രാജ്യത്തെ സ്ത്രീകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ 2023 ബജറ്റില്‍ അവതരിപ്പിച്ച പദ്ധതിയാണ് മഹിള സമ്മാന്‍ സേവിംഗ്സ് സ്കീം. പ്രായമോ തൊഴിലോ പരിഗണിക്കാതെ എല്ലാ സ്ത്രീകൾക്കും മഹിള സമ്മാൻ സേവിംഗ്സ് സ്കീമിൽ നിക്ഷേപിക്കാവുന്നതാണ്. സർക്കാറിന്റെ ഗ്യാരണ്ടിയുള്ളതിനാൽ സുരക്ഷിത നിക്ഷേപമായി ഇതിനെ പരിഗണിക്കാം. കുറഞ്ഞ റിസ്കിൽ ഹ്രസ്വ കാലത്തേക്ക് നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയൊരു നിക്ഷേപമാണ് മഹിളാ സമ്മാൻ സേവിംഗ്സ് സ്കീം. പദ്ധതിയിൽ നിക്ഷേപിക്കുന്നതിനുള്ള നിബന്ധനകൾ, നിക്ഷേപിത്തിൽ നിന്ന് ലഭിക്കുന്ന റിട്ടേൺ എന്നിവ പരിശോധിക്കാം.
വ്യക്തിഗത അക്കൗണ്ട്
മഹിളാ സമ്മാന്‍ സേവിംഗ്സ് സ്കീമിന് കീഴില്‍ വ്യക്തിഗത അക്കൗണ്ടാണ് ആരംഭിക്കാന്‍ സാധിക്കുക. പെണ്കുട്ടിക്കോ സ്ത്രീകള്‍ക്കോ അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കും. പ്രായ പരിധിയില്ലാതെ ഏത് സ്ത്രീകള്‍ക്കും അക്കൗണ്ട് ആരംഭിക്കാം. നിശ്ചിത ഫോമില്‍ പോസ്റ്റ് ഓഫീസില്‍ അപേക്ഷിച്ചാല്‍ അക്കൗണ്ട് ലഭിക്കും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പേരില്‍ രക്ഷിതാവിന് അക്കൗണ്ടെടുക്കാന്‍ സാധിക്കും. 2025 മാര്‍ച്ച് 31-ന് മുന്‍പ് അക്കൗണ്ടെടുക്കണം.
നിക്ഷേപ തുക
മഹിള സമ്മാൻ സേവിംഗ്സ് സ്കീമിലെ ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1,000 രൂപയാണ്. ഓരോ അക്കൗണ്ടിനും പരമാവധി 2 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 2 ലക്ഷം രൂപ എന്ന നിക്ഷേപ പരിധി കടക്കുന്നത് വരെ എത്ര അക്കൗണ്ട് വേണമെങ്കിലും ഒരു വ്യക്തിക്ക് ആരംഭിക്കാം. അക്കൗണ്ട് തുറക്കുന്നത് തമ്മില്‍ മൂന്ന് മാസത്തെ ഇടവേള ആവശ്യമാണ്.

പലിശ
മഹിള സമ്മാന്‍ സേവിംഗ്സ് സ്കീമിലെ പലിശ കാലാവധിയിലാണ് ലഭിക്കുക. പലിശ ത്രൈമാസത്തില്‍ കോമ്പൗണ്ട് ചെയ്യും. പലിശ കണക്കാക്കാന്‍ സിംപിള്‍ പലിശ ഫോര്‍മുലയാണ് പ്രയോഗിക്കുന്നത്. നിക്ഷേപിച്ച തുക, പലിശ നിരക്ക്, നിക്ഷേപം കൈവശം വച്ചിരിക്കുന്ന കാലയളവ് എന്നിവ ഗുണിച്ചാണ് പലിശ കണക്കാക്കുന്നത്.
2023 മുതല്‍ 2025 വരെയുള്ള 2 വര്‍ഷ കാലത്തേക്കാണ് മഹിളാ സമ്മാന്‍ സേവിംഗ്സ് സ്കീം പദ്ധതി ആരംഭിച്ചത്. 2 വര്‍ഷ കാലയളവില്‍ 7.50 ശതമാനം പലിശ ലഭിക്കും. നിക്ഷേപ കാലയളവ് മുഴുവനും പലിശ നിരക്ക് മാറ്റമില്ലാതെ തുടരും.
റിട്ടേൺ
മഹിള സമ്മാൻ സേവിംഗ്സ് സ്കീമിൽ പരമാവധി നിക്ഷേപിക്കാൻ സാധിക്കുന്ന തുക രണ്ട് ലക്ഷമാണ്. 2 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 7.50 ശതമാനം പലിശ നിരക്കിൽ ആദ്യ പാദത്തില്‍ 3,750 രൂപ പലിശയായി ലഭിക്കും. രണ്ടാം പാദത്തില്‍ 3,820 രൂപ പലിശ നേടാം. ഇതുപ്രകാരം കാലാവധിയില്‍ 2,32,044 രൂപ കയ്യില്‍ ലഭിക്കും.
ടിഡിഎസ് ഈടാക്കില്ല
മഹിള സമ്മാന്‍ സേവിംഗ്സ് സ്കീം നിക്ഷേപത്തിന് നികുതി ഇളവുകളൊന്നുമില്ല. നിക്ഷേപത്തിന് സെക്ഷൻ 80സി പ്രകാരമുള്ള നികുതി ഇളവ് ലഭിക്കില്ല. പലിശ വരുമാനത്തിന് മുകളില്‍ സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കില്ല. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് 2023 മേയ് 16ന് പുറത്തിറക്കിയ നോട്ടിഫിക്കേഷനിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 194എ പ്രകാരം സാമ്പത്തിക വര്‍ഷത്തില്‍ ലഭിക്കുന്ന പലിശ വരുമാനം 40,000 രൂപയില്‍ കൂടുതലായാണ് സ്രോതസില്‍ നിന്നുള്ള നികുതി ഈടാക്കുന്നത്.
നേരത്തെ പിൻവലിക്കാം
മഹിള സമ്മാൻ സേവിംഗ്സ് സ്കീം അക്കൗണ്ട് തുറന്ന് ഒരു വര്‍ഷം പൂര്‍ത്തിയായതിന് ശേഷം നിക്ഷേപം പിൻവലിക്കാൻ സാധിക്കും. പോസ്റ്റ് ഓഫീസില്‍ അപേക്ഷ നല്കിയാല് അക്കൗണ്ട് കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് അക്കൗണ്ടിലുള്ള തുകയുടെ പരമാവധി 40 ശതമാനം വരെ പിന്‍വലിക്കാന്‍ അക്കൗണ്ട് ഉടമയ്ക്ക് അര്‍ഹതയുണ്ട്. നിക്ഷേപ കാലാവധിയില്‍ ഒരു തവണ മാത്രമെ പിന്‍വലിക്കാന്‍ അനുവദിക്കുകയുള്ളൂ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
