ഉയര്‍ന്ന ലാഭവിഹിതം അഥവാ ഡിവിഡന്റ് നല്കുന്ന ഓഹരികള്‍ക്ക് പൊതുവേ ഒരു കുഴപ്പമുണ്ട്. വിപണിയില്‍ വമ്പന്‍ മുന്നേറ്റങ്ങള്‍ ഇവര്‍ നടത്താറില്ല.
ഓരോതവണ ലാഭവിഹിതം കൊടുക്കുമ്പോഴും ഓഹരി വില താഴേക്ക് പോകുന്നതുകൊണ്ട് നിക്ഷേപകര്‍ 'മള്‍ട്ടിബാഗര്‍' പ്രതീക്ഷകള്‍ ഡിവിഡന്റ് ഓഹരികളില്‍ വെച്ചുപുലര്‍ത്താറില്ല. എന്നാല്‍ ഇക്കാര്യം അടിവരയിട്ട് പറയാന്‍ വരട്ടെ.

ഓഹരി വിപണിയിലെ REIT (റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ്) വിഭാഗത്തില്‍ നിന്നൊരു കുഞ്ഞന്‍ താരം ഒരേസമയം ഉയര്‍ന്ന ലാഭവിഹിതവും മാര്‍ക്കറ്റിനെ കടത്തിവെട്ടുന്ന നിക്ഷേപവളര്ച്ചയും കാഴ്ച്ചവെക്കുന്നുണ്ട്. ഇതാരെന്നല്ലേ? ഐആര്‍ബി ഇന്‍വിറ്റ് ഫണ്ട് (IRB InvIT Fund).
ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള ഈ ട്രസ്റ്റ് 3,730 കോടി രൂപയുടെ വിപണി മൂല്യം അവകാശപ്പെടുന്നുണ്ട്. ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പേഴ്സ് ലിമിറ്റഡിന് കീഴിലാണ് ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റെന്ന (Infrastructure Investment Fund) വിശേഷണവും ഐആര്‍ബി ഇന്‍വിറ്റ് ഫണ്ടിനുണ്ട്. റോഡ് ആസ്തികളുടെ ഉടമസ്ഥാവകാശം ജനാധിപത്യവത്കരിക്കാനും നിക്ഷേപകര്‍ക്ക് സ്ഥിരമായ വരുമാനം ഉറപ്പുവരുത്തുകയുമാണ് ഫണ്ടിന്റെ പ്രഥമ ലക്ഷ്യങ്ങള്‍.
കാര്യക്ഷമമായ ടോള്‍ പിരിവ് നടക്കുന്ന ഒരുപിടി റോഡ് ആസ്തികള്‍ ഇന്‍വിറ്റ് ഫണ്ട് പോര്‍ട്ട്ഫോളിയോയില്‍ കാണാം. തുംകൂര്‍ - ചിത്രദുര്‍ഗ, ഭാരൂച്ച് - സൂറത്ത്, സൂറത്ത് - ദാഹിസര്‍ ആറുവരിപ്പാതകള്‍ പോര്‍ട്ട്ഫോളിയോയിലെ മിന്നുംതാരങ്ങളാണെന്ന് ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം.
2023 ഫെബ്രുവരിയിലെ കണക്ക് പ്രകാരം കമ്പനിയുടെ ടോള്‍ പിരിവ് 27 ശതമാനം വര്‍ധനവോടെ 351.75 കോടി രൂപയിലാണ് എത്തിനില്‍ക്കുന്നത്. വാര്‍ഷികാടിസ്ഥാനത്തില്‍ മൊത്തവരുമാനം 1,487.3 കോടി രൂപയില്‍ നിന്നും 1,775 കോടി രൂപയിലേക്കും ഉയര്‍ന്നു.

പ്രവര്‍ത്തനച്ചെലവുകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതും ദൃഢമായ സാമ്പത്തിക വളര്‍ച്ചയും ആധാരമാക്കി കെയര്‍, ഇന്ത്യാ റേറ്റിങ്സ് ഏജന്‍സികളുടെ മികച്ച AAA ക്രെഡിറ്റ് റേറ്റിങ് ഐആര്‍ബി ഇന്‍വിറ്റ് ഫണ്ട് കയ്യടക്കുന്നുണ്ട്. കുറഞ്ഞ കടബാധ്യതകളും ഫണ്ടിന്റെ സവിശേഷതയാണ്. ഉയര്‍ന്ന പണമൊഴുക്ക് അടിസ്ഥാനപ്പെടുത്തി ലാഭവിഹിതം നല്കാന് ഫണ്ടിന് കഴിയുന്നതും ഇതേ കാരണത്താല്‍ത്തന്നെ.
ഓരോ സാമ്പത്തിക വര്‍ഷവും ടോള്‍ പിരിവ് ഉയരുന്ന പശ്ചാത്തലത്തില്‍ ശക്തമായ ലാഭവിഹിതം നല്കുന്ന തിരക്കിലാണ് ഐആര്‍ബി ഇന്‍വിറ്റ് ഫണ്ട്. 2021 സാമ്പത്തിക വര്‍ഷം 8.5 ശതമാനമായിരുന്നു ഫണ്ട് നിക്ഷേപകര്‍ക്ക് സമര്‍പ്പിച്ച ലാഭവിഹിതം. 2022 സാമ്പത്തിക വര്‍ഷമിത് 9 രൂപയായി വര്‍ധിച്ചു.
ഇവിടെ മറ്റൊരു കാര്യം കൂടി ശ്രദ്ധയില്‍പ്പെടുത്തണം. കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷങ്ങളിലെ ശരാശരി പേഔട്ട് അനുപാതം 2.6 ആണ്. അതായത്, വരുമാനത്തേക്കാള്‍ ഉയര്‍ന്ന ലാഭവിഹിത ചിത്രമാണ് ഐആര്‍ബി ഇന്‍വിറ്റ് ഫണ്ട് വരച്ചുകാട്ടുന്നത്.
കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 36.4 ശതമാനം ഓഹരി വിലവര്‍ധനവും ഫണ്ടിന്റെ മാറ്റുകൂട്ടുന്നു. വെള്ളിയാഴ്ച്ച 72 രൂപയിലാണ് ഐആര്‍ബി ഇന്‍വിറ്റ് ഫണ്ട് തിരശ്ശീലയിട്ടത്. കഴിഞ്ഞ 52 ആഴ്ക്കിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഫണ്ടിന്റെ ഇപ്പോഴത്തെ നില്‍പ്പ്. 14 ശതമാനം ഡിവിഡന്റ് യീല്‍ഡ്, 0.9 നിലയില്‍ തുടരുന്ന ബുക്ക് വാല്യൂ എന്നീ ഘടകങ്ങളും ഐആര്‍ബി ഇന്‍വിറ്റ് ഫണ്ടിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം.
ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!



Click it and Unblock the Notifications