പുതിയ ആഴ്ചയുടെ ആദ്യ ദിവസം തന്നെ വിപണികൾ നേട്ടത്തിൽ ആരംഭിച്ചത് നിക്ഷേപകർക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. സെൻസെക്‌സ് 411.15 പോയിൻ്റ് ഉയർന്ന് 74,141.31 ലും നിഫ്റ്റി 94.2 പോയിൻ്റ് ഉയർന്ന് 22,514.15 ലുമാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യാ-പസഫിക് വിപണികളിലെ ശക്തമായ വ്യാപാരം വിപണിക്ക് താങ്ങായി. ബിഎസ്ഇ മിഡ്ക്യാപ്, ബിഎസ്ഇ സ്മോൾക്യാപ് സൂചികകൾ 0.3 ശതമാനം വരെ നേട്ടമുണ്ടാക്കി.
ഇന്ന് ആദ്യ സെഷനിൽ തന്നെ നേട്ടമുണ്ടാക്കിയ പ്രധാനപ്പെട്ട ഓഹരികളിൽ ഒന്ന് ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെൻ്റ് ഏജൻസിയുടെ (ഐആർഇഡിഎ) ആണ്. കമ്പനിക്ക് പൊതുമേഖലാ സ്ഥാപനങ്ങളുടെ വകുപ്പിൽ നിന്ന് 'നവരത്ന പദവി' ലഭിച്ചതിനെത്തുടർന്നാണ് ഓഹരി വിപണിയിലും കുതിപ്പുണ്ടായത്.

മുന്നേറ്റം 10 ശതമാനത്തിലധികം
'നവരത്ന പദവി' ലഭിച്ചതിന് പിന്നാലെ 10 ശതമാനത്തിലധികം മുന്നേറ്റമാണ് ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെൻ്റ് ഏജൻസിയുടെ (ഐആർഇഡിഎ) ഓഹരി കാഴ്ചവെച്ചത്. ബിഎസ്ഇയിൽ ഐആർഇഡിഎ ഓഹരി വില ഒന്നിന് 186.20 രൂപയിൽ ആരംഭിച്ചു , ഈ സ്റ്റോക്ക് ഇൻട്രാഡേ ഹൈ 191.50 ലും ഇൻട്രേയ്‌ഡ് ഏറ്റവും താഴ്ന്ന നിരക്കായ 182.05 രൂപയിലും എത്തി.
നിലവിൽ 184.90 എന്നതാണ് ഐആർഇഡിഎയുടെ ഓഹരി വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 8.76 ശതമാനം ലാഭമാണ് ഓഹരി നേടിയത്. ഒരു മാസത്തിനിടെ 30 ശതമാനം മുന്നേറ്റമുണ്ടാക്കാനും ഓഹരിക്ക് സാധിച്ചു. ആറ് മാസത്തിനിടെ 208.22 ശതമാനം ലാഭമാണ് നിക്ഷേപകർക്ക് ഐആർഇഡിഎ നൽകിയത്. ഒരു വർഷത്തിനിടെ 200 ശതമാനം മുന്നേറ്റതേതാടെ മൾട്ടിബാഗർ ഓഹരിയാകാനും കമ്പനിക്ക് സാധിച്ചു.
ഓഹരി വില 200 കടന്നേക്കും
പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഏഞ്ചൽ വണ്ണിലെ ഇക്വിറ്റി ടെക്‌നിക്കൽ ആൻഡ് ഡെറിവേറ്റീവ് അനലിസ്റ്റ് രാജേഷ് ഭോസാലെ പറയുന്നത് ഐആർഇഡിഎ ഓഹരി വരും ദിവസങ്ങളിലും മുന്നേറ്റം തുടരുമെന്നാണ്. ഓഹരി വില 180-ന് മുകളിൽ ക്ലോസ് ചെയ്യുന്നത് സമീപകാലത്ത് ശക്തമായ മുന്നേറ്റത്തിന് കാരണമാകും. ഒരു പക്ഷെ ഓഹരി വില 210ലേക്ക് കുതിക്കാനുള്ള സാധ്യതയുണ്ട്.
അറ്റാദായത്തിൽ വർധന
2024 മാർച്ചിൽ അവസാനിച്ച പാദത്തിൽ ഐആർഇഡിഎയുടെ അറ്റാദായം 33 ശതമാനം വർധിച്ച് 337.37 കോടി രൂപയാണ്. കമ്പനിയുടെ എക്‌സ്‌ചേഞ്ച് സ്റ്റേറ്റ്‌മെൻ്റ് അനുസരിച്ച്, 2023 ജനുവരി-മാർച്ച് പാദത്തിലെ അറ്റാദായം 253.61 കോടി രൂപയായിരുന്നു. 24 സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിൽ കമ്പനിയുടെ മൊത്ത വരുമാനം 1,036.31 കോടി രൂപയിൽ നിന്ന് 1,391.63 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ സമയത്തെ അപേക്ഷിച്ച് 747.93 കോടി രൂപ ചെലവ് വന്നപ്പോൾ , അവലോകന കാലയളവിൽ ചെലവ് 911.96 കോടി രൂപയായിരുന്നു.
2022-2023 ലെ 864.62 കോടി രൂപയിൽ നിന്ന് 44.83% വർധിച്ച് നികുതിക്ക് ശേഷമുള്ള വാർഷിക ലാഭം 1,252.23 കോടി രൂപ എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി.

ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെൻ്റ് ഏജൻസി
പുനരുപയോഗ ഊർജം, ഊർജ പരിപാലനം തുടങ്ങിയ മേഖലകളുടെ വികസനവും പ്രചാരണവും ഈ രംഗങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കു ആവശ്യമായ സാമ്പത്തിക സഹായങ്ങളും സജ്ജമാക്കുന്നതും കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്പ്മെന്റ് ഏജൻസി (ഐആർഇഡിഎ) ലിമിറ്റഡ്. 1987ലാണ് കമ്പനിയുടെ തുടക്കം. ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്‍റെ ലൈസൻസും കരസ്ഥമാക്കിയിട്ടുണ്ട്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

റിലയൻസ് ഒന്നാം പാദ ഫലം: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പോ? ബ്രോക്കറേജ് റിപ്പോർട്ടുകൾ പറയുന്നത് ഇതാണ്

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

കാലിബർ മൈനിംഗ് ഐപിഒ: അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications