ഏറ്റവും ചെലവ് കുറവും സൗകര്യപ്രദവുമായ യാത്ര തന്നെയാണ് ഇന്ത്യൻ റെയിൽവെയിലേക്ക് യാത്രക്കാരെ അടുപ്പിക്കുന്നത്. റോഡിലെ തിരക്കും യാത്ര ക്ഷീണവും ഒഴിവാക്കാൻ യാത്രക്കാർ തീവണ്ടിയെ ആശ്രയിക്കുമ്പോൾ വലിയ തിരക്കാണ് ജനറൽ കോച്ചുകളിൽ അനുഭവപ്പെടുന്നത്. ജനറൽ ടിക്കറ്റിനേക്കാൾ അധിക തുക നൽകാൻ തയ്യാറായാൽ റിസർവേഷൻ കോച്ചിൽ സൗകര്യപ്രദമായ യാത്ര നടത്താം. എന്നാൽ കേരളത്തിൽ റിസർവേഷൻ കോച്ചുകളും പലപ്പോഴും ഫുള്ളാണ്.
പെട്ടന്നുള്ള യാത്രയിൽ അവസാന നിമിഷം റിസർവേഷനിൽ ടിക്കറ്റ് കിട്ടാനില്ലെന്നതാണ് പലരും നേരിടുന്ന പ്രതിസന്ധി. ഇതിന് പരിഹാരമായി റിസർവേഷൻ ചാർട്ട് തയ്യാറാക്കിയ ശേഷം ഒഴിവുള്ള സീറ്റ് നോക്കി യാത്ര ചെയ്യാനുള്ള സൗകര്യം റെയിൽവെ ആരംഭിച്ചിട്ടുണ്ട്. തീവണ്ടിയിലെ ടിക്കറ്റ് പരിശോധനകന് പിന്നാലെ സീറ്റ് ഒഴിവുണ്ടോ എന്ന് ചോദിച്ച് ഇനി നടക്കേണ്ടെന്ന് സാരം. എങ്ങനെ ഓൺലൈൻ റിസർവേഷൻ ചാർട്ട് യാത്രക്കാർക്ക് ഉപകാരപ്രദമാകുമെന്ന് നോക്കാം.

ഓൺലൈൻ റിസർവേഷൻ ചാർട്ട്
റിസര്‍വേഷന്‍ ചാര്‍ട്ട് ഓണ്‍ലൈനായി ലഭ്യമാക്കാന്‍ തുടങ്ങിയതോടെ തീവണ്ടി യാത്രക്കാര്‍ക്ക് റിസര്‍വേഷന്‍ കോച്ചില്‍ യാത്രക്കാര്‍ ഒഴിവുള്ള സീറ്റുകള്‍ എളുപ്പത്തില്‍ കണ്ടെത്താം. ചാര്‍ട്ട് തയ്യാറാകുന്നതോടെ ഒഴിവുള്ള സീറ്റുകള്‍ കണ്ടെത്താനും വിവിവിധ സ്‌റ്റേഷനുകള്‍ക്കിടയില്‍ ഒഴിവ് വരുന്ന ബെര്‍ത്തുകള്‍ കണ്ടെത്താനും യാത്രക്കാര്‍ക്ക് സാധിക്കും. ഈ സീറ്റുകളിൽ ജനറൽ ടിക്കറ്റുമായി യാത്രക്കാർക്ക് കയറാനും ടിക്കറ്റ് പരിശോധകനെ കണ്ട് ടിക്കറ്റ് മാറ്റിയെടുക്കാനും സാധിക്കും.
ചാർട്ട് തയ്യാറായാലാണ് ഈ വിശദാംശങ്ങൾ ലഭ്യമാകുന്നത്. തീവണ്ടി യാത്ര പുറപ്പെടുന്നതിന് നാല് മണിക്കൂർ മുൻപ് ആദ്യ ചാർട്ട് തയ്യാറാകും. ക്ലാസ് തിരിച്ചും കോച്ച് തിരിച്ചുള്ള ഒഴിവുള്ള ബെർത്തുകളുടെ ലഭ്യമായ വിവരങ്ങൾ ഈ സമയം കാണാം. തീവണ്ടി യാത്ര പുറപ്പെടുന്നതിന് അര മണിക്കൂർ മുൻപ് അന്തിമ ചാർട്ടും തയ്യാറാക്കും. രണ്ടാമത്തെ ചാർട്ടിന്റെ സമയത്ത് ലഭ്യമായ ഒഴിവുള്ള ബർത്തുകളുടെ വിശദാംശങ്ങൾ കാണാനുള്ള ഓപ്ഷനും ലഭിക്കും.
എങ്ങനെ കണ്ടെത്താം
ഒഴിവുള്ള സീറ്റുകൾ കണ്ടെത്താൻ റിസർവേഷൻ ചാർട്ട് തിരയുകയാണ് വേണ്ടത്. ഐആര്‍സിടിസി വെബ്‌സൈറ്റില്‍ ചാര്‍ട്ട്/ വേക്കന്‍സി എന്നി ഭാഗത്ത് റിസർവേഷൻ ചാര്‍ട്ടിന്റെ വിശദാംശങ്ങള്‍ ലഭിക്കും. യാത്രക്കാര്‍ക്ക് തീവണ്ടി നമ്പര്‍, യാത്ര തീയതി, ബോര്‍ഡിംഗ് പോയിന്റ് എന്നി വിവരങ്ങള്‍ നല്‍കിയാല്‍ ചാര്‍ട്ട് വിവരങ്ങൾ ലഭ്യമാകും.
ഓരോ ക്ലാസിലും ഏതൊക്കെ കോച്ചില്‍ എത്ര സ്‌റ്റേഷനുകള്‍ക്കിടയില്‍ സീറ്റുകള്‍ ലഭ്യമായിട്ടുണ്ടെന്ന വിവരം ഇതിലൂടെ മനസിലാക്കാം. ഐആര്‍സിടിസി ആപ്പില്‍ ചാര്‍ട്ട് വേക്കന്‍സി ഭാഗത്ത് ക്ലിത്ത് ചെയ്താലും ഇതേ പേജിലേക്ക് എത്തും.
എന്താണ് റിസർവേഷൻ ചാർട്ട്
തീവണ്ടിയിൽ യാത്ര ചെയ്യാൻ സീറ്റ് റിസർവ് ചെയ്ത യാത്രക്കാരുടെയും റെക്കോർഡാണ് റിസർവേഷൻ ചാർട്ട്. അന്തിമ റിസർവേഷൻ ചാർട്ടിൽ കൺഫേം ടിക്കറ്റുകളുടെയും ഒഴിഞ്ഞുകിടക്കുന്ന ബർത്തുകളെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും. തീവണ്ടി യാത്ര ആരംഭിക്കുന്നതിനും അവസാനിപ്പിക്കുന്നതിനും ഇടയിലുള്ള ഏതൊക്കെ സ്റ്റേഷനുകളിലേക്ക് റിസർവേഷൻ ഉണ്ടെന്നും ഏതൊക്കെ സ്റ്റേഷനിടയിൽ ബെർത്ത് ഒഴിവുണ്ടെന്നും ഇതിലൂടെ മനസിലാക്കാം.
കറന്റ് ബുക്കിംഗ്
യാത്രക്കാർക്ക് അവസാന നിമിഷം റിസർവ്ഡ് ടിക്കറ്റ് ഉറപ്പിക്കാനുള്ള മാർഗമാണ് കറന്റ് ബുക്കിംഗ്. തീവണ്ടി യാത്രയുടെ ചാര്‍ട്ട് തയ്യാറാക്കിയതിന് ശേഷം ഒഴിവ് വരുന്ന ടിക്കറ്റുകളാണ് കറന്റ് ബുക്കിംഗ് വഴി റിസര്‍വ് ചെയ്യാന്‍ സാധിക്കുക. തീവണ്ടി യാത്ര പുറപ്പെടുന്നതിന് 4 മണിക്കൂര്‍ മുന്‍പാണ് ചാര്‍ട്ട് തയ്യാറാക്കുക. ഇതിന് ശേഷം ഐആർസിടിസി ആപ്പ്/ വെബ്സൈറ്റ് വഴി പരിശോധിച്ചാൽ കറന്റ് ബുക്കിംഗിൽ ലഭ്യമായ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
വെയ്റ്റിംഗ് ലിസ്റ്റ്, ആർഎസി ടിക്കറ്റുകൾ നൽകിയ ശേഷവും ട്രെയിനിൽ ഒഴിവ് വരുന്ന ടിക്കറ്റുകളാണ് കറന്റ് ബുക്കിംഗിന് ലഭ്യമാവുക. ഇതിനാൽ വളരെ കുറഞ്ഞ അളവിലാണ് കറന്റ് ബുക്കിംഗിന് ടിക്കറ്റുകൾ ലഭിക്കുന്നത്.
More From GoodReturns

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications