രാജ്യത്തെ തീവണ്ടി യാത്രക്കാർക്കിടയിൽ ഏറ്റവും സുപരിചിതമായ ആപ്പാണ് ഐആർസിടിസി റെയിൽ കണക്ട്. റിസർവേഷൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള ഐആർസിടിസിയുടെ ഔദ്യോഗിക സംവിധാനമാണിത്. ആപ്പിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലെ പ്രയാസങ്ങൾ പലപ്പോഴായി ഉപഭോക്താക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്.
ടിക്കറ്റ് ബുക്കിംഗിൽ സമയം ലഭിക്കാൻ ചില പൊടികൈകൾ ഐആർസിടിസി റെയിൽ കണക്ട് ആപ്പിൽ തന്നെയുണ്ട്. തത്കാൽ ടിക്കറ്റ് ബുക്കിംഗ് പോലെ സമയത്തോട് മത്സരിക്കേണ്ട ഘട്ടത്തിൽ പ്രയോജനപ്പെടുന്നൊരു രീതിയാണ് ഐആർസിടിസി ഇ-വാലറ്റ് സംവിധാനം. എങ്ങനെ യാത്രക്കാർക്ക് ഐആർസിടിസി ഇ-വാലറ്റ് ഉപയോഗിക്കാമെന്ന് നോക്കാം.
ഐആർസിടിസി ഇ-വാലറ്റ്
ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) നൽകുന്ന പേയ്‌മെൻ്റ് വാലറ്റ് സേവനമാണ് ഐആർസിടിസി ഇ-വാലറ്റ്. തത്കാൽ ടിക്കറ്റുകൾ ഉൾപ്പെടെയുള്ള ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള പണമിടപാട് രീതികളിലൊന്നായി ഇത് ഉപയോഗിക്കാം. പേയ്‌മെൻ്റ് അപ്രൂവലിനായി ഐആർസിടിസി ആപ്പിലുണ്ടാകുന്ന കാലതാമസം മറികടക്കാൻ ഐആർസിടിസി ഇ-വാലറ്റ് സംവിധാനത്തിലൂടെ സാധിക്കും.

നേട്ടങ്ങൾ
ഒരു ബാങ്കിനെ ആശ്രയിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നത് ഒഴിവാക്കാം എന്നതാണ് ഐആർസിടിസി ഇ-വാലറ്റിന്റെ നേട്ടാം. ഓരോ ടിക്കറ്റ് ബുക്കിംഗിനും പേയ്‌മെൻ്റ് ഗേറ്റ്‌വേ നിരക്കുകൾ നൽകാതെ തന്നെ ഐആർസിടിസി ഇ-വാലറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ഓൺലൈനായി ഐആർസിടിസി ഇ-വാലറ്റ് ടോപ്പ്-അപ്പ് ചെയ്യാനും അക്കൗണ്ട് മാനേജ് ചെയ്യാനും സാധിക്കും.
ടിക്കറ്റ് റദ്ദാക്കിയാൽ ഐആർസിടിസി ഇ-വാലറ്റ് ഉപയോഗിച്ച് എടുത്ത ടിക്കറ്റുകൾക്ക് തൊട്ടടുത്ത ദിവസം റീഫണ്ട് ലഭിക്കും. ഐആർസിടിസി ഇ-വാലറ്റ് അക്കൗണ്ടിലേക്കാണ് തുക ക്രെഡിറ്റ് ചെയ്യുക. ഐആർസിടിസി ഇ-വാലറ്റിലെ പണം തുക റെയിൽവേ ടിക്കറ്റ് ബുക്കിംഗിനായി മാത്രമേ ഉപയോഗിക്കാനാകു എന്നത് ശ്രദ്ധിക്കണം.
എങ്ങനെ ഐആർസിടിസി ഇ-വാലറ്റ് രജിസ്റ്റർ ചെയ്യാം
ഐആർസിടിസി വെബ്സൈറ്റിലോ ആപ്പിലെ നിലവിലുള്ള അക്കൗണ്ട് ലോഗിൻ ചെയ്യുക. ആദ്യമായാണ് ഐആർസിടിസി അക്കൗണ്ട് ഉപയോഗിക്കുന്നതിെങ്കിൽ അക്കൗണ്ട് ആരംഭിക്കണം. ആപ്പിൽ ലോഗിൻ ചെയ്താൽ അക്കൗണ്ട് എന്ന ഭാഗത്ത് ഐആർസിടിസി ഇ-വാലറ്റ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ലഭിക്കും.
ഐആർസിടിസി ഇ-വാലറ്റ് ഉപയോഗിക്കാൻ ആധാർ നമ്പറോ പാൻ നമ്പറോ ഉപയോഗിച്ചുള്ള രജിസട്രേഷൻ ആവശ്യമാണ്. ഐആർസിടിസി അക്കൗണ്ടിൽ നേരത്തെ ആധാർ നമ്പറോ പാൻ നമ്പറോ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ ഐആർസിടിസി ഇ-വാലറ്റിന് വേണ്ടി വീണ്ടും വെരിഫൈ ചെയ്യേണ്ട ആവശ്യമില്ല. പേരും ആധാർ/ പാൻ വിവരവും നൽകി വെരിഫൈ ചെയ്യാം.
ഇതിന് ശേഷം ഐആർസിടിസി ഹോംപേജിലേക്ക് തിരികെയെത്തും. വീണ്ടും ലോഗിൻ ചെയ്യേണ്ടിവരും. ലോഗിൻ ചെയ്‌ത് വീണ്ടും ഐആർസിടിസി ഇ-വാലറ്റ് തിരഞ്ഞെടുക്കുക. ഒന്നിലധികം ഓപ്ഷനുകൾ ലഭ്യമാണ്. ഇതിൽ ഐആർസിടിസി ഇ-വാലറ്റ് ഡെപ്പോസിറ്റ് എന്നതിൽ ക്ലിക്ക് ചെയ്ത് പേയ്‌മെന്റിലേക്ക് കടക്കാം.
എങ്ങനെ പണം നിറയ്ക്കാം
വിവിധ ഓപ്ഷനുകള്‍ വഴി ഐആര്‍സിടിസി ഇ-വാലറ്റ് റീചാര്‍ജ് ചെയ്യാം. ഭീം യുപിഐ വഴി പേടിഎം, ആമസോണ്‍ പേ യുപിഐ, നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവ വഴി വാലറ്റില്‍ നിക്ഷേപിക്കാം. കുറഞ്ഞത് 100 രൂപയും പരമാവധി 10,000 രൂപയും വാലറ്റില്‍ നിക്ഷേപിക്കാം. വാലറ്റില്‍ പണം ഐആര്‍സിടിസി വെബ്‌സൈറ്റിലോ ആപ്പിലോ മാത്രമെ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. അതേസമയം ഐആര്‍സിടിസി ഇ-വാലറ്റ് ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഒടിപി വെരിഫിക്കേഷന്‍ ആവശ്യമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications