ഇന്നലെ സൂചികയുടെ ഉയരത്തിൽ പുതിയ റെക്കോർഡുകൾ തീർത്താണ് ഓഹരി വിപണി അവസാനിച്ചത്. ആ മുന്നേറ്റം ഇന്നും തുടരുമെന്നായിരുന്നു നിക്ഷേപകരുടെ പ്രതീക്ഷ. എന്നാൽ അതുണ്ടായില്ല. ഇന്ത്യൻ ഓഹരി വിപണി ഇന്ന് ഇടിവോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 110.64 പോയൻ്റ് അഥവാ 0.15 ശതമാനം താഴ്ന്ന് 73,903.91ലും നിഫ്റ്റി 8.70 പോയൻ്റ് അഥവാ 0.04 ശതമാനം നഷ്ടത്തിൽ 22,453.30ലുമാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റിയിൽ അദാനി പോർട്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ കൺസ്യുമർ പ്രോഡക്ട്, ഭാരത് പെട്രോളിയം, ടാറ്റ മോട്ടോർസ് എന്നിവ നേട്ടത്തോടെ ക്ലോസ് ചെയ്തു. എന്നാൽ ഐസിഐസിഐ ബാങ്ക്, എസ്‌ബിഐ ലൈഫ് ഇൻഷുറൻസ്, ഹീറോ മോട്ടോകോർപ്പ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, തുടങ്ങിയവ ഓഹരികൾ ഇടിഞ്ഞു.

സ്വകാര്യ ബാങ്കുകളുടെയും ഓട്ടോ ഓഹരികളിലെയും ലാഭമെടുപ്പാണ് ഇടിവിന്‍റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന്. അതേ സമയം ഇന്ന് നേട്ടമുണ്ടാക്കിയ പ്രധാനപ്പെട്ട ഓഹരികളിലൊന്നാണ് ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെൻ്റ് ഏജൻസിയുടെ (ഐആർഇഡിഎ).
നേട്ടം അഞ്ച് ശതമാനം
ആരോഗ്യകരമായ ത്രൈമാസ ബിസിനസ് അപ്‌ഡേറ്റുകളെത്തുടർന്ന് ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെൻ്റ് ഏജൻസിയുടെ ( ഐആർഇഡിഎ ) ഓഹരി അഞ്ച് ശതമാനത്തോളമാണ് ചൊവ്വാഴ്ച ഉയർന്നത്.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ തങ്ങളുടെ എക്കാലത്തെയും ഉയര്‍ന്ന വാര്‍ഷിക വായ്പാ ഉപരോധവും വിതരണവും രേഖപ്പെടുത്തിയതായി ഐആർഇഡിഎ വ്യക്തമാക്കി. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 37,354 കോടി രൂപയുടെ വായ്പ അനുവദിക്കുകയും 25,089 കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഈ വിവരങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഓഹരി വിപണിയിലും നേട്ടമുണ്ടായത്.
നിലവിലെ ഓഹരി വില
ഇന്നത്തെ നേട്ടത്തോടെ കമ്പനിയുടെ ഓഹരി വില 149.75 രൂപയിലെത്തി. 146.58 ശതമാനം നേട്ടമാണ് കഴിഞ്ഞ ആറ് മാസത്തിനിടെ ഓഹരി വിപണിയിൽ നിന്നും കമ്പനി നേടിയത്. ഒരു വർഷത്തിനിടെ 150 ശതമാനം മൾട്ടിബാഗർ നേട്ടം നിക്ഷേപകർക്ക് നൽകാനും ഐആർഇഡിഎ ഓഹരിക്ക് സാധിച്ചിട്ടുണ്ട്.
അതേ സമയം സെബി പോർട്ട്‌ഫോളിയോ കോൺസൺട്രേഷൻ മാനദണ്ഡങ്ങൾ കമ്പനി പാലിക്കാത്തതിനാൽ ഐആർഇഡിഎ ഓഹരി പ്രധാന സൂചികകളിൽ ഉൾപ്പെടുത്താനുള്ള തീരുമാനം എസ്എസ്ഇ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ മാർച്ച് മാസത്തിൽ കമ്പനിയുടെ ഓഹരി 2 ശതമാനം ഇടിഞ്ഞിരുന്നു.

214.80 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 50 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്‌മെൻ്റ് ഏജൻസി
പുനരുപയോഗ ഊർജം, ഊർജ പരിപാലനം തുടങ്ങിയ മേഖലകളുടെ വികസനവും പ്രചാരണവും ഈ രംഗങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കു ആവശ്യമായ സാമ്പത്തിക സഹായങ്ങളും സജ്ജമാക്കുന്നതും കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ഇന്ത്യൻ റിന്യൂവബിൾ എനർജി ഡെവലപ്പ്മെന്റ് ഏജൻസി (ഐആർഇഡിഎ) ലിമിറ്റഡ്. 1987ലാണ് കമ്പനിയുടെ തുടക്കം. മിനിരത്ന പദവിയുള്ള കമ്പനിയുമാണിത്. ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്‍റെ ലൈസൻസും കരസ്ഥമാക്കിയിട്ടുണ്ട്.
ഐആർഇഡിഎയുടെ ഓഹരികൾ കഴിഞ്ഞ വർഷം നവംബറിലാണ് ദലാൽ സ്ട്രീറ്റിൽ അരങ്ങേറ്റം കുറിച്ചത് ഐപിഒ വിലയായ 32 രൂപ താമസിയാതെ ലിസ്റ്റിംഗിൻ്റെ 50 ട്രേഡിംഗ് സെഷനുകൾക്കുള്ളിൽ 214.8 രൂപ എന്ന റെക്കോർഡ് ഉയരത്തിലെത്തി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?



Click it and Unblock the Notifications
