കേരളത്തിൽ പബ്ജി നിരോധിച്ചോ? ചൈനയ്ക്ക് വീണ്ടും തിരിച്ചടി; 47 ചൈനീസ് ആപ്ലിക്കേഷനുകൾ കൂടി നിരോധിക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

59 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ച് ഒരു മാസം പിന്നിടുമ്പോൾ സ്വകാര്യത, ദേശീയ-സുരക്ഷ എന്നിവ പരിഗണിച്ച് ഇന്ത്യ 47 ചൈനീസ് ആപ്ലിക്കേഷനുകൾ കൂടി നിരോധിച്ചതായി അനൌദ്യോഗിക റിപ്പോർട്ട്. പ്രധാനമായും മുമ്പ് നിരോധിച്ച ആപ്ലിക്കേഷനുകളുടെ ഉപവിഭാഗങ്ങളെയാണ് നിരോധിച്ചിരിക്കുന്നത്. ഒന്നിലധികം മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനപ്രിയ ഗെയിമിംഗ് ആപ്ലിക്കേഷൻ പബ്ജി ഉൾപ്പെടെ നിരോധനം പരിഗണിക്കുന്ന 250 ലധികം ആപ്ലിക്കേഷനുകളുടെ ഒരു പട്ടിക സർക്കാർ തയ്യാറാക്കിയിട്ടുണ്ടെന്ന് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

 

നിരോധിക്കപ്പെട്ടതോ നിരോധിച്ചതോ ആയ അപ്ലിക്കേഷനുകളുടെ പട്ടിക സംബന്ധിച്ച് സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ജനപ്രിയ വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്ക്, ഫയൽ പങ്കിടൽ ആപ്ലിക്കേഷൻ ഷെയർ ഇറ്റ്, യുസി ബ്രൌസർ, മെസേജിംഗ് പ്ലാറ്റ്ഫോം വീചാറ്റ് എന്നിവയുൾപ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകൾ കഴിഞ്ഞ മാസം സർക്കാർ നിരോധിച്ചിരുന്നു.

സാമ്പത്തികരംഗത്ത് പ്രതിസന്ധി: ബാങ്കുകളിലെ വമ്പന്‍ ഇടപാടുകളില്‍ പരിശോധന നടത്താനൊരുങ്ങി ചൈന

കേരളത്തിൽ പബ്ജി നിരോധിച്ചോ? ചൈനയ്ക്ക് വീണ്ടും തിരിച്ചടി; 47 ചൈനീസ് ആപ്ലിക്കേഷനുകൾ കൂടി നിരോധിക്കും

ഇന്ത്യയുടെ പരമാധികാരത്തിനും സമഗ്രതയ്ക്കും തടസ്സമാകുമെന്നും ഇന്ത്യയുടെ പ്രതിരോധം, ഭരണകൂടത്തിന്റെ സുരക്ഷ എന്നിവ കണക്കിലെടുത്താണ് നിരോധനം ഏർപ്പെട്ടിരിക്കുന്നതെന്ന് വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചിരുന്നു.

ചൈനയും ഇന്ത്യയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന പിരിമുറുക്കത്തെത്തുടർന്ന് ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ സെക്ഷൻ 69 എ, ഇൻഫർമേഷൻ ടെക്നോളജി (പൊതുജനങ്ങൾ വഴി വിവരങ്ങൾ ആക്സസ് ചെയ്യുന്നത് തടയുന്നതിനുള്ള നടപടിക്രമങ്ങളും സുരക്ഷയും) എന്നീ വകുപ്പുകൾ പ്രകാരമാണ് നിരോധനം നടപ്പാക്കിയത്. അടുത്ത ആപ്പ് നിരോധനത്തിൽ ചെറുപ്പക്കാരുടെ പ്രിയപ്പെട്ട ഗെയിം ആയ പബ്ജി നിരോധിക്കുമോയെന്നാണ് എല്ലാവരും കാത്തിരിക്കുന്നത്.

ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ്ണ തട്ടിപ്പ്; ചൈനയിൽ സ്വർണം ചെമ്പായി മാറിയത് ഇങ്ങനെ

English summary

Is PUBG banned in Kerala, China suffers another setback; 47 more Chinese applications will be banned: Reports | കേരളത്തിൽ പബ്ജി നിരോധിച്ചോ? ചൈനയ്ക്ക് വീണ്ടും തിരിച്ചടി; 47 ചൈനീസ് ആപ്ലിക്കേഷനുകൾ കൂടി നിരോധിക്കും

One month after banning 59 Chinese applications, India has banned 47 more Chinese applications for privacy and national security reasons. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X