വിരമിക്കല്‍ കാലത്തേക്ക് നല്ലൊരു തുക ചെറിയ കാലം കൊണ്ട് സമ്പാദിക്കാനാണെങ്കിൽ ഇന്നുള്ള ഏറ്റവും മികച്ച മാർഗം റിട്ടയർമെന്റ് ഫണ്ടുകളാണ്. മ്യൂച്വൽ ഫണ്ടുകൾ അവതരിപ്പിക്കുന്ന റിട്ടയർമെന്റ് കാലത്തേക്കുള്ള മികച്ച നിക്ഷേപ മാർഗമാണ് റിട്ടയർമെന്റ് ഫണ്ടുകൾ.
പരമ്പരാഗത നിക്ഷേപങ്ങളില്‍ ചുറ്റപറ്റിയിരിക്കുന്നവര് പുറത്തുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാല്‍ മികച്ച വരുമാനം ഉണ്ടാക്കാമെന്ന് കാണിക്കുന്നതാണ് ചില റിട്ടയര്‍മെന്റ് ഫണ്ടുകളുടെ പ്രകടനം. ഡെബ്റ്റ് നിക്ഷേപങ്ങൾ 7.40% മുതല്‍ 8.7 ശതാനം വരെ റിട്ടേണ്‍ നല്കിയ കഴിഞ്ഞ 5 വർഷ കാലത്തിനിടെ 15 ശതമാനം വാര്‍ഷിക റിട്ടേൺ വരെ നൽകിയ റിട്ടയര്‍മെന്റ് ഫണ്ടുകളുണ്ട്. വിശദമായി നോക്കാം.
എച്ച്ഡിഎഫ്സി റിട്ടയര്‍മെന്റ് സേവിംഗ്സ് ഫണ്ട്- ഇക്വിറ്റി പ്ലാന്‍
ഏപ്രിൽ 30 വരെയുള്ള കണക്ക് പ്രകാരം, അഞ്ച് വര്‍ഷത്തിനിടെ ഡയറക്ട് പ്ലാനിന് കീഴില്‍ 15.36 ശതമാനം റിട്ടേണാണ് എച്ച്ഡിഎഫ്സി റിട്ടയര്‍മെന്റ് സേവിംഗ്സ് ഫണ്ട്- ഇക്വിറ്റി പ്ലാന്‍ നല്‍കിയത്. എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ടിന് കീഴിലുള്ള ഈ പ്ലാൻ വിരമിക്കൽ കാലത്തേക്കായി രൂപകല്പന ചെയ്തവയാണ്.

എച്ച്ഡിഎഫ്സി റിട്ടയര്‍മെന്റ് സേവിംഗ്സ് ഫണ്ട്- ഇക്വിറ്റി പ്ലാന്‍ ലോക്ഇന്‍ പിരിയഡുള്ള റിട്ടയര്‍മെന്റ് സൊലൂഷ്യന്‍ ഓറിയന്റഡ് സ്കീമാണ്. 5 വര്‍ഷമോ വിരമിക്കല്‍ കാലം വരെയോ ആണ് നിക്ഷേപത്തിന്റെ ലോക് ഇന്പിരിയഡ്.
ടാക്സ് സേവിംഗ്സ് കം പെന്ഷന് സ്കീമില്‍ വരുന്ന എച്ച്ഡിഎഫ്സി റിട്ടയര്‍മെന്റ് സേവിംഗ്സ് ഫണ്ട്- ഇക്വിറ്റി പ്ലാന്‍ 80 ശതമാനം നിക്ഷേപം ഇക്വിറ്റിയാലാണ്. 2016 ഫെബുവരി 25ന് ആരംഭിച്ച ഫണ്ട് ഏപ്രില്‍ 30 നുള്ള കണക്ക് പ്രകാരം 2964.34 കോടി രൂപയുടെ ആസ്ത് കൈകാര്യം ചെയ്യുന്നു. ഇന്ത്യയില്‍ താമസിക്കുന്ന, 18 വയസിന് മുകളില്‍ പ്രായമുള്ള ഏതൊരു വ്യക്തിക്കും എച്ച്ഡിഎഫ്സി റിട്ടയര്‍മെന്റ് സേവിംഗ്സ് ഫണ്ട്- ഇക്വിറ്റി പ്ലാനിൽ നിക്ഷേപിക്കാം.
കാൽക്കുലേറ്റർ
ഡയറക്ട് പ്ലാനിന് കീഴില്‍ 5 വർഷത്തിനിടെ 15.36 ശതമാനം റിട്ടേണാണ് എച്ച്ഡിഎഫ്സി റിട്ടയര്‍മെന്റ് സേവിംഗ്സ് ഫണ്ട്- ഇക്വിറ്റി പ്ലാന്‍ നൽകിയത്. 15 ലക്ഷം രൂപ നിക്ഷേപിച്ച വ്യക്തിക്ക് അഞ്ച് വര്‍ഷത്തിന് ശേഷം 30.6 ലക്ഷം രൂപയാണ് നേടാന്‍ സാധിച്ചത്.
റെഗുലര്‍ പ്ലാനിന് കീഴില്‍ സ്കീം 5 വര്‍ഷത്തിനിടെ 13.36 ശതമാനം റിട്ടേണ്‍ നല്കി. 5 വർഷം മുൻപ് 15ലക്ഷം രൂപ നിക്ഷേിച്ച വ്യക്തിക്ക് ഇന്നത്തെ മൂല്യം 28 ലക്ഷം രൂപയായി മാറി.
സീനിയര്‍ സിറ്റസണ്‍ സേവിംഗ്സ് സ്കീം
വിരമിക്കൽ കാലത്തേക്കുള്ള ജനകീയമായൊരു നിക്ഷേപമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം. ഗ്യാരണ്ടീഡ് റിട്ടേണ്‍, നികുതി ഇളവ്, 8 ശതമാനത്തോളം പലിശ എന്നിവ തന്നെ കാരണം. റിട്ടയർമെന്റ് മ്യൂച്വൽ ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ സീനിയർ സിറ്റസൺ സേവിംഗ്സ് സ്കീം വിരമിക്കലിന് ശേഷമുള്ള വരുമാന മാർഗമാണ്. എന്നിരുന്നാലും റിട്ടയർമെന്റ് ഫണ്ടുകളുടെ ആദായം സീനിയര്‍ സിറ്റസണ്‍ സേവിംഗ്സ് സ്കീമിനേക്കാൾ ഉയർന്നതാണ്.
2018 ജുനപരി 1 മുതല്‍ ഒക്ടോബര്‍ 30 വരെ 8.3 ശതമാനായിരുന്നു സീനിയര്‍ സിറ്റസണ്‍ സേവിംഗ്സ് സ്കീംനിക്ഷേപത്തിന്റെ പലിശ നിരക്ക്. 15 ലക്ഷം നിക്ഷേപിച്ചിരുന്നെങ്കില്‍ അഞ്ച് വര്‍ഷത്തിനിടെ 6.2 ലക്ഷം രൂപ പലിശയായി ലഭിക്കും. ത്രൈമാസത്തിലാണ് സീനിയര്‍ സിറ്റസണ്‍ സേവിംഗ്സ് സ്കീമില്‍ പലിശ നല്‍കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. മ്യൂച്വൽ ഫണ്ടുകളിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications