ഇവി പ്രേമം മൂക്കുന്നു; ഈ ഇലക്ട്രിക് വാഹന ഓഹരി 5 ദിവസത്തിനിടെ കുതിച്ചത് 51%; നിങ്ങളുടെ പക്കലുണ്ടോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകം ഒരു ഇലക്ട്രിക് വാഹന വിപ്ലവത്തിന് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. അന്തരീക്ഷ മലനീകരണത്തിന്റെ തോത് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് വൈദ്യുത വാഹനങ്ങള്‍ അവതരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വാഹന ലോകത്തിന്റെ ഭാവിയും ഇലക്ട്രിക് വാഹനങ്ങളിലാണ്. കാലത്തിന്റെ മാറ്റം തിരിച്ചറിഞ്ഞ നിക്ഷേപകരും പോര്‍ട്ട്ഫോളിയോയില്‍ ഇലക്ട്രിക് വാഹനവുമായി ബന്ധപ്പെട്ട ഒരു സ്റ്റോക്ക് എങ്കിലും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുകയാണ്. അത്തരത്തില്‍ നിക്ഷേപകരുടെ ശ്രദ്ധനേടിയ ഒരു എന്‍ജിനീയറിംഗ് സ്റ്റോക്ക് കഴിഞ്ഞ ദിവസങ്ങൡലായി 50 ശതമാനത്തിലധികമാണ് കുതിച്ച് കയറിയത്. ആ ഓഹരിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങളാണ് ഈ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എന്താണ് ഇവി ?

എന്താണ് ഇവി ?

പെട്രോള്‍, ഡീസല്‍ പോലുള്ള പരമ്പരാഗത ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതിനു പകരം വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെയാണ് ഇലക്ട്രിക് വാഹനങ്ങള്‍ അഥവാ ഇവി എന്ന് വിളിക്കുന്നത്. അതായത്, ആന്തരിക ജ്വലന എന്‍ജിനുകള്‍ക്കു പകരം വൈദ്യുത മോട്ടോറുകളാണ് ഇവി-കളില്‍ ഉപയോഗിക്കുക. വൈദ്യുതി സംഭംരിക്കുന്ന മികച്ച ബാറ്ററികളേക്കാളേറെ, വൈദ്യുത മോട്ടോര്‍ രംഗത്തെ ശ്രദ്ധേയമായ മുന്നേറ്റമാണ് ഇലക്ട്രിക് വാഹനങ്ങള്‍ ഇപ്പോള്‍ പ്രചാരത്തിലാകാനുള്ള പ്രധാന കാരണം. വൈദ്യുത തീവണ്ടികള്‍ വര്‍ഷങ്ങള്‍ക്കു മുമ്പെ പ്രചാരമുള്ള വൈദ്യുത വാഹനത്തിന്റെ ഉദാഹരണമാണ്.

ഗ്രീവ്‌സ് കോട്ടണ്‍

ഗ്രീവ്‌സ് കോട്ടണ്‍

1859-ലാണ് ജെയിംസ് ഗ്രീവ്‌സ്, ജോര്‍ജ് കോട്ടണ്‍ എന്നിവര്‍ ചേര്‍ന്ന് എന്‍ജിനീയറംഗ് കമ്പനിയായ ഗ്രീവ്‌സ് കോട്ടണ്‍ കമ്പനിക്ക് തുടക്കമിട്ടത്. തുടര്‍ന്ന് 1947-ല്‍ താപ്പര്‍ ഗ്രൂപ്പ് കമ്പനികളുടെ സ്ഥാപകനായ ലാല കരംചന്ദ്് താപ്പര്‍ ഗ്രീവ്‌സ് കോട്ടണെ ഏറ്റെടുക്കുകയായിരുന്നു. ഇന്ന് ഏറെ വൈവിധ്യവത്കരിക്കപ്പെട്ട എന്‍ജിനീയറിംഗ് കമ്പനിയായി വളര്‍ന്നു. ഡീസല്‍, പെട്രോള്‍, മണ്ണെണ്ണ എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ജിന്‍ നിര്‍മിക്കുന്നവരില്‍ മുന്‍നിരയിലാണ് കമ്പനിയുടെ സ്ഥാനം. ജനറേറ്ററുകളും വിവിധ പമ്പ് സെറ്റുകളും കാര്‍ഷികോപകരണങ്ങളും കണ്‍സ്ട്രക്ഷന്‍ ഉപകരണങ്ങളും നിര്‍മിക്കുന്നു.

Also Read: കിറ്റെക്‌സ് ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ മറ്റൊരു മലയാളി കമ്പനി താഴേക്ക്; എന്തു ചെയ്യണം?Also Read: കിറ്റെക്‌സ് ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ മറ്റൊരു മലയാളി കമ്പനി താഴേക്ക്; എന്തു ചെയ്യണം?

എന്തുകൊണ്ട് കുതിക്കുന്നു ?

എന്തുകൊണ്ട് കുതിക്കുന്നു ?

>> ഡിസംബര്‍ പാദത്തില്‍ ഉപകമ്പനിയായ ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി വളരെ മികച്ച വില്‍പ്പന കണക്കുകളാണ് പുറത്തുവിട്ടത്.
>> ഇലക്ട്രിക് ഇരുചക്ര, മുചക്ര വാഹന നിര്‍മാതാക്കളായ ഈ ഉപകമ്പനി ഡിസംബര്‍ മാസത്തില്‍ 10,000-ലധികം വാഹനങ്ങളാണ് വിറ്റത്.
>> നിലവില്‍ ഗ്രീവ് കോട്ടണിന്റെ ആകെ വരുമാനത്തില്‍ 24 ശതമാനവും സംഭവാന ചെയ്യുന്നത് ഈ ഉപകമ്പനിയാണ്
>> മാതൃകമ്പനിയായ ഗ്രീവ്‌സ് കോട്ടണ്‍ എന്‍ജിന്‍, ശക്തിയേറിയ ഉപകരണങ്ങളും നിര്‍മിക്കുന്നതില്‍ മുന്‍നിരയിലാണ്.
>> അതിനാല്‍ ഈ പാദത്തില്‍ മാതൃകമ്പനിയുടെയും വരുമാനം വര്‍ധിക്കുമെന്ന അനുമാനം.

ഇവി പ്രേമത്തിന് പിന്നില്‍

ഇവി പ്രേമത്തിന് പിന്നില്‍

വൈദ്യുത വാഹനങ്ങളുടെ പ്രധാന ഗുണവശങ്ങള്‍ ഉയര്‍ന്ന ക്ഷമത; പരമാവധി മലിനീകരണം കുറവ്; സാമ്പത്തിക ലാഭം; പരിസ്ഥിതി സൗഹൃദം; ശബ്ദരഹിതമായ വാഹനം എന്നിവയൊക്കെയാണ്. കൂടാതെ, നിലവില്‍ ഇന്ധന വില ഉയര്‍ന്നു നില്‍ക്കുന്നതു ഇലക്ട്രിക് വാഹനങ്ങളോട് കമ്പം വര്‍ധിപ്പിക്കുന്നു. ഇതിനോടൊപ്പം പാരിസ്ഥിക പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി വൈദ്യുത വാഹനനയം പ്രോത്സാഹിപ്പിക്കുന്ന വിവിധ സര്‍ക്കാരുകളുടെ നയങ്ങളും മാറ്റത്തിന് പ്രേരിപ്പിക്കുന്ന ഘടകമാണ്. മാത്രവുമല്ല, അനുദിനം പുരോഗമിക്കുന്ന സാങ്കേതികവിദ്യയുടെ സഹായത്താല്‍ ഭാവിയില്‍ മികച്ച വൈദ്യുത വാഹനങ്ങള്‍ പുറത്തുവരുമെന്ന പ്രതീക്ഷയും ഇലക്ട്രിക് വാഹനക്കമ്പനികളെ നിക്ഷേപത്തിന് അനുകൂല ഘടകങ്ങളായി വര്‍ത്തിക്കുന്നു.

ത്വരിത വളര്‍ച്ച ലക്ഷ്യം

ത്വരിത വളര്‍ച്ച ലക്ഷ്യം

അടുത്തിടെയാണ് ഇക്ട്രിക് മുചക്ര നിര്‍മാതാക്കളായ ഇഎല്‍ഇ (ELE) കമ്പനിയെ ഗ്രീവ്‌സ് കോട്ടണ്‍ ഏറ്റെടുത്തത്. കൂടാതെ മറ്റൊരു ഇലക്ട്രിക് മുചക്ര നിര്‍മാതാക്കളായ എംഎല്‍ആര്‍ ഓട്ടോ (തേജ ബ്രാന്‍ഡ്) എന്ന കമ്പനിയുടെ 26 ശതമാനം ഓഹരി വിഹിതവും നേടി. സമീപകാലത്ത് തന്നെയാണ് തമിഴ്‌നാട്ടിലെ റാണിപേട്ട് ജില്ലയില്‍ രാജ്യത്തെ വലിയ വൈദ്യുത വാഹനങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറികളിലൊന്ന് ആരംഭിച്ചത്. അതേസമയം, കോവിഡ് ഒന്നാം തരംഗത്തെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ കമ്പനിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചുു. 2020 സാമ്പത്തിക വര്‍ഷം 127 കോടി രൂപ ലാഭത്തിലായിരുന്ന കമ്പനി, 2021 വര്‍ഷത്തില്‍ 19 കോടി നഷ്ടത്തിലേക്ക് വീണു. എങ്കിലും കമ്പനി ഇപ്പോള്‍ ശക്തമായ തിരിച്ചു വരവിന്റെ പാതയിലാണ്.

അനുകൂല ഘടകങ്ങള്‍

അനുകൂല ഘടകങ്ങള്‍

സമീപകാലത്തായി വൈദ്യുത വാഹന വിപണി സജീവമായതും വാഹന മേഖലുടെ ഭാവി ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) ആയിരിക്കുമെന്ന നിഗമനങ്ങളാലും ഈ വ്യവസായവുമായി നേരിട്ടും പരോക്ഷമായ കമ്പനികളുടെ ഓഹരികള്‍ നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു. ഇതിനോടൊപ്പം തന്നെ രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കള്‍ക്ക് രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വന്‍തുക നിക്ഷേപമായി ലഭിക്കുന്നുണ്ട്. ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍ റീട്ടെയില്‍ നിക്ഷേപകരും ഇത്തരം കമ്പിനകളുടെ നിലവിലെ പ്രകടനം പരിഗണിക്കാതെ ഭാവി സാധ്യകളെ മുന്‍നിര്‍ത്തി ഓഹരികളുടെ പുറകെയാണ്.

Also Read: ഇന്ന് പൊറിഞ്ചു വെളിയത്ത് വാങ്ങിക്കൂട്ടിയ കുഞ്ഞന്‍ ഓഹരികള്‍ ഇതാ; ഇവയാണോ അടുത്ത മള്‍ട്ടിബാഗര്‍?Also Read: ഇന്ന് പൊറിഞ്ചു വെളിയത്ത് വാങ്ങിക്കൂട്ടിയ കുഞ്ഞന്‍ ഓഹരികള്‍ ഇതാ; ഇവയാണോ അടുത്ത മള്‍ട്ടിബാഗര്‍?

ഓഹരി വിശദാംശങ്ങള്‍

ഓഹരി വിശദാംശങ്ങള്‍

മുംബൈ ആസ്ഥാനമായ ഗ്രീവ്‌സ് കോട്ടണ്‍ (BSE: 501455, NSE: GREAVESCOT) കമ്പനിയുടെ നിലവിലെ വിപണി മൂലധനം 5,200 കോടിയേറെ രൂപയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 35 ശതമാനവും ഒരു മാസത്തിനിടെ 52 ശതമാനവും ഒരു വര്‍ഷ കാലയളവില്‍ 140 ശതമാനത്തോളവും നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയിലൊഴിച്ചുള്ള കാലഘട്ടങ്ങളില്‍ മുടങ്ങാതെ ലാഭവിഹിതം ന്ല്‍കിവരുന്നു. കമ്പനിയുടെ 55.62 ശതമാനം ഓഹരികളും പ്രമോട്ടര്‍ ഗ്രൂപ്പ് കൈവശം വച്ചിരിക്കുന്നു. വ്യാഴാഴ്ച രാവിലെ 2 ശതമാനത്തിലേറെ ഉയര്‍ന്ന് 225 രൂപ നിലവാരത്തിലാണ് ഓഹരികള്‍ വ്യാപാരം ചെയ്യപ്പെടുന്നത്.

അറിയിപ്പ്

അറിയിപ്പ്

മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ സ്ഥാപനങ്ങള്‍ പുറത്തിറക്കിയ റിസര്‍ച്ച് റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയും പഠനാവശ്യത്തിന് മാത്രമായി നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

Read more about: stock market share market
English summary

Investors Crazy About Electric Vehicles And EV Auto Stock Greaves Cotton Rallies 50 Percent Up In Week

Investors Crazy About Electric Vehicles And EV Auto Stock Greaves Cotton Rallies 50 Percent Up In Week
Story first published: Thursday, January 13, 2022, 13:00 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X