ഒറ്റത്തവണയായി വലിയ സംഖ്യ നിക്ഷേപിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഏറ്റവും അനുയോജ്യം പ്രതിമാസ നിക്ഷേപങ്ങളാണ്. അധികം റിസ്കെടുക്കാന്‍ താല്പര്യമില്ലാത്തവരാണെങ്കില് ആവര്‍ത്തന നിക്ഷേപം തിരഞ്ഞെടുക്കാം. നിശ്ചിത തുക കാലാവധിയോളം മാസത്തില്‍ നിക്ഷേപിക്കുന്നതാണ് ആവര്‍ത്തന നിക്ഷേപത്തിലെ രീതി. നിക്ഷേപത്തിലെ പലിശ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യും.
ബാങ്കുകള്‍ ആവര്‍ത്തന നിക്ഷേപം അനുവദിക്കുന്നുണ്ട്. 6 മാസം മുതല്‍ 10 വര്‍ഷത്തേക്ക് ബാങ്കുകളില്‍ ആവര്‍ത്തന നിക്ഷേപം ചേരാം. ബാങ്കുകള്‍ തോറും കാലാവധി അനുസരിച്ചും പലിശ നിരക്കില്‍ മാറ്റം വരും. ആവര്‍ത്തന നിക്ഷേപത്തിന് മികച്ച പലിശ നല്കുന്ന എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഇന്ഡസ്ഇന്ഡാ ബാങ്ക് എന്നിവയുടെ പലിശ നിരക്ക് താരതമ്യം ചെയ്ത് നോക്കാം.
എസ്ബിഐ ആവര്‍ത്തന നിക്ഷേപം
എസ്ബിഐയില്‍ 1 വര്‍ഷം മുതല്‍ 10 വര്‍ഷത്തേക്കാണ് ആവര്‍ത്തന നിക്ഷേപം സ്വീകരിക്കുന്നത്. ഇതിന് 6.50 ശതമാനം മുതല്‍ 7 ശതമാനം വരെ പലിശ ലഭിക്കും. 100 രൂപ മുതല്‍ പ്രതിമാസ നിക്ഷേപം തുടങ്ങാം. 6 മാസം തുടര്‍ച്ചയായി നിക്ഷേപം മുടങ്ങിയാല്‍ അക്കൗണ്ട് അവസാനിപ്പിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് അധിക നിരക്ക് ലഭിക്കും.

എച്ച്ഡിഎഫ്സി ബാങ്ക് ആവര്‍ത്തന നിക്ഷേപം
എച്ച്ഡിഎഫ്സി ബാങ്ക് 6 മാസം മുതല്‍ 10 വര്‍ഷത്തേക്കാണ് നിക്ഷേപം സ്വീകരിക്കുന്നത്. 4.50 ശതമാനം മുതല്‍ 7.10 ശതമാനം വരെ പലിശ നല്‍കും. 15 മാസ കാലയളവിലേക്കാണ് ഏറ്റവും ഉയര്‍ന്ന നിരക്കായ 7.10 ശതമാനം പലിശ നല്‍കുന്നത്. മുതിര്‍ന്ന പൗരന്മാര്ക്ക് 90 മാസത്തേക്കും 120 മാസത്തേക്കും 7.75 ശതമാനം പലിശ ലഭിക്കും.
മാസത്തില്‍ 1,000 രൂപ മുതലാണ് എച്ച്ഡിഎഫ്സി ബാങ്കില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. സ്ഥിര നിക്ഷേപത്തിന് സമാനമായ പലിശ നിരക്ക് ലഭിക്കും.
ഐസിഐസിഐ ബാങ്ക്
6 മാസം മുതല്‍ 120 മാസത്തേക്കുള്ള ആവര്‍ത്തന നിക്ഷേപത്തിന് 4.75 ശതമാനം മുതല്‍ 7.10 ശതമാനം വരെയാണ് ഐസിഐസിഐ ബാങ്ക് നല്കുന്ന പലിശ നിരക്ക്. 15 മാസം, 15 മാസം, 21 മാസം, 24 മാസം എന്നി കാലയളവുകളില്‍ ഉയര്‍ന്ന നിരക്കായ 7.10 ശതമാനം പലിശ ലഭിക്കും. 60 വയസ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാരായ നിക്ഷേപകര്‍ക്ക് ഇതേ കാലയളവില്‍ 7.60 ശതമാനം പലിശ ലഭിക്കും.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്
9 മാസം മുതല്‍ 120 മാസത്തേക്കാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ആവര്‍ത്തന നിക്ഷേപം സ്വീകരിക്കുക. 6.25 ശതമാനം മുതല്‍ 7.75 ശതമാനം വരെ പലിശ ഇക്കാലയളവില്‍ ലഭിക്കും. ഉയര്‍ന്ന പലിശയായ 7.75 ശതമാനം 18 മാസം, 21 മാസം, 24 മാസം, 27 മാസം, 30 മാസം, 33 മാസം, 36 മാസം, 39 മാസം എന്നീ കാലയളവില്‍ ലഭിക്കും. ഇതേ കാലയളവില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് 8.25 ശതമാനം പലിശ ലഭിക്കും.
യെസ് ബാങ്ക്
6 മാസം മുതല്‍ 120 മാസത്തേക്കുള്ള ആവര്‍ത്തന നിക്ഷേപത്തിന് 6 ശതമാനം മുതല്‍ 7.50 ശതമാനം വരെ പലിശ നല്കുന്ന ബാങ്കാണ് യെസ് ബാങ്ക്. 15 മാസം, 18 മാസം, 21 മാസം, 24 മാസം, 27 മാസം, 30 മാസം, 33 മാസ കാലയളവില്‍ 7.50 ശതമാനം പലിശ നിരക്ക് ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്ക് 8 ശതമാനം പലിശ ലഭിക്കും.
പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപം
5 വര്‍ഷ കാലയളവിലേക്ക് മാത്രമാണ് പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപം സ്വീകരിക്കുന്നത്. ഇതിന് 6.2 ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് നല്‍കുന്നത്. ബാങ്ക് ആവര്‍ത്തന നിക്ഷേപമവുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ നിരക്കാണിത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
