ആഭ്യന്തര സൂചികകൾ തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചത് പുത്തൻ റെക്കോർഡുകളോടെ. ആദ്യഘട്ട വ്യാപാരത്തിൽ നിഫ്റ്റി എക്കാലത്തെയും ഉയർന്ന ലെവൽ തൊട്ടു. സെൻസെക്സ് 290 പോയിൻ്റും ഉയർന്നു. ഐടി ഓഹരികളിലെ കുതിപ്പും വിദേശ നിക്ഷേപകരുടെ വാങ്ങലും വിപണിക്ക് താങ്ങായി. ഇന്ന് നേട്ടമുണ്ടാക്കിയ പൊതുമേഖലാ ഓഹരികളിലൊന്നാണ് ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെൻ്റ് ഏജൻസി ലിമിറ്റഡ് (ഐആർഇഡിഎ). ആദ്യ സെഷനിൽ തന്നെ ഓഹരി 9 ശതമാനത്തോളം ഉയർന്നു. അതോടെ വില 310 രൂപ എന്ന റെക്കോർഡ് ഉയരത്തിലേക്കെത്തി.
വരുമാനത്തിൽ കുതിപ്പ്
2025 സാമ്പത്തിക വർഷത്തിലെ ആദ്യ പാദഫലം പുറത്ത് വന്നതിന് പിന്നാലെയാണ് ഐആർഇഡിഎ ഓഹരി മുകളിലേക്ക് ഉയർന്നത്. 384 കോടി രൂപയുടെ ലാഭമാണ് ഈ പാദത്തിൽ കമ്പനി നേടിയത്. കഴിഞ്ഞ വർഷത്തെ ഇതേ പാദത്തിൽ 295 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 1,143 കോടി രൂപയിൽ നിന്ന് 32 ശതമാനം വർധിച്ച് 1,510 കോടി രൂപയായി.
ഓഹരി വിപണിയിലെ പ്രകടനം
എൻഎസ്ഇയിൽ 296.95 രൂപ എന്നതാണ് നിലവിൽ(15-07-2024, 11.30 AM) ഐആർഇഡിഎ ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 21.20 ശതമാനം വളർച്ചയാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 66.80 ശതമാനം നേട്ടമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. 2024-ൽ ഇതുവരെ 183 ശതമാനം മുന്നേറ്റമാണ് പൊതുമേഖലാ ഓഹരി നേടിയത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ 394.92 ശതമാനം വളർച്ചയോടെ മൾട്ടിബാഗർ ഓഹരികളുടെ പട്ടികയിൽ ഇടം നേടാനും ഐആർഇഡിഎക്ക് സാധിച്ചു. 50 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ ഓഹരി വില.

ഓഹരി കുതിപ്പ് തുടരും
കമ്പനിയുടെ കരുത്തുറ്റ ത്രൈമാസ സംഖ്യകൾ കണക്കിലെടുക്കുമ്പോൾ ഐആർഇഡിഎ ഓഹരിയിൽ മാർക്കറ്റ് വിദഗ്ധർ ശുഭാപ്തി വിശ്വാസത്തിലാണ്. സർക്കാരിൻ്റെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെൻ്റീവ് (പിഎൽഐ) പദ്ധതിക്ക് കീഴിലുള്ള സബ്‌സിഡിയിൽ നിന്ന് പവർ ഫിനാൻസിയർക്ക് പ്രയോജനം ലഭിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു.
വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ പദ്ധതി , ഐആർഇഡിഎ പോലുള്ള പുനരുപയോഗ ഊർജ കമ്പനികൾ ഉൾപ്പെടെയുള്ള ഉൽപ്പാദന മേഖലയെ ഉത്തേജിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

ഓഹരി വാങ്ങണോ..?
ഐആർഇഡിഎ ഓഹരി വില വളരെക്കാലമായി ഉയർന്ന പ്രവണതയിലാണ്. 300 രൂപയിൽ ഓഹരിക്ക് ചെറിയ പ്രതിരോധമുണ്ട്. ഈ പ്രതിരോധം ലംഘിച്ചാൽ ഓഹരി വില ഉടൻ 350 രൂപയിൽ എത്തിയേക്കാമെന്നാണ് ചോയ്‌സ് ബ്രോക്കിംഗിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയ വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെ പോർട്ട്‌ഫോളിയോയിൽ ഐആർഇഡിഎ ഓഹരിയുള്ളവർ 250 രൂപയിൽ സ്റ്റോപ്പ് ലോസ് നിലനിർത്തിക്കൊണ്ട് പൊതുമേഖലാ ഓഹരി കൈവശം വയ്ക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.
ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെൻ്റ് ഏജൻസി
പുനരുപയോഗ ഊർജം, ഊർജ പരിപാലനം തുടങ്ങിയ മേഖലകളുടെ വികസനവും പ്രചാരണവും ഈ രംഗങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കു ആവശ്യമായ സാമ്പത്തിക സഹായങ്ങളും സജ്ജമാക്കുന്നതും കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്പ്മെന്റ് ഏജൻസി (ഐആർഇഡിഎ) ലിമിറ്റഡ്. 1987ലാണ് കമ്പനിയുടെ തുടക്കം. മിനിരത്ന പദവിയുള്ള കമ്പനിയുമാണിത്. ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്‍റെ ലൈസൻസും കരസ്ഥമാക്കിയിട്ടുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
