യാത്രക്കാർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയുമായി ഐ‌ആർ‌സി‌ടി‌സി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡൽഹി: ഐ‌ആർ‌സി‌ടി‌സി വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് സൗജന്യ വിമാന യാത്രാ ഇൻഷുറൻസ് ലഭിക്കും. ഇന്ത്യൻ റെയിൽ‌വേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ‌ആർ‌സി‌ടി‌സി) 50 ലക്ഷം രൂപ വരെയുള്ള ഇൻഷൂറൻസ് പരിരക്ഷയാണ് യാത്രക്കാർക്ക് വാഗ്‌ദാനം ചെയ്യുന്നത്. ടിക്കറ്റിന്റെ ക്ലാസ് പരിഗണിക്കാതെ തന്നെ ആഭ്യന്തര, അന്തർ‌ദ്ദേശീയ വിമാന യാത്രക്കാർ‌ക്ക് ഈ സൗകര്യം ലഭ്യമാണ്. ഭാരതി ഗ്രൂപ്പിന്റെ ജനറല്‍ ഇന്‍ഷുറന്‍സ് സംരംഭമായ ഭാരതി ആക്‌സ ജനറല്‍ ഇന്‍ഷുറന്‍സിന്റെ പങ്കാളിത്തത്തോടെയാണ് ഐ‌ആർ‌സി‌ടി‌സി ഈ പദ്ധതി നടപ്പിലാക്കുന്നത്. അപകട മരണം, അപകടത്തെ തുടർന്നുള്ള വൈകല്യം തുടങ്ങിയവയ്‌ക്ക് ഈ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും. വൺവേയ്‌ക്കും റൗണ്ട് ട്രിപ്പിനും ഇത് ബാധകമാണ്.

ലഖ്‌നൗ-ഡൽഹി തേജസ് എക്‌സ്പ്രസ് ട്രെയിൽ യാത്രയ്‌ക്കിടെ മോഷണം സംഭവിക്കുകയാണെങ്കിൽ യാത്രക്കാർക്ക് ഒരു ലക്ഷം രൂപവരെയുള്ള കവറേജ് ലഭിക്കും. കൂടാതെ രാജ്യത്തെ ആദ്യത്തെ സ്വകാര്യ ട്രെയിനായ തേജസ് എക്‌സ്‌പ്രസ് യാത്രക്കാർക്ക്, ട്രെയിൻ വൈകിയാൽ ഭാഗികമായി റീഫണ്ട് നൽകുന്നതുൾപ്പെടെ നിരവധി സൗകര്യങ്ങളാണ് ഇ-ടിക്കറ്റിംഗ് കാറ്ററിംഗ് ടൂറിസം വിഭാഗമായ ഐ‌ആർ‌സി‌ടി‌സി ഒരുക്കിയിട്ടുള്ളത്. തേജസ് എക്‌സ്‌പ്രസ് ഒരു മണിക്കൂറിലധികം വൈകിയാൽ യാത്രക്കാർക്ക് 100 രൂപയും രണ്ട് മണിക്കൂറിലധികം വൈകിയാൽ 250 രൂപയും റീഫണ്ടായി ലഭിക്കും.

പുതിയ ഫ്ലാറ്റ് വാങ്ങുന്നവർ സൂക്ഷിക്കുക, പരിശോധിച്ച് ഉറപ്പിക്കേണ്ടത് ഇക്കാര്യങ്ങൾപുതിയ ഫ്ലാറ്റ് വാങ്ങുന്നവർ സൂക്ഷിക്കുക, പരിശോധിച്ച് ഉറപ്പിക്കേണ്ടത് ഇക്കാര്യങ്ങൾ

യാത്രക്കാർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയുമായി ഐ‌ആർ‌സി‌ടി‌സി

കേന്ദ്ര സർക്കാരിന്റെ മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇറക്കിയ വന്ദേ ഭാരത് ട്രെയിനുകൾ, ഐ‌ആർ‌സി‌ടി‌സി പിഎൻആർ ലിങ്കിംഗ്, ഒടിപി അടിസ്ഥാനമാക്കിയുള്ള റീഫണ്ട് സിസ്റ്റം, എക്‌സിക്യൂട്ടീവ് ലോഞ്ചുകൾ അയ്യായിരത്തോളം റെയിൽ‌വേ സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ നൽകിയത് ഉൾപ്പെടെ നിരവധി സൗകര്യങ്ങളാണ് റെയിൽവേ ഈ വർഷം ഉപഭോക്താക്കൾക്കായി ഒരുക്കിയത്.

English summary

യാത്രക്കാർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയുമായി ഐ‌ആർ‌സി‌ടി‌സി | IRCTC insurance cover of 50 lakh for passengers

IRCTC insurance cover of 50 lakh for passengers
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X