സ്ഥിര നിക്ഷേപങ്ങൾ (എഫ്ഡി) പലപ്പോഴും സുരക്ഷിതവും ജനപ്രിയവുമായ നിക്ഷേപ മാർഗമായി കണക്കാക്കപ്പെടുന്നു. 2020 ന്റെ തുടക്കം മുതൽ എസ്ബിഐയുടെ സ്ഥിര നിക്ഷേപ നിരക്ക് 85 ബേസിസ് പോയിൻറിനും 160 ബേസിസ് പോയിൻറിനുമിടയിൽ കുറഞ്ഞു. പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ് സ്കീമുകൾ പോലുള്ള മറ്റ് ഓപ്ഷനുകളിലേക്ക് മാറാൻ ഇത് കൂടുതൽ ആളുകളെ പ്രേരിപ്പിച്ചു. എസ്ബിഐ സ്ഥിര നിക്ഷേപമാണോ പോസ്റ്റ് ഓഫീസ് എഫ്ഡിയാണോ കൂടുതൽ ലാഭം എന്ന് നോക്കാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപം
സ്ഥിര ബാങ്ക് നിക്ഷേപത്തിന്റെ പലിശ നിരക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ മാസം ആദ്യം പരിഷ്കരിച്ചു. സെപ്റ്റംബർ 10 മുതൽ പ്രാബല്യത്തിൽ വന്ന എസ്ബിഐയുടെ മുതിർന്ന പൗരന്മാർക്കുള്ള എഫ്ഡി പലിശ നിരക്ക് 5.40 ശതമാനവും മറ്റ് ഉപഭോക്താക്കൾക്കുള്ള പലിശ നിരക്ക് 4.90 ശതമാനവുമാണ്.
എസ്ബിഐയുടെ ഏറ്റവും പുതിയ എഫ്ഡി പലിശ നിരക്കുകൾ
- ഏഴു ദിവസം മുതൽ 45 ദിവസം വരെ - 2.90%
- 46 ദിവസം മുതൽ 179 ദിവസം വരെ - 3.90%
- 180 ദിവസം മുതൽ 210 ദിവസം വരെ - 4.40%
- 211 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ - 4.40%
- ഒരു വർഷം മുതൽ രണ്ട് വർഷത്തിൽ താഴെ - 5.10%
- രണ്ട് വർഷം മുതൽ മൂന്ന് വർഷത്തിൽ താഴെ - 5.10%
- മൂന്ന് വർഷം മുതൽ അഞ്ച് വർഷത്തിൽ താഴെ - 5.30%
- അഞ്ച് വർഷം മുതൽ 10 വർഷം വരെ - 5.40%
മുതിർന്ന പൌരന്മാർക്കുള്ള എഫ്ഡി പലിശ നിരക്ക്
- ഏഴു ദിവസം മുതൽ 45 ദിവസം വരെ - 3.40%
- 46 ദിവസം മുതൽ 179 ദിവസം വരെ - 4.40%
- 180 ദിവസം മുതൽ 210 ദിവസം വരെ - 4.90%
- 211 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ - 4.90%
- ഒരു വർഷം മുതൽ രണ്ട് വർഷത്തിൽ താഴെ - 5.60%
- രണ്ട് വർഷം മുതൽ മൂന്ന് വർഷത്തിൽ താഴെ - 5.60%
- മൂന്ന് വർഷം മുതൽ അഞ്ച് വർഷത്തിൽ താഴെ - 5.80%
- അഞ്ച് വർഷം മുതൽ 10 വർഷം വരെ - 6.20%
പോസ്റ്റ് ഓഫീസ് ടേം ഡിപ്പോസിറ്റ്
പോസ്റ്റ് ഓഫീസ് ടേം ഡിപ്പോസിറ്റ് സ്കീമുകൾ ബാങ്ക് എഫ്ഡികൾക്ക് സമാനമാണ്. ഒരു വർഷം മുതൽ അഞ്ച് വർഷം വരെ കാലാവധിയുള്ള ടേം ഡിപ്പോസിറ്റുകൾ പോസ്റ്റോഫീസുകൾ വാഗ്ദാനം ചെയ്യുന്നു. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ 2020 ഏപ്രിൽ 1 നാണ് പരിഷ്കരിച്ചത്. ഒരു വർഷത്തെ നിക്ഷേപം മുതൽ മൂന്ന് വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.5% പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. അഞ്ച് വർഷത്തെ ടൈം ഡെപ്പോസിറ്റിന് 6.7% പലിശ ലഭിക്കും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications