെയേര്‍സ് നല്‍കിയ ശുപാര്‍ശ താഴെ കൊടുക്കുന്നു.
- വാങ്ങാവുന്ന നിലവാരം: 7,770 രൂപ
- ലക്ഷ്യവില: 8,200 രൂപ
- സ്റ്റോപ് ലോസ്: 7,500 രൂപ

ലുപിന്‍ ഫാര്‍മ
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 1,260 രൂപ നിലവാരത്തില്‍ 50 ശതമാനത്തിലധികം ഫാര്‍മ കമ്പനിയായ ലുപിന്‍ ലിമിറ്റഡിന്റെ ഓഹരികള്‍ ഇടിഞ്ഞു. ഈ താഴേക്ക് വീഴ്ചയില്‍ ഒരു ഘട്ടത്തിലും ശക്തമായ പുള്‍ബാക്ക് റാലി ഉണ്ടായിട്ടുമില്ല. ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ എഡിഎക്‌സ് സൂചകം 45 നിലവാരം മറികടന്നത് അനുകൂല ഘടകമാണ്. ചാര്‍ട്ടില്‍ ബുള്ളിഷ് ലക്ഷണമായ 'ഷാര്‍ക് ഹാര്‍മോണിക്' പാറ്റേണ്‍ തെളിഞ്ഞതും ശുഭസൂചനയാണ്. ഈ ഓഹരിയില്‍ ആനന്ദ് രാത്തി ഷെയേര്‍സ് നല്‍കിയ നിര്‍ദേശം ചുവടെ ചേര്‍ക്കുന്നു.
- വാങ്ങാവുന്ന നിലവാരം: 630 രൂപ
- ലക്ഷ്യവില: 680 രൂപ
- സ്റ്റോപ് ലോസ്: 600 രൂപ

എഐഎ എന്‍ജിനീയറിങ്
സ്ഥിരതയാര്‍ജിച്ച നിലവാരത്തില്‍ നിന്നും എഐഎ എന്‍ജിനീയറിങ് ഓഹരിയില്‍ ബ്രേക്കൗട്ട് സംഭവിച്ചിട്ടുണ്ട്. ഇതിനോടൊപ്പം സമീപകാല ഉയര്‍ന്ന നിലവാരവും ഭേദിച്ച് ഓഹരിക്ക് മുന്നേറാനായിട്ടുണ്ട്. ദിവസ ചാര്‍ട്ടില്‍ ആര്‍എസ്‌ഐ സൂചകവും ഓഹരിയിലെ കുതിപ്പിനുള്ള സൂചന നല്‍കുന്നു. അതേസമയം ഈ ഓഹരിയില്‍ എല്‍കെപി സെക്യൂരിറ്റീസ് നല്‍കിയ ശുപാര്‍ശ താഴെ കൊടുക്കുന്നു.
- വാങ്ങാവുന്ന നിലവാരം: 2,369 രൂപ
- ലക്ഷ്യവില: 2.535 രൂപ
- സ്റ്റോപ് ലോസ്: 2,297 രൂപ

ബയേര്‍ കോര്‍പ്
കാര്‍ഷിക വിള സംരംക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബയേര്‍ കോര്‍പ്‌സയന്‍സ് ഓഹരിയുടെ ദിവസ ചാര്‍ട്ടില്‍, സമീപകാല സ്ഥിരതയാര്‍ജിക്കല്‍ പരിധിക്കും മുകളിലേക്ക് കടന്നത് കാണാനാവും. വിപണിയിലെ അസ്ഥിരതയ്ക്കിടയിലും 'ഗോള്‍ഡന്‍ ക്രോസ്ഓവര്‍' നിലനിര്‍ത്തിയത് ഓഹരിയിലെ അന്തര്‍ലീന കുതിപ്പിന്റെ സൂചനയാണ്. ദിവസ ചാര്‍ട്ടില്‍ ആര്‍എസ്‌ഐ സൂചകം 'ബുള്ളിഷ് ക്രോസ്ഓവര്‍' പ്രകടിപ്പിക്കുകയും നിലവാരം ഉയര്‍ത്തുന്നതും പോസിറ്റീവ് ഘടകങ്ങളാണ്. അതേസമയം ഈ ഓഹരിയില്‍ എല്‍കെപി സെക്യൂരിറ്റീസ് നല്‍കിയ നിര്‍ദേശം ചുവടെ ചേര്‍ക്കുന്നു.
- വാങ്ങാവുന്ന നിലവാരം: 5,250 രൂപ
- ലക്ഷ്യവില: 5,450 രൂപ
- സ്റ്റോപ് ലോസ്: 5,070 രൂപ

അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.