ഞായറാഴ്ചകളിൽ പൊതുവേ സ്വർണ്ണവിലയിൽ മാറ്റം ഉണ്ടാകാറില്ല. ആഗോപണയിലെ അവധിയാണ് ഇതിന് കാരണം. സ്വർണ്ണത്തെ സ്വാധീനിക്കുന്ന എല്ലാ ഘടകങ്ങളും ഞായറാഴ്ച നിശ്ചലം ആയിരിക്കുകയാണ്, അതുകൊണ്ടാണ് ഞായറാഴ്ച മാത്രം സ്വർണ്ണവിലയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകാത്തത്. എന്നാൽ കേരളത്തിലെ ചിലയിടങ്ങളിൽ വരുന്ന ഫെസ്റ്റിവൽ സീസണുകളുടെ ഓഫറുകൾ മുൻനിർത്തി, പണിക്കൂലിയിലും മറ്റും കുറവ് നൽകുന്നത് സ്ഥിരമായി കാണാറുണ്ട്. ഇത് സൺഡേ ഓഫറുകൾ എന്ന രീതിയിൽ പലപ്പോഴും നൽകപ്പെടാറുണ്ട്.
പ്രത്യേകിച്ചും വിവാഹ സീസണുകളിലാണ് ഞായറാഴ്ചകളിൽ ഇത്തരത്തിൽ ഓഫറുകൾ നൽകാറുള്ളത് ഞായറാഴ്ചകൾ അല്ലാത്ത ദിവസങ്ങളിലും ഇത് പലപ്പോളും തുടരാറുണ്ട്. പണിക്കൂലിയിലെ കുറവാണ് ഒരു ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം അയാൾക്ക് സ്വർണത്തിൽ ലഭിക്കുന്ന ലാഭം. നേരെ തിരിച്ചു നോക്കിയാൽ ഉടമകളുടെ ഭാഗത്ത് നോക്കുമ്പോൾ സ്വർണത്തിന് പണിക്കൂലി ഏറ്റവുമധികം നൽകുന്നതാണ് ഇവരുടെ ഏറ്റവും ഉയർന്ന ലാഭം.

ഇന്നത്തെ സ്വർണവില നോക്കാം
ഇന്ന്, ഫെബ്രുവരി 23, 2025, കേരളത്തിലെ സ്വർണവിലയിൽ മാറ്റമില്ല. 22 കാരറ്റ് സ്വർണ്ണത്തിന്റെ വില ഗ്രാമിന് ₹8,045 രൂപയും, ഒരു പവൻ (8 ഗ്രാം) വില ₹64,360 രൂപയും ആണ്. 24 കാരറ്റ് സ്വർണ്ണത്തിന്റെ വില ഗ്രാമിന് ₹8,777 രൂപയും, ഒരു പവൻ വില ₹70,216 രൂപയും ആണ്.
കേരളത്തിലെ സ്വർണവിലകൾ അന്തർദേശീയ വിപണി പ്രവണതകൾ, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവകൾ എന്നിവയെ ആശ്രയിച്ച് നിശ്ചയിക്കപ്പെടുന്നു. സ്വർണ്ണം കേരളത്തിൽ ഒരു സുരക്ഷിത നിക്ഷേപ മാർഗമായി കരുതപ്പെടുന്നതിനാൽ, വിലയിൽ മാറ്റമുണ്ടാകുമ്പോൾ അത് വ്യാപക ശ്രദ്ധ നേടുന്നു.
സ്വർണം എന്ന സമ്പാദ്യം
നിലവിൽ ഇന്ത്യയിൽ അല്ലെങ്കിൽ കേരളത്തിൽ ഏറ്റവും അധികം നിക്ഷേപിക്കാൻ ലാഭം ആയിട്ടുള്ളത് സ്വർണമാണ്. ദിനംപ്രതി വില ഉയർന്നുകൊണ്ടേയിരിക്കുന്നതാണ് ഈ മേഖലയിൽ നിഷേധിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം. ഒന്നോ രണ്ടോ ദിവസങ്ങളിൽ സ്വർണ്ണവില താഴ്ന്നു എന്ന വാർത്ത വരുമ്പോൾ മറ്റുള്ള ദിവസങ്ങളെല്ലാം തന്നെ സ്വർണ്ണവില ഉയർന്നു എന്ന വാർത്തകളാണ് നമ്മൾ കാണാറുള്ളത്. അതിനർത്ഥം സ്വർണവിലയിൽ എപ്പോഴും ഉയർച്ച മാത്രമാണ് ഉണ്ടാകാറുള്ളത്.
ഇത് സ്വർണത്തെ ഭൂമി അല്ലെങ്കിൽ മറ്റു ബിസിനസുകൾ എന്നിവയെ അപേക്ഷിച്ച് ഏറ്റവും വലിയ സമ്പത്ത് നൽകുന്ന വസ്തുവാക്കി മാറ്റും. സ്വർണ്ണത്തിൽ മാത്രമല്ല അതുമായി ബന്ധപ്പെട്ട ഏതു മേഖലയിൽ നിക്ഷേപിക്കുന്നതും ഇന്നത്തെ കാലത്ത് വലിയ ലാഭം തരും. ഉദാഹരണത്തിന് കല്യാൺ ജ്വല്ലേഴ്സ് പോലെയുള്ളവരുടെ ഓഹരികളിൽ നിക്ഷേപിക്കുന്നത് വലിയ നേട്ടം സമ്മാനിക്കും. വരുംകാലങ്ങളിൽ വിശ്വസിച്ച് നിക്ഷേപിക്കാവുന്ന ഏറ്റവും വലിയ ഒന്ന് സ്വർണമാണ് എന്ന് ഇതിനോടകം തന്നെ നമുക്ക് മനസ്സിലാക്കാം. എത്രത്തോളം സ്വർണ്ണം വാങ്ങുന്നു അത്രത്തോളം നമ്മുടെ സമ്പാദ്യം ഇരട്ടിയാകും എന്നത് സത്യം.
More From GoodReturns

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!



Click it and Unblock the Notifications
