നിക്ഷേപകർ ആകാംഷയോടെ കാത്തിരിക്കുന്ന മാസമാണ് വരാനിരിക്കുന്നത്. നിരവധി കമ്പനികളുടെ ഐപിഒ മാർച്ച് മാസത്തിൽ നടക്കാനിരിക്കുന്നു എന്നത് തന്നെയാണ് ആകാംഷയുടെ കാരണം. കൃത്യമായ ധാരണയും വിലയിരുത്തലും ഉണ്ടെങ്കിൽ ഐപിഒയിലൂടെ വലിയ നേട്ടമുണ്ടാക്കാൻ സാധിക്കുമെന്ന കാര്യം ഉറപ്പാണ്.
ആര്‍ കെ സ്വാമി ലിമിറ്റഡ് ഐപിഒ
ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത മാര്‍ക്കറ്റിംഗ് സേവന ദാതാവായ ആര്‍ കെ സ്വാമി ലിമിറ്റഡ് മാർച്ച് മാസത്തിൽ ഐപിഒയ്ക്ക് തയ്യാറെടുക്കുകയാണ്. ഐപിഒയുടെ സബ്‌സ്‌ക്രിപ്‌ഷൻ തീയതി മാർച്ച് 4 തിങ്കളാഴ്ചയാണ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. മാർച്ച് 6 ബുധനാഴ്ച അവസാനിക്കുകയും ചെയ്യും.
ഓഹരി വില 270 രൂപ മുതൽ
270 മുതൽ 288 രൂപ വരെയാണ് ഒരു ഇക്വിറ്റി ഷെയറിന്‍റെ വില. പുതിയ ഓഹരികള്‍ ഇഷ്യു ചെയ്യുന്നതിലൂടെ 215 കോടി രൂപ സമാഹരിക്കാനും. നിലവിലുള്ള ഓഹരിയുടമകളുടെ 87 ലക്ഷം ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയിലിലൂടെ വില്‍ക്കാനുമാണ് കമ്പനിയുടെ ലക്ഷ്യം. ഐപിഒയ്ക്കുള്ള ആങ്കർ നിക്ഷേപകർക്കുള്ള വിഹിതം മാർച്ച് 1 വെള്ളിയാഴ്ച നടക്കും.

ഓഹരി വിറ്റഴിക്കുന്നവർ
ശ്രീനിവാസൻ കെ സ്വാമി (1,788,093 ഇക്വിറ്റി ഷെയറുകൾ), നരസിംഹൻ കൃഷ്ണസ്വാമി (1,788,093 ഇക്വിറ്റി ഷെയറുകൾ), ഇവാൻസ്റ്റൺ പയനിയർ ഫണ്ട് എൽപി (4,445,714 ഇക്വിറ്റി മാർക്കറ്റിംഗ് ഷെയറുകൾ ), പ്രേം മാര്‍ക്കറ്റിംഗ് വെഞ്ച്വേഴ്‌സ് എല്‍എല്‍പി ( 678,100 ഇക്വിറ്റി ഷെയറുകൾ) എന്നിവരാണ് ഓഫര്‍ ഫോര്‍ സെയിലിലൂടെ ഓഹരി വിറ്റഴിക്കുമെന്ന് വ്യക്തമാക്കിയിട്ടുള്ളത്.
മാർച്ച് 12ന് ലിസ്റ്റ് ചെയ്യും
ഷെയറുകളുടെ അലോട്ട്‌മെന്‍റ് മാർച്ച് 7 വ്യാഴാഴ്ച അന്തിമമാക്കും. മാർച്ച് 11 തിങ്കളാഴ്ച റീഫണ്ടുകൾ ആരംഭിക്കും, അതേസമയം റീഫണ്ടിന് ശേഷം അതേ ദിവസം തന്നെ ഷെയറുകൾ അലോട്ട് ചെയ്തവരുടെ ഡീമാറ്റ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. മാർച്ച് 12 ചൊവ്വാഴ്ച ആർകെ സ്വാമിയുടെ ഓഹരി വില ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യപ്പെടാനാണ് സാധ്യത .
കമ്പനിയുടെ ലക്ഷ്യങ്ങൾ
ഡിജിറ്റല്‍ വീഡിയോ കണ്ടന്‍റ് പ്രൊഡക്ഷന്‍ സ്റ്റുഡിയോ, പുതിയ കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് സെന്ററുകള്‍, കംപ്യൂട്ടറിന്റെ സഹായത്തോടെയുള്ള ടെലിഫോണിക് ഇന്റര്‍വ്യു സെന്ററുകള്‍ എന്നിവ സ്ഥാപിക്കുക, പൊതുവായ കോര്‍പറേറ്റ് ആവശ്യങ്ങള്‍ നിറവേറ്റുക എന്നിവയാണ് ഐപിഒയിലൂടെ സമാഹരിക്കുന്ന തുക കൊണ്ടുള്ള കമ്പനിയുടെ ലക്ഷ്യങ്ങള്‍.
ലീഡ് മാനേജർമാർ
എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡ്, ഐഎഫ്എൽ സെക്യൂരിറ്റീസ് ലിമിറ്റഡ്, മോത്തിലാൽ ഓസ്വാൾ ഇൻവെസ്റ്റ്മെന്‍റ് അഡ്വൈസേഴ്സ് ലിമിറ്റഡ് എന്നിവരാണ് ആർകെ സ്വാമി ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാർ. ഇഷ്യൂവിന്‍റെ രജിസ്ട്രാർ കെഫിൻ ടെക്നോളജീസ് ലിമിറ്റഡാണ്. നരസിംഹൻ കൃഷ്ണസ്വാമി (ശേഖർ സ്വാമി), ശ്രീനിവാസൻ കെ സ്വാമി (സുന്ദർ സ്വാമി) എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.
ആര്‍ കെ സ്വാമി ലിമിറ്റഡ്
2022 മാർച്ച് 31 നും 2023 മാർച്ച് 31 നും ഇടയിൽ, ആർകെ സ്വാമിയുടെ നികുതിക്ക് ശേഷമുള്ള ലാഭം(പിഎടി) 62.34 ശതമാനമാണ് വർധിച്ചത്. അതോടൊപ്പം വരുമാനത്തിൽ 22.43 ശതമാനവും മുന്നേറ്റമുണ്ടായി. ക്രിയേറ്റീവ്, മീഡിയ, ഡാറ്റ അനലിറ്റിക്‌സ്, മാര്‍ക്കറ്റ് റിസര്‍ച്ച് സേവനങ്ങള്‍ എന്നിവയ്ക്കായി ഏകജാലക പരിഹാരം വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത മാര്‍ക്കറ്റിംഗ് സേവന ദാതാവാണ് ആര്‍ കെ സ്വാമി ലിമിറ്റഡ്. 2023 സാമ്പത്തിക വര്‍ഷത്തിിൽ കമ്പനി വിവിധ മാധ്യമ സ്ഥാപനങ്ങളിലുടനീളം ഉപഭോക്താക്കള്‍ക്കായി 818 ക്രിയേറ്റീവ് കാംപെയിനുകള്‍ പുറത്തിറക്കി.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
