വേനലവധിക്കാലം അവസാനിക്കാനിക്കുകയാണ്. തീവണ്ടികളിൽ തിരക്കേറുന്ന കാലം. ഈ സമയത്ത് കൺഫേംഡ് ടിക്കറ്റ് ലഭിക്കുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. തിരക്കേറിയ സമയത്ത് 'തത്കാൽ' ടിക്കറ്റ് റിസർവേഷൻ പോലും ലഭിക്കാതെ സാഹചര്യങ്ങളുണ്ട്. ടിക്കറ്റുകളുടെ സ്ഥിതി ഇങ്ങനെയാണെങ്കിലും അടിയന്തര സാഹചര്യമുണ്ടെങ്കിൽ ദീർഘയാത്ര ചെയ്യണമെങ്കിൽ ട്രെയിൻ യാത്ര മാത്രമാണ് ഇന്നത്തെ സാഹചര്യം. ഈ സാഹചര്യത്തിൽ കൺഫേം ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യുന്നതിനെ പറ്റിയും കറന്റ് ബുക്കിംഗിന്റെ സാധ്യതകളെ പറ്റിയും യാത്രക്കാർ അറിഞ്ഞിരിക്കണം.
കൺഫേം ടിക്കറ്റില്ലാതെ യാത്ര ചെയ്യാമോ
ഇന്ത്യൻ റെയിൽവേയുടെ നിയമങ്ങൾ പ്രകാരം കൺഫേം ടിക്കറ്റ് ലഭിക്കാത്ത യാത്രക്കാരനാണെങ്കിൽ കയ്യിലുള്ള വെയിറ്റിംഗ് ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാൻ സാധിക്കും. ഈ ഓപ്‌ഷൻ ഉപയോഗിക്കുന്നതിന് യാത്രക്കാരന്റെ കയ്യിൽ കൗണ്ടറിൽ നിന്നെടുത്ത റിസർവേഷൻ ടിക്കറ്റ ഉണ്ടായിരിക്കണം.
കൺഫേം ലഭിക്കാത്ത ഓൺലൈൻ ടിക്കറ്റുകൾ ഈ ഓപ്ഷൻ ഉപയോഗിക്കാൻ സാധിക്കില്ല. ഓൺലൈൻ ടിക്കറ്റുകൾ ചാർട്ട് തയ്യാറാക്കിയതിന് ശേഷവും വെയ്റ്റിംഗ് ലിസ്റ്റിലാണെങ്കിൽ ടിക്കറ്റ് സ്വമേധയ ക്യാൻസലായി പണം യാത്രക്കാരന് തിരികെ ലഭിക്കുകയും ചെയ്യും. ഇതിനാൽ ഓൺലൈൻ യാത്രക്കാർക്ക് ഈ സൗകര്യം ഉപയോഗിക്കാൻ സാധിക്കില്ല.

ടിടിഇയെ സമീപിക്കാം
കയ്യിൽ വെയിറ്റിംഗ് ടിക്കറ്റുമായി ട്രെയിനിൽ കയറിയ ശേഷം സീറ്റ് ഒഴിഞ്ഞുകിടക്കുന്നുണ്ടോ എന്നറിയാൻ ടിടിഇയെ സമീപിക്കണം. ഇതോടൊപ്പം IRCTC Reservation Chart ഓൺലൈനായി പരിശോധിച്ചും തീവണ്ടിയിൽ കയറാം. അധിക സീറ്റ് അവശേഷിക്കുന്നുണ്ടെങ്കിൽ ടിക്കറ്റ് പരിശോധകൻ ലഭ്യമായ സീറ്റ് യാത്രക്കാരന് അനുവദിക്കും.
കറന്റ് ബുക്കിംഗ്
അവസാന ഘട്ടത്തിലെ യാത്രക്കാർക്ക് ഉപകാരപ്പെടുന്നൊരു മാർഗമാണ് കറന്റ് ബുക്കിംഗ്. സാധാരണ ഗതിയിൽ പരിശോധിക്കുമ്പോൾ വെയിറ്റിംഗ് ലിസ്റ്റ് കാണിക്കുന്ന ടിക്കറ്റുകൾ പോലും കറന്റ് ബുക്കിംഗിലൂടെ ലഭിക്കാൻ സാധ്യതയുണ്ട്. ഇന്ത്യന്‍ റെയില്‍വെയില്‍ ടിക്കറ്റ് ബുക്കിംഗിന് ഐആര്‍സിടിസി നല്‍കുന്നൊരു തരം റിസര്‍വേഷനാണ് കറന്റ് റിസര്‍വേഷന്‍.
തീവണ്ടി യാത്രയുടെ ചാര്‍ട്ട് തയ്യാറാക്കിയതിന് ശേഷം ഒഴിവ് വരുന്ന ടിക്കറ്റുകളാണ് കറന്റ് ബുക്കിംഗ് വഴി റിസര്‍വ് ചെയ്യാന്‍ സാധിക്കുക. തീവണ്ടി യാത്ര പുറപ്പെടുന്നതിന് 4 മണിക്കൂര്‍ മുന്‍പാണ് ചാര്‍ട്ട് തയ്യാറാക്കുക.
ബുക്കിംഗ് സമയം
വെയ്റ്റിംഗ് ലിസ്റ്റ്, ആർഎസി ടിക്കറ്റുകൾ നൽകിയ ശേഷവും ട്രെയിനിൽ ഒഴിവ് വരുന്ന ടിക്കറ്റുകളാണ് കറന്റ് ബുക്കിംഗിന് ലഭ്യമാവുക. ഇതിനാൽ വളരെ കുറഞ്ഞ അളവിലാണ് കറന്റ് ബുക്കിംഗിന് ടിക്കറ്റുകൾ ലഭിക്കുന്നത്. ചാർട്ട് തയ്യാറാക്കിയ ശേഷം ശേഷം കറന്റ് ബുക്കിംഗ് ഉപയോഗപ്പെടുത്താനാകും.
ഐആര്‍സിടിസി ആപ്പ് വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാവുക. ഏത് സ്റ്റേഷനില്‍ നിന്നാണോ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്, അവിടെ തീവണ്ടി എത്തുന്നതിന് 3 മണിക്കൂര്‍ മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്യണം.
ചാർട്ട് പരിശോധിക്കാം
കറന്റ് ബുക്കിംഗ് ചെയ്യാൻ സാധിച്ചില്ലെങ്കിലും സീറ്റുകൾ ഒഴിവുണ്ടോ എന്നറിയാൻ റിസർവേഷൻ ചാർട്ട് പരിശോധിക്കാം. ഇവിടെ ഓരോ ക്ലാസിലും ടിക്കറ്റുകൾ ലഭ്യമാണെങ്കിൽ അക്കാര്യം വ്യക്തമായി കാണിക്കും. ജനറൽ ടിക്കറ്റുമായി ട്രെയിനിൽ കയറി ടിടിഇ യെ കണ്ട് ടിക്കറ്റ് മാറ്റിയെടുക്കാൻ സാധിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* ചാർട്ട് തയ്യാറാക്കിയ ശേഷം വിവിധ റിസർവേഷനുകളിൽ ബാക്കിയുള്ള ടിക്കറ്റുകളാണ് കറന്റ് ബുക്കിംഗിനായി നൽകുന്നത്.
* റിസർവേഷനുകൾ പൂർത്തിയായാൽ ടിക്കറ്റ് ലഭിക്കാനുള്ള സാധ്യതയില്ല. ഇതിനാൽ കറന്റ് ബുക്കിംഗിനെ അമിതമായി ആശ്രയിക്കാൻ സാധിക്കില്ല.
* കറന്റ് ബുക്കിംഗ് വഴിയെടുത്ത ടിക്കറ്റിൽ ബോര്‍ഡിംഗ് പോയിന്റ് മാറ്റാന്‍ സാധിക്കില്ല. പേര്, പ്രായം, ലിംഗം എന്നിവയും മാറ്റാൻ സാധിക്കില്ല.
* കറന്റ് ബുക്കിംഗ് വഴി കണ്‍ഫേം ടിക്കറ്റ് മാത്രമെ ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

കനത്ത മഴ മുന്നറിയിപ്പ്; വെള്ളപ്പൊക്കത്തിൽ വാഹനം കേടായാൽ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ ഇത് ചെയ്യൂ



Click it and Unblock the Notifications
