സ്റ്റോക്ക് മാർക്കറ്റ് ലിസ്റ്റഡ് കമ്പനികൾ ജൂൺ പാദത്തിലെ ഫലങ്ങൾ പുറത്ത് വിടുന്ന സമയമാണിത്. റെയിൽവേ പൊതുമേഖലാ സ്ഥാപനമായ ഐആർസിടിസിയും ക്യു 1 ഫലങ്ങൾ പുറത്തുവിട്ടു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ കമ്പനിയുടെ അറ്റാദായം 307.7 കോടി രൂപയാണ്. മുൻ വർഷം ഇതേ പാദത്തിൽ ഇത് 232.2 കോടി രൂപയായിരുന്നു. വരുമാനത്തിലും പോസിറ്റീവ് വളർച്ച രേഖപ്പെടുത്തി. വിപണി അവസാനിക്കുന്നതിന് മുമ്പ് പുറത്തുവന്ന ഫലങ്ങൾ ഓഹരി വിലയിൽ നേരിയ മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. എന്തായാലും ഐആർസിടിസി ഓഹരിയുടെ കൂടുതൽ വിശദാംശങ്ങൾ പരിശോധിക്കാം.
വരുമാനത്തിൽ വളർച്ച
വാർഷികാടിസ്ഥാനത്തിൽ ലാഭം 32.5% വർധിച്ചതായി എക്സ്ചേഞ്ചിന് നൽകിയ വിവരങ്ങളിൽ ഐആർസിടിസി പറഞ്ഞു. വരുമാനം 11.8 ശതമാനം വർധിച്ച് 1120.2 കോടി രൂപയായി. മുൻ വർഷം ഇതേ പാദത്തിൽ ഇത് 1001.8 കോടി രൂപയായിരുന്നു. പ്രവർത്തന ലാഭവും 9.3 ശതമാനം വർധിച്ച് 375 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 343 കോടി രൂപയായിരുന്നു.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ ചൊവ്വാഴ്ച രാവിലെ നേരിയ ഇടിവോടെയാണ് ഐആർസിടിസി ഓഹരികൾ സെഷൻ ആരംഭിച്ചത്. എന്നാൽ ക്യു1 ഫലങ്ങൾ പുറത്ത് വന്നതോടെ ഓഹരികൾ ഉയർന്നു. പക്ഷെ വിപണി സമയം പൂർത്തിയാകുമ്പോൾ 0.69 ശതമാനം നഷ്ടത്തിലാണ് ഐആർസിടിസി ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. 918 രൂപയാണ് നിലവിലെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 1 ശതമാനവും ഒരു മാസത്തിനിടെ 11 ശതമാനവും നഷ്ടം റെയിൽവേ ഓഹരി നേരിട്ടിട്ടുണ്ട്.

2024-ൽ ഇതുവരെ 2.93 ശതമാനം വളർച്ചയാണ് ഐആർസിടിസി ഓഹരി നേടിയത്. 41.41 ശതമാനമാണ് ഒരു വർഷത്തെ വളർച്ച. ഓഹരിയുടെ 52- ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില 1,138.90 രൂപയാണ്. 635.55 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
പ്രൊമോട്ടർ/എഫ്ഐഐ ഹോൾഡിംഗ്
2024 സാമ്പത്തിക വർഷത്തിലെ കണക്കനുസരിച്ച് കമ്പനിയുടെ 62.4 ശതമാനം ഓഹരികൾ ഇന്ത്യൻ സർക്കാരിന് സ്വന്തമായുണ്ട്, അതേസമയം വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരും ആഭ്യന്തര സ്ഥാപന നിക്ഷേപകരും യഥാക്രമം 7.1 ശതമാനവും 10.5 ശതമാനവും സ്വന്തമാക്കി. സാധാരണ ഓഹരിയുടമകൾക്ക് 20 ശതമാനം ഉണ്ട്.

ഐആർസിടിസി
റെയിൽവയുമായി ബന്ധപ്പെട്ട് കാറ്ററിങ് & ഹോസ്പിറ്റാലിറ്റി വിഭാഗത്തിൽ പ്രവർത്തിക്കുന്ന മിഡ്ക്യാപ് കമ്പനിയാണിത്. ഇന്റർനെറ്റ് ടിക്കറ്റിങ്, ട്രാവൽ & ടൂറിസം, പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ എന്നിവയും കമ്പനിയുടെ ബിസിനസിൽ ഉൾപ്പെടുന്നു. റെയിൽവെയുടെ ടൂറിസം ഓപ്പറേഷൻസ് ബിസിനസും ഐആർസിടിസിയാണ് കൈകാര്യം ചെയ്യുന്നത്.
ഇൻ്റർനെറ്റ് ടിക്കറ്റ് വരുമാനത്തിൽ നേരിയ കുറവ്
2025 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ ഐആർസിടിസിയുടെ ഇബിഐഡിടിഎ വരുമാനം 30 ശതമാനം വർധിച്ച് 428.55 കോടി രൂപയാണ്. ഇബിഐടിഡിഎ മാർജിൻ മുൻവർഷത്തെ 33 ശതമാനത്തിൽ നിന്ന് 38.3 ശതമാനമായി കുറഞ്ഞു. ഇൻ്റർനെറ്റ് ടിക്കറ്റിംഗുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ മാർജിൻ വിഭാഗങ്ങളായ കാറ്ററിംഗ്, തീർത്ഥ, ടൂറിസം തുടങ്ങിയ മറ്റ് വിഭാഗങ്ങളുടെ ഉയർന്ന സംഭാവനയാണ് മാർജിൻ കുറയാൻ കാരണം. മൊത്ത വരുമാനത്തിലേക്കുള്ള ഇൻ്റർനെറ്റ് ടിക്കറ്റിംഗിൻ്റെ സംഭാവന കഴിഞ്ഞ വർഷത്തെ 29 ശതമാനത്തിൽ നിന്ന് 28.5 ശതമാനമായി കുറഞ്ഞു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

NHAI ടോൾ നിരക്കിൽ വൻ മാറ്റം: യാത്രക്കാർക്കും ഓട്ടോ ഓഹരികൾക്കും ഇനി സുവർണ്ണകാലം?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു: ഇന്ത്യൻ ഓട്ടോ ഓഹരികൾക്ക് ഇനി എന്ത് സംഭവിക്കും?

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

5 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications