വ്യാഴാഴ്ചത്തെ വ്യാപാരത്തില്‍ ഏറിയ പങ്കും നിഫ്റ്റി-50 സൂചികയില്‍ ചാഞ്ചാട്ടം പ്രകടമായിരുന്നു. എങ്കിലും രണ്ട് ദിവസത്തെ നഷ്ടക്കണക്കുകള്‍ക്ക് ശേഷം വിപണി വീണ്ടും നേട്ടത്തിലേക്കെത്തി. ഇതോടെ നിഫ്റ്റിയുടെ ദിവസ ചാര്‍ട്ടില്‍ 'എന്‍ഗള്‍ഫിങ്' തരത്തിലുള്ള പാറ്റേണ്‍ ആണ് ദൃശ്യമായത്. ഇത് കുതിപ്പിന്റെ സൂചന നല്കുന്നതാകുന്നു. ഈയൊരു പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച ട്രേഡിങ്ങിന് പരിഗണിക്കാവുന്ന 2 ഓഹരികള്‍ ചുവടെ ചേര്‍ക്കുന്നു.
നിഫ്റ്റിയില്‍ ഇനിയെന്ത് ?
ദിവസ കാലയളവില്‍ ടെക്നിക്കല്‍ സൂചകമായ ആര്‍എസ്ഐയുടെ നിലവാരം ഉയരുന്നതും ബുള്ളിഷ് ക്രോസ്ഓവറിന്റെ പാതയിലുമാണ് നീങ്ങുന്നത്. തൊട്ടടുത്ത പ്രതിരോധം 16,700- 16,750 മേഖലയിലാണ്. കൂടാതെ 16,740 എന്നത് 200-ദിവസ ഇഎംഎ നിലവാരം കൂടിയാകുന്നു. അതുകൊണ്ട് ഈ നിലവാരം മറികടക്കാനായാല്‍ നിഫ്റ്റിക്ക് 17,000- 17,100 നിലവാരത്തിലേക്ക് മുന്നേറനാകും. അതായത് 16,400 നിലവാരത്തിന് മുകളില്‍ നിഫ്റ്റി തുടരുന്നിടത്തോളം സൂചികയിലെ ട്രെന്‍ഡ് പോസിറ്റീവായി തുടരും. അതുപോലെ 16,400 നിലവാരം തകര്‍ത്ത് സൂചിക ക്ലോസ് ചെയ്താല്‍ വിപണിയില്‍ കൂടുതല്‍ ദുര്‍ബലാവസ്ഥ അനുഭവപ്പെടാം.
അശോക് ലെയ്ലാന്‍ഡ്
മുന്‍നിര വാഹന നിര്‍മാതാക്കളായ അശോക് ലെയ്ലാന്ഡിന്റെ ഓഹരികള്‍ ഇന്ന് 2.5 ശതമാനത്തോളം മുന്നേറി 144 രൂപയിലാണ് ക്ലോസ് ചെയ്തത്. ഈ നിലവാരത്തില്‍ നിന്നും 155/ 158 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് ഇക്വീറസ് കാപിറ്റല്‍ നിര്‍ദേശിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 136 രൂപയില്‍ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു. നേരത്തെ അശോക് ലെയ്ലാന്‍ഡ് (BSE : 500477, NSE : ASHOKLEY) ഓഹരികള്‍ 138- 140 രൂപ നിലവാരത്തില്‍ നിന്നും മാസ, ആഴ്ച കാലയളവിലെ ചാര്‍ട്ടില്‍ ബ്രേക്കൗട്ട് കാണിച്ചിരുന്നു.
അപ്പോളൊ ടയേര്‍സ്
പ്രമുഖ ടയര്‍ നിര്‍മാതാക്കളായ അപ്പോളൊ ടയേര്‍സിന്റെ (BSE: 500877, NSE: APOLLOTYRE) ഓഹരികള്‍ ഇന്ന് ഒരു ശതമാനം ഉയര്‍ന്ന് 222 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈ നിലവാരത്തില്‍ നിന്നും 235 രൂപ ലക്ഷ്യമാക്കി ഓഹരികള്‍ വാങ്ങാമെന്ന് യെസ് സെക്യൂരിറ്റീസ് നിര്‍ദേശിച്ചു. ഈ ട്രേഡിനുള്ള സ്റ്റോപ് ലോസ് 213 രൂപ ക്രമീകരിക്കണമെന്നും ബ്രോക്കറേജ് സ്ഥാപനം സൂചിപ്പിച്ചു. അതേസമയം സപ്പോര്‍ട്ട് മേഖലയില്‍ നിന്നും പിന്തുണയാര്‍ജിച്ച് ഓഹരി തിരികെ കയറിയിരുന്നു. ഇതിനോടൊപ്പം ഹ്രസ്വകാല മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലാണ് ഓഹരി തുടരുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം ഇക്വീറസ് കാപിറ്റല്‍, യെസ് സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
