ഓഹരി നിക്ഷേപകർക്കിടയിൽ റെയിൽവേ സ്റ്റോക്കുകൾക്ക് പ്രത്യേക സ്വീകാര്യതയുണ്ട്. അതിൽ വളർച്ചാ സാധ്യത കാണുന്ന ഓഹരികളാണ് ഐആർഎഫ്സി. 2024 ജൂണിൽ എൻഎസ്‌ഇയിൽ 229 രൂപ എന്ന ഉയർന്ന നിലവാരത്തിലെത്തിയ ഐആർഎഫ്സി ഓഹരി ഇപ്പോൾ 124 രൂപയിലാണ് വ്യാപാരം നടത്തുന്നത്. അതായത് ഏകദേശം 46% ഇടിവാണ് 10 മാസത്തിനിടെ രേഖപ്പെടുത്തിയത്. എങ്കിലും ഈ ഓഹരികളിൽ നിക്ഷേപിക്കുന്നവരുണ്ട്.
വില ഇടിഞ്ഞെങ്കിലും നിക്ഷേപകർ ഇപ്പോൾ ഈ ഓഹരിയെ കൂടുതൽ ശ്രദ്ധയോടെ സമീപിക്കുന്നുണ്ട്. കാരണം കഴിഞ്ഞ ആഴ്ച കേന്ദ്ര മന്ത്രിസഭ 18,658 കോടി വിലമതിക്കുന്ന നാല് റെയിൽവേ ഇൻഫ്രാസ്ട്രക്ചർ പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഇത് റെയിൽവേ പൊതുമേഖലാ ഓഹരികൾ മൂല്യം ഉയരാനുള്ള കാരണമാവും. അതിനാൽ തന്നെ ഐആർഎഫ്‌സി ഓഹരികൾ ദീർഘകാലാടിസ്ഥാനത്തിൽ വലിയ വരുമാനം നൽകിയേക്കാമെന്നാണ് വിദഗ്ദർ പറയുന്നത്.
നിങ്ങൾ എന്തിന് ഐആർഎഫ്‌സി ഓഹരികൾ വാങ്ങണം?
"കഴിഞ്ഞ വർഷം, റെയിൽവേ അല്ലെങ്കിൽ റെയിൽവേയുമായി ബന്ധപ്പെട്ട ധനകാര്യ ഓഹരികൾ ഉൾപ്പെടെ എല്ലാ പൊതുമേഖലാ മേഖലകളിലും വലിയ തോതിലുള്ള വാങ്ങലുകൾ നടന്നിട്ടുണ്ട്. പല ഓഹരികളും ഉയർന്ന നിലവാരത്തിലാണ് വ്യാപാരം ആരംഭിച്ചത്. പല ഓഹരികളിലും വലിയ തിരുത്തൽ ഉണ്ടായി, ചിലത് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് 40% മുതൽ 50% വരെ ഇടിഞ്ഞു. ഈ കൂട്ടത്തിൽ ഉൾപ്പെടുന്നതാണ് ഐആർഎഫ്സി ഓഹരികൾ. ബുദ്ധിയോടെ നിക്ഷേപിക്കുന്ന ഒരു വ്യക്തി ഇത്തരം അവസരങ്ങളിൽ മികച്ച ഓഹരികളിൽ നിക്ഷേപിക്കാൻ ശ്രമിക്കും."- ഫിനോക്രാറ്റ് ടെക്നോളജീസിന്റെ സ്ഥാപകനും ഡയറക്ടറുമായ ഗൗരവ് ഗോയൽ പറഞ്ഞു.

പ്രോഫിറ്റ്മാർട്ട് സെക്യൂരിറ്റീസിലെ ഗവേഷണ മേധാവി അവിനാശ് ഗോരക്ഷ്കർ ദീർഘകാല നിക്ഷേപകരോട് ഐആർഎഫ്‌സി ഓഹരികൾ പരിഗണിക്കണമെന്ന് നിർദ്ദേശിക്കുന്നു "റെയിൽവേ ഇൻഫ്രാ വായ്പ നൽകുന്നതിലാണ് ഐആർഎഫ്‌സി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനാൽ, റെയിൽവേ ഇൻഫ്രാ കമ്പനികൾ വായ്പ എടുക്കാൻ വേണ്ടി ഐആർഎഫ്‌സിയെ സമീപിക്കുന്നു. നിലവിൽ 18,658 കോടി മൂല്യമുള്ള നാല് റെയിൽവേ ഇൻഫ്രാ പദ്ധതികൾക്ക് അംഗീകാരം നൽകിയ ശേഷം, ഈ പദ്ധതികളുടെ വായ്പാ അംഗീകാരത്തിനായി ഐആർഎഫ്‌സിയെ സമീപിക്കും. അത് ഐആർഎഫ്‌സി ഓഹരികൾക്ക് പരമാവധി നേട്ടങ്ങൾക്ക് വഴിയൊരുക്കും. അതിനാൽ, നിലവിലെ സാഹചര്യത്തിൽ ഐആർഎഫ്‌സി ഓഹരികളിൽ നിക്ഷേപിക്കുന്നത് ആകർഷകമായി തോന്നുന്നു. ഒരു ദീർഘകാല നിക്ഷേപകന്, ഐആർഎഫ്‌സി ഓഹരികൾ വലിയ സമ്പത്ത് സൃഷ്ടിക്കുന്ന ഓഹരിയായി മാറിയേക്കാം."
"ഇന്ത്യൻ റെയിൽവേയുടെ ഐആർഎഫ്‌സി ഓഹരികൾ നിക്ഷേപകർക്ക് ഏറ്റവും മികച്ചതാണ്. ദീർഘകാലാടിസ്ഥാനത്തിൽ ആരോഗ്യകരമായ ലാഭവിഹിതം ലഭിക്കുന്ന കുറഞ്ഞ അപകടസാധ്യതയുള്ള ഓഹരികളിൽ ഐആർഎഫ്‌സി ഒരു മികച്ച ദീർഘകാല തിരഞ്ഞെടുപ്പായിരിക്കും" മേത്ത ഇക്വിറ്റീസിലെ ഗവേഷണ സീനിയർ വൈസ് പ്രസിഡന്റ് പ്രശാന്ത് തപ്‌സെ പറഞ്ഞു.
ഐആർഎഫ്‌സി ഓഹരികളുടെ ടാർഗറ്റ് വില
ഐആർഎഫ്‌സി ഓഹരി വിലയെ കുറിച്ച് ലക്ഷ്മിശ്രീ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് സെക്യൂരിറ്റീസിലെ ഗവേഷണ മേധാവി അൻഷുൽ ജെയിൻ പറയുന്നു. "വലിയ തിരുത്തലുകൾക്ക് ശേഷം റെയിൽവേ ഓഹരികൾ ഉയരുന്നതിൻ്റെ സൂചന നൽകുന്നു. ഐആർഎഫ്‌സി ഓഹരി വില 33 ആഴ്ചകൾക്കുള്ളിൽ 46% കുറഞ്ഞു, എന്നാൽ ഇപ്പോൾ പ്രതിവാര ചാർട്ടിൽ ഉയർന്ന താഴ്ന്ന നിലയിലാണ് കാണപ്പെടുന്നത്. അത് ശക്തമായ വാങ്ങൽ താൽപര്യം ഉയർത്തുന്നു. നിലവിലെ കണക്ക് അനുസരിച്ച് 140 രൂപ വരെ ഉയരാൻ സാധ്യതയുണ്ട്."
"140 രൂപക്ക് മുകളിൽ ഓഹരി വില കുതിച്ചാൽ ഒമ്പത് മുതൽ പന്ത്രണ്ട് മാസത്തിനുള്ളിൽ ഐആർഎഫ്സി ഓഹരി വില 160 രൂപ മുതൽ 165 രൂപ വരെ എത്തിയേക്കാം," ലക്ഷ്മിശ്രീ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് സെക്യൂരിറ്റീസിലെ അൻഷുൽ ജെയിൻ പറഞ്ഞു.


Click it and Unblock the Notifications