ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെൻ്റ് ഏജൻസിയുടെ (ഐആർഇഡിഎ) ഓഹരികൾ കൈവശമുള്ളവർക്ക് സന്തോഷ വാർത്തയാണ് ബുധനാഴ്ച വിപണിയിൽ നിന്നും പുറത്തു വന്നത്. കമ്പനിയുടെ ഓഹരികൾ തകർച്ചയിലേക്ക് പോയെങ്കിലും പിന്നീട് ശക്തമായി തിരിച്ചു വന്നു.
ക്ലോസിംഗ് നേട്ടത്തിൽ
162.1 രൂപയിൽ തുടങ്ങിയ ഐആർഇഡിഎ ഓഹരി വില ബുധനാഴ്ച 170.6 രൂപയിലാണ് ക്ലോസ് ചെയ്തത്. നിലവിൽ 43,568.67 കോടി രൂപയാണ് ഐആർഇഡിഎയുടെ വിപണി മൂലധനം. ഓഹരിയുടെ 52 ആഴ്‌ചയിലെ ഉയർന്ന നിരക്ക് 215 രൂപയും 52 ആഴ്‌ചയിലെ ഏറ്റവും താഴ്ന്ന നിരക്ക് 49.99 രൂപയുമാണ്. 764,037 ഓഹരികളായിരുന്നു ബിഎസ്ഇ വോളിയം.
ഇടപാട് 160 രൂപ നിരക്കിൽ
ഐആർഇഡിഎയുടെ ഏകദേശം 2 കോടി ഓഹരികൾ ( 0.9 ശതമാനം ഇക്വിറ്റി ഷെയറുകൾ ) ഇന്ന് ട്രേഡുകളിൽ കൈമാറ്റം ചെയ്യപ്പെട്ടു. ഓരോന്നിനും 160 രൂപ എന്ന നിരക്കിലാണ് ഇടപാട് നടന്നത്. കൈമാറ്റത്തിന്റെ മൂല്യം ഏകദേശം 389.8 കോടി രൂപയാണ്. അതേ സമയം ഇടപാടിൽ ഉൾപ്പട്ടെവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. എംഎസ്‌സിഐ സ്‌മോൾ ക്യാപ് സൂചികയിൽ സ്‌ക്രിപ്റ്റ് ഉൾപ്പെടുത്തിയതിന് ശേഷം നിക്ഷേപകർ ലാഭം ബുക്ക് ചെയ്യാൻ തിരക്കിട്ടതിനാൽ കഴിഞ്ഞ ആഴ്‌ചയിൽ സ്റ്റോക്ക് 15 ശതമാനത്തോളം ഇടിഞ്ഞിരുന്നു.

റെക്കോർഡിലെത്തിയത് 6ആം തീയ്യതി
ഐആർഇഡിഎയുടെ ഓഹരികൾ ഈ വർഷം ഫെബ്രുവരി 6-ന് റെക്കോഡ് നിരക്കിലെത്തിയിരുന്നു. 215 രൂപയായിരുന്നു അന്നത്തെ വില. ഐപിഒ ഇഷ്യൂ വിലയായ 32 രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ സ്റ്റോക്ക് ഇന്നുവരെ 432 ശതമാനമാണ് ഉയർന്നത്. ഫെബ്രുവരിയിലെ അവലോകനത്തിന് ശേഷം എംഎസ്‌സിഐ സൂചികയിൽ സ്റ്റോക്ക് ഉൾപ്പെടുത്തുന്നത് കൗണ്ടറിൽ 17 മില്യൺ ഡോളറിൻ്റെ വിദേശ നിക്ഷേപം ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
രണ്ടാമത്തെ പൊതുമേഖലാ ഐപിഒ
2022 മെയ്യിൽ വിപണിയിലെത്തിയ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഇഷ്യുവിന് ശേഷം ഒരു വർഷത്തിനിടെ മൂലധന വിപണിയിൽ എത്തിയ ആദ്യത്തെ പൊതുമേഖലാ കമ്പനിയും കൂടിയാണ് ഐആർഇഡിഎ. 32 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഓഹരി നവംബര്‍ 29ന് ലിസ്റ്റ് ചെയ്തപ്പോള്‍ 50 രൂപയിലെത്തി. ഓഹരി വിപണിയില്‍ 12 ദിവസം പിന്നിടുമ്പോള്‍ ഓഹരിയുടെ വില 100 രൂപ എന്ന നാഴികക്കല്ലും കടന്നു. പുനരുപയോഗ ഊർജ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ജിഒഐ സംരംഭങ്ങൾ പരിഗണിച്ച് ഓഹരികളിൽ ദീർഘകാല നിക്ഷേപം നടത്താൻ വിശകലന വിദഗ്ധർ ശുപാർശ ചെയ്തിരുന്നു. നവംബർ 29 ന് ലിസ്റ്റ് ചെയ്യപ്പെട്ടതിനാൽ, ഓഹരികളുടെ ചാർട്ടിംഗ് ചരിത്രം ചെറുതാണ്. 2023-ലെ ഏറ്റവും വിജയകരമായ ലിസ്റ്റിംഗ് കൂടിയായിരുന്നു ഐആർഇഡിഎ. നവംബറിൽ അരങ്ങേറ്റം കുറിച്ചതു മുതൽ, സ്റ്റോക്ക് ഉയർന്ന ഉയരം കൈവരിക്കുകയും 32 രൂപ ഇഷ്യൂ വിലയിൽ നിന്ന് നിക്ഷേപകരുടെ വരുമാനം നാലിരട്ടിയാക്കുകയും ചെയ്തു.
ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെൻ്റ് ഏജൻസി
പുനരുപയോഗ ഊർജം, ഊർജ പരിപാലനം തുടങ്ങിയ മേഖലകളുടെ വികസനവും പ്രചാരണവും ഈ രംഗങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കു ആവശ്യമായ സാമ്പത്തിക സഹായങ്ങളും സജ്ജമാക്കുന്നതും കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്പ്മെന്റ് ഏജൻസി (ഐആർഇഡിഎ) ലിമിറ്റഡ്. 1987ലാണ് കമ്പനിയുടെ തുടക്കം. മിനിരത്ന പദവിയുള്ള കമ്പനിയുമാണിത്. ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്റെ ലൈസൻസും കരസ്ഥമാക്കിയിട്ടുണ്ട്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 22 ശതമാനം വളര്‍ച്ചയോടെ 3,482 കോടി രൂപയാണ്. 865 കോടി രൂപയാണ് കമ്പനിയുടെ ലാഭം.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

റിലയൻസ് ഒന്നാം പാദ ഫലം: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പോ? ബ്രോക്കറേജ് റിപ്പോർട്ടുകൾ പറയുന്നത് ഇതാണ്

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? എസ്.ബി.ഐയും എച്ച്.എ.എല്ലും കുതിക്കുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!

കാലിബർ മൈനിംഗ് ഐപിഒ: അവസാന മണിക്കൂറുകളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ



Click it and Unblock the Notifications