ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയ ആര്‍ബിഐ യോഗ തീരുമാനത്തോട് വിപണിയില്‍ സമ്മിശ്ര പ്രതികരണമായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ പണപ്പെരുപ്പത്തിന്റെ അനുമാനം ഉയര്‍ത്തിയത് തിരിച്ചടിയായപ്പോള്‍ രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാ അനുമാനം നേരത്തെയുള്ള നിരക്കില്‍ തന്നെ (7.2%) നിലനിര്‍ത്തിയത് ആശ്വാസം പകര്‍ന്നു. ഇതിനോടൊപ്പം സിആര്‍ആര്‍ നിരക്ക് ഉയര്‍ത്താതിരുന്നത് ബാങ്കിംഗ് ഓഹരികള്‍ക്കും അനുകൂല ഘടകമായി.
നിഫ്റ്റി സൂചികയില്‍ 200 പോയിന്റിലേറെ ചാഞ്ചാട്ടം ഇന്ന് പ്രകടമായി. ഒടുവില്‍ നിര്‍ണായക സപ്പോര്‍ട്ട് മേഖലയായ 16,400 നിലവാരത്തിനും താഴെയാണ് സൂചിക ക്ലോസ് ചെയ്തത്. ഇതോടെ അടുത്ത ദിവസത്തേക്ക് 16,300 നിലവാരത്തിലായിരിക്കും തൊട്ടടുത്ത സപ്പോര്‍ട്ട് മേഖല. ഇവിടെയും തകര്‍ന്നാല്‍ വിപണിയില്‍ വില്പന സമ്മര്‍ദം ശക്തമായേക്കും. അതേസമയം 16,500/ 16,550 നിലവാരങ്ങളിലായിരിക്കും പ്രതിരോധം നേരിടേണ്ടി വരിക. ഡെറിവേറ്റീവ് വിഭാഗത്തിലെ ആഴ്ച കാലയളവിലെ ഓപ്ഷന് കോണ്‍ട്രാക്ടുകളുടെ എക്സ്പയറി കൂടിയായതിനാല്‍ വ്യാഴാഴ്ചത്തെ വ്യാപാരം നിര്‍ണായകമാവും. ബുധനാഴ്ച വ്യാപാരത്തിന് പരിഗണിക്കാവുന്ന മൂന്ന് ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
ബയോകോണ്‍
പ്രമുഖ ഫാര്‍മ കമ്പനിയായ ബയോകോണ്‍ ലിമിറ്റഡിന്റെ ഓഹരികള്‍ ഇന്ന് 321 രൂപയിലാണ് ക്ലോസ് ചെയ്തത്. 338 രൂപ ലക്ഷ്യമാക്കി ഈ ഓഹരികള്‍ 320- 314 രൂപ നിലവാരങ്ങള്‍ക്കിടയില്‍ നില്ക്കുമ്പോള് വാങ്ങാമെന്ന് ആനന്ദ് രാത്തി ഷെയേര്‍സ് നിര്‍ദേശിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 305 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
നിലവില്‍ ശക്തമായ സപ്പോര്‍ട്ട് മേഖലയ്ക്ക് സമീപമാണ് ബയോകോണ്‍ (BSE: 532523, NSE: BIOCON) ഓഹരി നില്‍ക്കുന്നത്. നിരവധി തലങ്ങളില്‍ സപ്പോര്‍ട്ട് ഉള്ള 320 രൂപ നിലവാരം 2020 ഏപ്രിലിന് ശേഷം തകര്‍ക്കപ്പെട്ടിട്ടുമില്ല. ഇവിടെ നിന്നും ഓഹരി തിരികെ കയറാനുള്ള സാധ്യതയേറെയാണ്.
സ്ട്രൈഡ്സ് ഫാര്‍മ
മുന്‍നിര ഫാര്‍മ കമ്പനിയായ സ്ട്രൈഡ്സ് ഫാര്‍മ സയന്‍സിന്റെ ഓഹരികള്‍ 329 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 325 രൂപയിലേക്ക് ഓഹരി എത്തുമ്പോള്‍ 344 രൂപ ലക്ഷ്യമാക്കി വാങ്ങാമെന്നാണ് ആനന്ദ് രാത്തി ഷെയേര്‍സ് നിര്‍ദേശിച്ചത്. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 315 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം വ്യക്തമാക്കി.
സ്ട്രൈഡ്സ് ഫാര്‍മയുടെ (BSE: 532531, NSE: STAR) മാസക്കാലയളവിലെ ചാര്‍ട്ടില്‍ 'ബുള്ളിഷ് ഹാമര്‍ പാറ്റേണ്‍' ദൃശ്യമാണ്. സമനാമായി ദിവസ ചാര്‍ട്ടിലും 'റിവേഴ്സല്‍ പാറ്റേണ്‍' വ്യക്തമാണ്. അതിനാല്‍ ഈ മേഖലയില്‍ നിന്നും കുതിപ്പിനുള്ള സാധ്യതയുണ്ടെന്ന് ബ്രോക്കറേജ് സ്ഥാപനം ചൂണ്ടിക്കാട്ടി.
എസ്ബിഐ കാര്‍ഡ്സ്
ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ നല്കുന്ന പ്രമുഖ കമ്പനിയായ എസ്ബിഐ കാര്‍ഡ്സ് & പേയ്മെന്റ് സര്‍വീസസ് ഓഹരികള്‍ ഇന്ന് 2.5 ശതമാനത്തിലേറെ ഉയര്‍ന്ന് 785 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇവിടെ നിന്നും 810/ 820 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് എല്‍കെപി സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 755 രൂപ നിലവാരത്തില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു.
ശക്തമായ തിരുത്തല്‍ നേരിട്ട ശേഷം ഒരു ആശ്വാസ റാലിക്കുള്ള ലക്ഷണങ്ങള്‍ എസ്ബിഐ കാര്‍ഡ്സ് (BSE: 543066, NSE: SBICARD) ഓഹരിയില്‍ തെളിഞ്ഞു വരുന്നു. ഇന്‍ട്രാഡേ ചാര്‍ട്ടില്‍ ബ്രേക്കൗട്ട് കാണിച്ചിട്ടുണ്ട്. ടെക്നിക്കല്‍ സൂചകങ്ങളും ഓഹരി വാങ്ങിക്കാമെന്ന സൂചന നല്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ആനന്ദ് രാത്തി ഷെയേര്‍സ്, എല്‍കെപി സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
