അവസാന നിമിഷം യാത്രയ്ക്കൊരുങ്ങുന്നവരാണെങ്കിൽ തീവണ്ടിയിൽ റിസർവേഷൻ ടിക്കറ്റ് ലഭിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് തിരക്കുള്ള റൂട്ടുകളിൽ. ഇവിടെ പലരും ഉപയോഗിക്കുന്നത് തത്കാൽ ടിക്കറ്റ് ബുക്കിംഗാണ്. ജനറൽ ക്വാട്ടയിൽ ബുക്ക് ചെയ്യുന്നതിനേക്കാൾ ഉയർന്ന വില നൽകിയാണ് തത്കാൽ ടിക്കറ്റുകൾ നേടുന്നത്.
സ്ലീപ്പർ ടിക്കറ്റിന് തന്നെ 100 രൂപയോളം അധികം നൽകേണ്ടി വരുന്നുണ്ട്. എന്നാൽ തീവണ്ടി യാത്രക്കാർക്ക് ഏറ്റവും അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യാനും ടിക്കറ്റ് വിലയിൽ 10 ശതമാനം ഇളവ് നേടാനും സാധിക്കുന്നൊരു വഴിയാണ് കറന്റ് ബുക്കിംഗ്. ഇത് എങ്ങനെയെന്ന് വിശദമായി നോക്കാം.
എന്താണ് കറന്റ് ബുക്കിംഗ്
ഇന്ത്യന്‍ റെയില്‍വെയില്‍ ടിക്കറ്റ് ബുക്കിംഗിന് ഐആര്‍സിടിസി നല്‍കുന്നൊരു തരം റിസര്‍വേഷനാണ് കറന്റ് റിസര്‍വേഷന്‍. തീവണ്ടി യാത്രയുടെ ചാര്‍ട്ട് തയ്യാറാക്കിയതിന് ശേഷം ഒഴിവ് വരുന്ന ടിക്കറ്റുകളാണ് കറന്റ് ബുക്കിംഗ് വഴി റിസര്‍വ് ചെയ്യാന്‍ സാധിക്കുക. തീവണ്ടി യാത്ര പുറപ്പെടുന്നതിന് 4 മണിക്കൂര്‍ മുന്‍പാണ് ചാര്‍ട്ട് തയ്യാറാക്കുക.
ഇതിന് ശേഷം കറന്റ് ബുക്കിംഗ് ഉപയോഗപ്പെടുത്താനാകും. ഐആര്‍സിടിസി ആപ്പ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാവുക. ഏത് സ്റ്റേഷനില്‍ നിന്നാണോ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്, അവിടെ തീവണ്ടി എത്തുന്നതിന് 3 മണിക്കൂര്‍ മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യണം.
10 ശതമാനം ഇളവ്
കറന്റ് ബുക്കിംഗ് വഴി എടുക്കുന്ന ടിക്കറ്റിന് 10 ശതമാനത്തോളം ഇളവ് ടിക്കറ്റ് വിലയിൽ ലഭിക്കും. ചാർട്ട് തയ്യാറാക്കിയതിന് ശേഷം ബർത്തുകൾ ലഭ്യമാണെങ്കിൽ ടിക്കറ്റ് ബുക്കിംഗിൽ 10 ശതമാനം കിഴിവ് നൽകും. കണ്ണൂരിൽ നിന്ന് കോട്ടയത്തേക്ക് സെക്കന്റ് എസി ടിക്കറ്റ് നിരക്ക് 865 രൂപയാണ്.
കറന്റ് ബുക്കിംഗിൽ 785 രൂപ അടിസ്ഥാന നിരക്കിൽ ടിക്കറ്റ് ലഭിക്കും. എല്ലാ ചാർജുമടക്കം 808 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. പ്രീമിയം, സുവിധ ട്രെയിനുകളിലെ കറന്റ് ബുക്കിംഗ് നിരക്ക് അവസാന ബുക്കിംഗ് നിരക്കിന് തുല്യമായിരിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചാർട്ട് തയ്യാറാക്കിയ ശേഷം വിവിധ റിസർവേഷനുകളിൽ ബാക്കിയുള്ള ടിക്കറ്റുകളാണ് കറന്റ് ബുക്കിംഗിനായി നൽകുന്നത്. റിസർവേഷനുകൾ പൂർത്തിയായാൽ ടിക്കറ്റ് ലഭിക്കാനുള്ള സാധ്യതയില്ല. ഇതിനാൽ കറന്റ് ബുക്കിംഗിനെ അമിതമായി ആശ്രയിക്കാൻ സാധിക്കില്ല.
കറന്റ് ബുക്കിംഗ് വഴിയെടുത്ത ടിക്കറ്റിൽ ബോര്‍ഡിംഗ് പോയിന്റ് മാറ്റാന്‍ സാധിക്കില്ല. പേര്, പ്രായം, ലിംഗം എന്നിവയും മാറ്റാൻ സാധിക്കില്ല. കറന്റ് ബുക്കിംഗ് വഴി കണ്‍ഫേം ടിക്കറ്റ് മാത്രമെ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. കറന്റ് ബുക്കിംഗിൽ ടിക്കറ്റ് ലഭിക്കാനുള്ള സാധ്യത ഉറപ്പാക്കാൻ സാധിക്കാത്തതിനാൽ തത്കാൽ ബുക്കിംഗ് നോക്കാവുന്നതാണ്.
തത്കാൽ ബുക്കിംഗ്
ജനറൽ ക്വാട്ടയിൽ റിസർവേഷൻ ടിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ അധിക നിരക്കിൽ ടിക്കറ്റ് നേടാനുള്ള വഴിയാണ് തത്കാൽ ബുക്കിംഗ്.
ഇതിനായി ഓരോ തീവണ്ടിയിലും നിശ്ചിത ശതമാനം ടിക്കറ്റുകള്‍ നീക്കി വെയ്ക്കും. ചാർട്ട് തയ്യാറാക്കുന്നതിന് തൊട്ട് മുന്‍പുള്ള ദിവസമാണ് തത്കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുക. അതായത് തീവണ്ടി പുറപ്പെടുന്നതിന് തൊട്ട്മുൻപുള്ള ദിവസം.
15-ാം തീയതി യാത്രയുള്ള വ്യക്തി യാത്ര ചെയ്യാൻ ഉദ്യേശിക്കുന്ന തീവണ്ടി 14-ാം തീയതി പുറപ്പെട്ടുന്നുണ്ടെങ്കില്‍ 13-ാം തീയതി ടിക്കറ്റ് ബുക്ക് ചെയ്യണം. എസിക്ക് ക്ലാസുകളിലെ തത്കാല്‍ ടിക്കറ്റ് ബുക്കിംഗ് 10 മണിക്ക് ആരംഭിക്കും. സ്ലീപ്പര്‍ ക്ലാസ് തത്കാല്‍ ടിക്കറ്റുകള്‍ 11 മണിക്കാണ് ബുക്കിംഗ് ആരംഭിക്കുക. തത്കാൽ ബുക്കിംഗ് വഴിയെടുത്ത ടിക്കറ്റ് റദ്ദാക്കിയാൽ റീഫണ്ട് ലഭിക്കില്ല.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications