ദലാല്‍ സ്ട്രീറ്റീല്‍ കരടികളുടെ വിളയാട്ടം. പുതിയ വ്യാപാര ആഴ്ചയിലെ തുടക്കത്തില്‍ തന്നെ ഓഹരി വിപണികളില്‍ വന്‍ തകര്‍ച്ച. കഴിഞ്ഞ ഏഴ് മാസങ്ങള്‍ക്കിടെ രേഖപ്പെടുത്തിയ പ്രതിദിന നിരക്കിലുണ്ടാകുന്ന ഏറ്റവും വലിയ കൂട്ടത്തകര്ച്ചയാണിത്. ഇതിലൂടെ നിക്ഷേപകരുടെ ഓഹരി മൂല്യത്തില്‍ എട്ട് ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. എന്‍എസ്ഇയുടെ സൂചികയായ നിഫ്റ്റിയില്‍ (NIFTY) 348 പോയിന്റ് ഇടിവും ബിഎസ്ഇയുടെ സൂചികയായ സെന്‍സെക്സില്‍ (SENSEX) 1,170 പോയിന്റ് ഇടിവും രേഖപ്പെടുത്തി. ബാങ്കുകളുടെ സൂചികയായ ബാങ്ക്-നിഫ്റ്റിയില്‍ (NIFTY-BANK) 847 പോയിന്റിന്റെ ഇടിവും സംഭവിച്ചു. മാര്‍ക്കറ്റിലെ എല്ലാവിഭാഗം മേഖലയിലേയും ഓഹരികളില്‍ കടുത്ത വില്‍പ്പന സമ്മര്‍ദ്ദം ശക്തമായിരുന്നു. ഒരു ഘട്ടത്തില്‍ നിഫ്റ്റിയില്‍ 480 പോയിന്റോളം താഴ്ന്നിരുന്നു. ആഗോള മാര്‍ക്കറ്റുകളിലും സമ്മിശ്ര പ്രതികരണമാണ്.
മാര്‍ക്കറ്റ് മൂവ്മെന്റ്
നിഫ്റ്റിയില്‍ 31 പോയിന്റ് വര്‍ധിച്ച് 17,196-ലായിരുന്നു വ്യാപാരത്തിന്റെ തുടക്കം. തൊട്ടുപിന്നാലെ 10 പോയിന്റു കൂടി ഉയര്‍ന്ന് 17,805-ലെത്തി ഇന്നത്തെ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി. പിന്നീടുള്ള ഘട്ടങ്ങളില്‍ വിപണി പടിപടിയായി താഴേക്കിറങ്ങുന്ന കാഴ്ചയായിരുന്നു വിപണിയില്‍. യൂറോപ്യന്‍ വിപണികളിലെ വ്യാപാരം ആരംഭിച്ചതിനു പിന്നാലെ രണ്ടരയോടെ നിഫ്റ്റി 17,280-ലേക്ക് കൂപ്പുകുത്തി. തുടര്‍ന്ന് വ്യാപാരത്തിന്റെ അവസാനഘട്ടങ്ങളില്‍ വന്ന ഷോര്‍ട്ട് കവറിങ്ങും ചെറിയ തോതില്‍ നിക്ഷേപകര്‍ വാങ്ങാന്‍ കാണിച്ച ഉത്സാഹവും കാരണം നൂറു പോയിന്റോളം ഉയര്‍ന്ന് 17,416-ലാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. അതായത്, നിഫ്റ്റിയില്‍ 348 പോയിന്റ് താഴ്ന്ന് 17,416-ലും സെന്‍സെക്സ് 1,170 പോയിന്റ് താഴ്ന്ന് 58,465-ലുമാണ് വ്യാപാരം അവസാനിപ്പിച്ചത. ബാങ്കിങ് ഓഹരികളുടെ സൂചികയായ ബാങ്ക്-നിഫ്റ്റി 847 പോയിന്റ് ഇടിഞ്ഞ് 37,128-ലുമാണ് ഇന്നത്തെ വ്യാപാരം നിര്‍ത്തിയത്.
ഇടിവിനുള്ള കാരണങ്ങള്‍
1 യൂറോപ്യന്‍ രാജ്യങ്ങളില്‍ പുതുതായി ഉണ്ടാകുന്ന കോവിഡ് വ്യാപനവും ലോക്ക്ഡൗണ്‍ പ്രഖ്യാപനങ്ങളും
2. ഡോളര്‍ ഇന്‍ഡക്സ് നിര്‍ണായക നിലവാരമായ 96 പിന്നിട്ടിരിക്കുന്നത്.
3. പണപ്പെരുപ്പത്തെ കുറിച്ചുള്ള ആശങ്കകള്‍
4. ആഗോളതലത്തിലും ദുര്‍ലഭമായ പോസീറ്റീവ് വാര്‍ത്തകള്‍
5. ഇന്‍ഡക്സ് ഹെവി വെയിറ്റ് സ്റ്റോക്കായ റിലയന്‍സില്‍ ഉണ്ടായ വില്‍പ്പന സമ്മര്‍ദം
ശ്രദ്ധേയമായ ഓഹരികള്‍
എന്‍എസ്ഇയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ആകെ 2,104 കമ്പനികളില്‍ 1698 എണ്ണവും നഷ്ടം നേരിട്ടു. ബാക്കി 346 കമ്പനികളുടെ ഓഹരികളുടെ വിലയില്‍ മാത്രമാണ് വര്‍ധന രേഖപ്പെടുത്തിയത്. അതായത് അഡ്വാന്‍സ് ഡിക്ലെയിന്‍ റേഷ്യോ 0.20-ലേക്ക് താഴ്ന്നു. വ്യാഴാഴ്ച ലിസ്റ്റിങ് ദിനത്തില്‍ 28 ശതമാനം ഇടിഞ്ഞ പേടിഎമ്മിന്റെ ഓഹരികളില്‍ ഇന്നും വില്‍പ്പന സമ്മര്‍ദമുണ്ടായി. ഒരു ഘട്ടത്തില്‍ 1271-ലേക്ക് കൂപ്പുകുത്തിയ പേടിഎമ്മിന്റെ ഓഹരികളില്‍ ഉച്ചയ്ക്കു ശേഷം ഉണ്ടായ വാങ്ങല്‍ താത്പര്യം നഷ്ടം കുറവു വരുത്തുന്നതില്‍ സഹായിച്ചു. എങ്കിലും 13 ശതമാനത്തോളം നഷ്ടം നേരിട്ട് 1,359 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പേടിഎമ്മിന്റെ ഇഷ്യു പ്രൈസ് 2,150 രൂപയായിരുന്നു. അതായത്, ലിസ്റ്റ് ചെയ്ത് വെറും രണ്ട് ദിവസത്തിനുള്ളില്‍ 791 രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
പ്രമുഖ ഓഹരികളുടെ പ്രകടനം
നഷ്ടം നേരിട്ടവ: ബജാജ് ഫിനാന്‍സ്, ഒഎന്‍ജിസി, ബജാജ് ഫിന്‍സേര്‍വ്, ടാറ്റ മോട്ടോഴ്സ്, റിലയന്‍സ് എന്നീ ലാര്‍ജ്കാപ്പ് സ്റ്റോക്കുകളില്‍ 4 ശതമാനത്തിലേറെ ഇടിവു നേരിട്ടു.
നേട്ടം ലഭിച്ചവ: ഭാരതി എയര്‍ടെല്‍ മൂന്ന് ശതമാനത്തിലേറെയും ഏഷ്യന്‍ പെയിന്റ്സ്, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍ എന്നിവ ഒരു ശതമാനത്തോളവും വില വര്‍ധനവ് രേഖപ്പെടുത്തി. നിഫ്്റ്റിയിലെ 50 ഓഹരികളില്‍ ആകെ 8 എണ്ണം മാത്രമാണ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications