ഓഹരി വിപണിയിൽ പണമിറക്കി കോടികൾ കൊയ്ത നിക്ഷേകരുടെ മുൻനിരയിലാണ് ഡോളി ഖന്ന. ഏകദേശം 500 കോടി രൂപയുടെ പോർട്ട്ഫോളിയോ ആണ് ഡോളി ഖന്നയ്ക്കുള്ളത്. ജൂൺ പാദത്തിൽ തൻ്റെ പോർട്ട്‌ഫോളിയോയിൽ അഞ്ച് പുതിയ ഓഹരികൾ അദ്ദേഹം ചേർത്തിട്ടുണ്ട്. സൂപ്പർ സെയിൽസ് ഇന്ത്യ, സെലാൻ എക്സ്പ്ലോറേഷൻ ടെക്, എംകെ ഗ്ലോബൽ ഫിനാൻഷ്യൽ, നൈൽ, ടിന്ന റബ്ബർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ എന്നിവയാണ് ഓഹരികൾ. വിശദമായി നോക്കാം.
1. സൂപ്പർ സെയിൽസ് ഇന്ത്യ
എൻഎസ്ഇയിൽ 1884.90 രൂപ എന്നതാണ് സൂപ്പർ സെയിൽസ് ഇന്ത്യയുടെ ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 22.95 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 33.36 ശതമാനം വളർച്ചയാണ് ആറ് മാസത്തിനിടെ ഓഹരി നേടിയത്.
ഷെയർഹോൾഡിംഗ്
സൂപ്പർ സെയിൽസ് ഇന്ത്യയിൽ ഖന്ന 1.06 ശതമാനം ഓഹരികൾ വാങ്ങിയതായി വെളിപ്പെടുത്തുന്നു . ജൂൺ പാദത്തിലെ ശരാശരി സ്റ്റോക്ക് വിലയെ അടിസ്ഥാനമാക്കി ഏകദേശം 5.05 ലക്ഷം രൂപയുടെ നിക്ഷേപം.
2. സെലാൻ എക്സ്പ്ലോറേഷൻ ടെക്നോളജി
എൻഎസ്ഇയിൽ 732 രൂപ എന്നതാണ് ഓഹരിയുടെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ 6.06 ശതമാനം നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 45.31 ശതമാനം വളർച്ചയാണ് 2024-ൽ ഇതുവരെ സെലാൻ എക്സ്പ്ലോറേഷൻ ടെക്നോളജി ഓഹരി നേടിയത്.
ഷെയർഹോൾഡിംഗ്
സെലാൻ എക്സ്പ്ലോറേഷൻ ടെക്നോളജിയിൽ ഡോളി ഖന്ന 1.56 ശതമാനം ഓഹരികൾ സ്വന്തമാക്കി. അതായത് ഏകദേശം 17.29 കോടി രൂപയുടെ നിക്ഷേപം.

3. എംകെ ഗ്ലോബൽ ഫിനാൻഷ്യൽ
എൻഎസ്ഇയിൽ 171.80 രൂപ എന്നതാണ് എംകെ ഗ്ലോബൽ ഫിനാൻഷ്യൽ ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 8.73 ശതമാനവും ഒരു മാസത്തിനിടെ 0.22 ശതമാനവും നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. 19.51 ശതമാനം മുന്നേറ്റമാണ് ആറ് മാസം കൊണ്ട് ഓഹരി നേടിയത്.
ഷെയർഹോൾഡിംഗ്
എംകെ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസിൽ ഖന്ന 6.62 കോടി രൂപ ചെലവഴിച്ച് 1.63 ശതമാനം ഓഹരികൾ വാങ്ങി.
4. നൈൽ ലിമിറ്റഡ്
1952 രൂപ എന്നതാണ് ഓഹരി വില. കഴിഞ്ഞ ഒരു മാസത്തിനിടെ 42.76 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ആറ് മാസത്തിനിടെ 88.50 ശതമാനം നേട്ടമുണ്ടാക്കാനും നൈൽ ലിമിറ്റഡ് ഓഹരിക്ക് സാധിച്ചു.
ഷെയർഹോൾഡിംഗ്
നൈൽ ലിമിറ്റഡിന്‍റെ ഏകദേശം 4.36 കോടി രൂപയുടെ 1.1 ശതമാനം ഓഹരികളാണ് ഖന്ന പുതുതായി പോർട്ട്‌ഫോളിയോയിൽ ചേർത്തത്.

5. ടിന്ന റബ്ബർ ആൻഡ് ഇൻഫ്രാസ്ട്രക്ചറിൽ
1646.95 രൂപ എന്നതാണ് ഓഹരിയുടെ വില. ആറ് മാസത്തിനിടെ 200 ശതമാനം വളർച്ചയാണ് ഓഹരി കൈവരിച്ചത്.
ഷെയർഹോൾഡിംഗ്
1.03 ശതമാനം ഓഹരിയാണ് ഖന്ന വാങ്ങിയത്. ഏകദേശം 34.76 കോടി രൂപയുടെ നിക്ഷേപം.
പോർട്ട്‌ഫോളിയോ മാറ്റങ്ങൾ
ഒമ്പത് കമ്പനികളിലെ തൻ്റെ ഓഹരി വർധിപ്പിച്ചും, മൂന്നെണ്ണത്തിൽ ഹോൾഡിംഗ്‌സ് കുറച്ചും, മറ്റ് മൂന്ന് കമ്പനികളിൽ തൻ്റെ സ്ഥാനം മാറ്റമില്ലാതെ നിലനിർത്തിക്കൊണ്ടും ഖന്ന തൻ്റെ നിലവിലുള്ള പോർട്ട്‌ഫോളിയോയിൽ മാറ്റങ്ങൾ വരുത്തി. 2024 മാർച്ച് 31 വരെ, ആ കാലയളവിലെ കമ്പനികളുടെ ശരാശരി സ്റ്റോക്ക് വില അനുസരിച്ച്, ഡോളി ഖന്ന 19 കമ്പനികളിൽ ഓഹരികൾ കൈവശം വച്ചിട്ടുണ്ട്. മൊത്തം മൂല്യം 490 കോടി രൂപയാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
