നടപ്പു സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാവാന്‍ ഇനി ഏതാനും ദിനങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ, നികുതി ഇളവുകള്‍ നേടിയെടുക്കാനുള്ള തിരക്കുകളിലാണ് മിക്ക നികുതിദായകരും. മുതിര്‍ന്ന പൗരന്മാരായ നിങ്ങളുടെ മാതാപിതാക്കള്‍ക്ക് (60 വയസിന് മുകളിലുള്ളവര്‍) നിങ്ങള്‍ ഉയര്‍ന്ന മെഡിക്കല്‍ ചെലവുകള്‍ വഹിക്കുന്നുണ്ടെങ്കില്‍, മുമ്പുണ്ടായിരുന്ന അസുഖങ്ങള്‍ കാരണം ഇവര്‍ ഒരു മെഡിക്കല്‍ ഇന്‍ഷുറന്‍സിന്റെയും പരിധിയില്‍ ഇല്ല എന്നീ സാഹചര്യങ്ങളില്‍, മെഡിക്കല്‍ ചെലവില്‍ നിങ്ങള്‍ക്ക് നികുതിയിളവിന് അവകാശപ്പെടാവുന്നതാണ്.
മുതിര്‍ന്ന പൗരന്മാര്ക്കുള്ള ചികിത്സാ ചെലവുകള്‍ കുറയ്ക്കുന്നതിന് 2018 ബജറ്റില്‍ ആദായനികുതി നിയമത്തിലെ 80 ഡി വകുപ്പ് ഭേദഗതി ചെയ്തിരുന്നു. ഇതു പ്രകാരം മുതിര്‍ന്ന പൗരന്മാര്ക്കോ അല്ലെങ്കില്‍ മുതിര്‍ന്ന പൗരന്മാര്ക്കുള്ള ചികിത്സാ ചെലവില്‍ അവരുടെ വഹിക്കുന്ന അവരുടെ മക്കള്‍ക്കോ നികുതി ഇളവുകള്‍ ക്ലെയിം ചെയ്യാവുന്നതാണ്. 80 ഡി വകുപ്പ് പ്രകാരമുള്ള ഇത്തരം ഇളവുകള്‍ നേടിയെടുക്കാനുള്ള വ്യവസ്ഥകള്‍ താഴെ നല്കുന്നു.
വ്യവസ്ഥകള്‍
60 വയസോ അതില്‍ കൂടുതലോ പ്രായമുള്ള ഒരു വ്യക്തിയ്ക്ക് ചികിത്സാ ചെലവുകള്‍ വഹിക്കണം. കൂടാതെ, ഈ വ്യക്തി ഏതെങ്കിലും ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയുടെ പരിധിയില്‍ വരാതിരിക്കുകയും വേണം.
പരിരക്ഷ ലഭിക്കുന്ന ചെലവിനങ്ങള്‍
കണ്സള്ട്ടേഷന് ഫീസ്, ഡയഗ്നോസ്റ്റിക് ടെസ്റ്റുകള്‍, മരുന്ന് ചെലവുകള്‍, മുതലായ എല്ലാ മെഡിക്കല്‍ ചെലവുകളിലും കിഴിവുകള്‍ അവകാശപ്പെടാം.
ആവശ്യമുള്ള പ്രമാണങ്ങള്‍/ രേഖകള്‍
വകുപ്പ് 80 ഡി പ്രകാരം ഈ കിഴിവ് ക്ലെയിം ചെയ്യുന്നതിന്, മെഡിക്കല്‍ ചെലവുകളുടെ തെളിവ് സ്ഥാപിക്കേണ്ടതുണ്ട്. അതിനാല്‍ ഇന്‍വോയ്സുകളുടെ പകര്‍പ്പ്, കണ്സള്ട്ടേഷന് ഫീസ്, രസീതുകള്‍, ഡയഗ്നോസ്റ്റിക് ടെസ്റ്റുകള്‍, മരുന്നുകളുടെ ബില്‍, എന്നിവയ്ക്കൊപ്പം ഡോക്ടറുടെ കുറിപ്പുകളും നിങ്ങള്‍ സൂക്ഷിക്കണം.
എത്രത്തോളം തുക ക്ലെയിം ചെയ്യാം
വകുപ്പ് 80 ഡി പ്രകാരം ചികിത്സാ ചെലവുകള്‍ക്കുള്ള ഇളവായി ക്ലെയിം ചെയ്യാന്‍ കഴിയുന്ന പരമാവധി തുക 50,000 രൂപയാണ്. മുതിര്‍ന്ന പൗരന്മാര്ക്ക് ആരോഗ്യ ഇന്‍ഷുറന്‍സിന് പ്രീമിയമായി അടച്ചതില്‍ ക്ലെയിം ചെയ്യാന്‍ കഴിയുന്നതും ഇതേ തുകയാണ്. ഇതുകൂടാതെ, സ്വന്തമായോ അല്ലെങ്കില്‍ പങ്കാളി, ആശ്രിതരായ കുട്ടികള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്കായുള്ള ആരോഗ്യ പരിശോധനയ്ക്കായി അടച്ച തുകയില്‍ പരമാവധി 5,000 രൂപവരെ ഇളവ് അവകാശപ്പെടാം.
ആരോഗ്യ ഇന്‍ഷുറന്‍സ് സ്വന്തമാക്കുന്നതിനുള്ള നികുതി ആനുകൂല്യങ്ങള്‍
നിങ്ങള്‍ സ്വയമോ അല്ലെങ്കില്‍ പങ്കാളി, കുട്ടികള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്കായി അടച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളില്‍ 80 ഡി വകുപ്പ് പ്രകാരമുള്ള കിഴിവ് നിങ്ങള്‍ക്ക് നേടാവുന്നതാണ്. 60 വയസിന് താഴെയുള്ളവര്‍ക്ക് 25,000 രൂപയും 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 30,000 രൂപയും ഇളവ് ലഭിക്കും. നിങ്ങളുടെ മാതാപിതാക്കള്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് വാങ്ങിയതെങ്കില്‍ പ്രസ്തുത വകുപ്പ് പ്രകാരം 25,000 രൂപയുടെ അധിക ഇളവിനും നിങ്ങള്‍ അര്‍ഹനാണ്. മാതാപിതാക്കള്‍ 60 വയസിന് മുകളിലുള്ളവരാണെങ്കില്‍ ഈ തുക 30,000 രൂപയാവും. അതായത്, വകുപ്പ് 80 ഡി പ്രകാരം നിങ്ങള്‍ക്ക് ലഭിക്കാവുന്ന ആകെ ഇളവുകള്‍ 60,000 രൂപവരെയാണ്.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
