2025 കേന്ദ്ര ബജറ്റിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമേയുള്ളൂ. ഇത്തവണ ബജറ്റിൽ ഓഹരി വിപണിയിലും ഏറെ പ്രതീക്ഷകൾ ഉണ്ട്. നിക്ഷേപകർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന റെയിൽവേ ഓഹരികളാണ് ഐ.ആർ.എഫ്.സി (ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ). റെയിൽവേ ഓഹരികൾ മികച്ച ലാഭം നേടിയതോടെ നിരവധി റീട്ടെയിൽ നിക്ഷേപകർ ഉയർന്ന നിലവാരത്തിൽ ഐ.ആർ.എഫ്.സി ഓഹരികളിൽ സ്വന്തമാക്കി.
ഐ.ആർ.എഫ്.സി ഓഹരിയുടെ ടാർഗറ്റ് വില അല്ലെങ്കിൽ സ്റ്റോപ്പ് ലോസ് എന്നിവയെ കുറിച്ചാണ് റീടെയിൽ നിക്ഷേപകർ കൂടുതലായി അന്വേഷിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ വൺ-വേ റാലി കാരണം ഐആർഎഫ്‌സി ഓഹരികൾ വാർത്തകളിൽ ഇടം നേടിയിരുന്നു. 2024 ജൂലൈ 15 ന് എൻ.എസ്.ഇയിൽ 229 രൂപ എന്ന ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു ഈ ഓഹരികൾ കുതിച്ചത്. എന്നാൽ എൻ.എസ്.ഇയിൽ നിലവിലെ ഓഹരി വില 138.05 രൂപയാണ്. അതായത് ഐ.ആർ.എഫ്.സി ഓഹരികൾ 40 ശതമാനത്തോളമാണ് ഇടിഞ്ഞത്.
ഐ.ആർ.എഫ്.സി
ഇന്ത്യയിലെ പ്രമുഖ റെയിൽവേ കമ്പനിയാണ് ഐ.ആർ.എഫ്.സി അഥവാ ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ. ഇന്ത്യൻ റെയിൽവേയുടെ സാമ്പത്തിക ആവശ്യങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുന്നതിനായി 1986 ഡിസംബറിൽ സ്ഥാപിതമായ കമ്പനിയാണിത്. മാത്രമല്ല ഇതൊരു ഒരു ഷെഡ്യൂൾ 'എ' മിനിരത്‌ന പൊതുമേഖലാ സംരംഭമാണ്. 1,80,084.01 കോടി രൂപയാണ് കമ്പനിയുടെ മൊത്തം വിപണി മൂലധനം.

ഐ.ആർ.എഫ്.സി ഷെയർ പ്രൈസ് ടാർഗെറ്റ്, സ്റ്റോപ്പ് ലോസ്
"ഐ.ആർ.എഫ്.സി ഷെയറുകളും മറ്റ് റെയിൽവേ കമ്പനിയുടെ ഓഹരികളും റീട്ടെയിൽ നിക്ഷേപകർക്ക് പ്രിയപ്പെട്ടതാണ്. ബജറ്റിന് മുന്നോടിയായി റെയിൽവേ ഓഹരികൾ അസ്ഥിരമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നുവെന്നാണ്" മാർക്കറ്റ് വിദഗ്ധൻ കുനാൽ പരാർ പറഞ്ഞത്.
"ഐ.ആർ.എഫ്.സി ഓഹരികൾക്ക് 10 മുതൽ 12 ശതമാനം വരെ റിട്ടേൺ നൽകാൻ സാധ്യതയുണ്ട്. എന്നാൽ ഐ.ആർ.എഫ്.സി ഓഹരികളിൽ 127 രൂപ കർശനമായ സ്റ്റോപ്പ് ലോസോടെ ട്രേഡ് ചെയ്യാനാണ് കുനാൽ പരാർ ശുപാർശ ചെയ്തത്. വിപണി വിദഗ്ധൻ പറയുന്നതനുസരിച്ച്, ഐ.ആർ.എഫ്.സി ഓഹരിയുടെ ടാർഗറ്റ് വില 156 രൂപയാണ്. ഐ.ആർ.എഫ്.സി ഓഹരി വില 155 രൂപ മറികടന്നാൽ, അടുത്ത ലക്ഷ്യം 159 രൂപയായിരിക്കും.
നിഫ്റ്റി നെക്സ്റ്റ് 50 സൂചികയുടെ ഒരു ഘടകമാണ് ഐ.ആർ.എഫ്.സി. എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം, കഴിഞ്ഞ ഒരു വർഷത്തിനിടെ ഐ.ആർ.എഫ്.സി ഓഹരികൾ 20 ശതമാനം നെഗറ്റീവ് റിട്ടേൺ നൽകി. കഴിഞ്ഞ 2, 3 വർഷങ്ങളിൽ ഈ റെയിൽവേ ഓഹരികൾ യഥാക്രമം 339 ശതമാനവും 497 ശതമാനവും ഉയർന്നു.
ഐ.ആർ.എഫ്.സി ലാഭവിഹിതം എത്രയാണ്?
ഐ.ആർ.എഫ്.സിയുടെ ലാഭവിഹിതം 1.09 ശതമാനമാണ്. ഓരോ വർഷവും വേറിട്ട ലാഭം വിഹിതമാണ് കാണാൻ സാധിച്ചത്. 2024ൽ ഐ.ആർ.എഫ്.സി രണ്ട് തവണയാണ് ലാഭ വിഹിതം നൽകിയത്. അതായത് നവംബറിൽ 0.80 രൂപയും ഓഗസ്റ്റിൽ 0.70 രൂപയും. എന്നാൽ 2023ലും 2022ലും, കമ്പനി ഓരോ വർഷവും രണ്ട് തവണ ലാഭവിഹിതം നൽകിയിരുന്നു - 10 രൂപ മുഖവിലയുള്ള ഓരോ സ്റ്റോക്കിനും യഥാക്രമം 1.50 രൂപയും 1.43 രൂപയുമായിരുന്നു നൽകിയത്.
എന്നാൽ ഏറ്റവും അധികം ലാഭ വിഹിതം നൽകിയത് 2021ലാണ്. 2021ൽ കമ്പനി നിക്ഷേപകർക്ക് ഓരോന്നിനും 1.82 രൂപ ലാഭവിഹിതം നൽകി. 2021ൽ ഐ.ആർ.എഫ്.സി ഐ.പി.ഒ നടത്തുകയും ഓരോ ഓഹരിയ്ക്കും 26 രൂപ നിരക്കിൽ നൽകുകയും ചെയ്തിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications