ഡിസംബർ 26 ന് വെള്ളിയാഴ്ച ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മുന്നേറ്റത്തിന് പുതിയ ഉത്തേജകങ്ങളില്ലാത്തതും സമ്മിശ്രമായ ആഗോള സൂചനകളും കാരണമാണ് നിക്ഷേപകർ ഓഹരികൾ വിറ്റഴിക്കുന്നത് തുടർന്നത്. സെൻസെക്സ് 367 പോയിന്റ് ഇടിഞ്ഞ് 85,041.45 എന്ന നിലവാരത്തിലും നിഫ്റ്റി 50 സൂചിക 100 പോയിന്റ് ഇടിഞ്ഞ് 26,042.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

തിങ്കളാഴ്ച വ്യാപാരം ആരംഭിക്കുന്നത് പുതിയ വർഷത്തിലേക്കുള്ള തുടക്കമാണ്. വിദേശരാജ്യങ്ങളിൽ പല വിപണികളും പുതുവർഷത്തിൽ അവധിയാണ്. യു.എസ് വിപണിയും സിഡ്നി സ്റ്റോക്ക് എക്സ്ചേഞ്ചും ജനുവരി ഒന്നിന് അവധിയാണ്. ഏഷ്യൻ വിപണിയിൽ ടോക്കിയോ സ്റ്റോക്ക് എക്സ്ചേഞ്ച്, സോൾ സ്റ്റോക് എക്സ്ചേഞ്ച്, ഹോങ്കോങ് സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവ ഡിസംബർ 31 നും ജനുവരി ഒന്നിനും അവധിയായിരിക്കും.
ഇന്ത്യയിൽ പുതുവത്സര ദിനത്തിൽ ഓഹരി വിപണിക്ക് അവധിയില്ല. പക്ഷേ, 2026 ൽ ഇന്ത്യൻ ഓഹരി വിപണി 15 ദിവസം അവധി എടിക്കും. ഇതിനൊപ്പമാണ് ശനി, ഞായർ അവധി ദിവസങ്ങൾ .
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഹോളിഡേ കലണ്ടർ പ്രകാരം 15 ദിവസമാണ് ഇന്ത്യൻ ഓഹരി വിപണിയുടെ അവധി ദിവസങ്ങൾ. മഹാശിവരാത്രി, ഇദുൽഫിത്തർ, സ്വാതന്ത്ര്യദിനം, ദിപാവലി ലക്ഷ്മി പൂജ എന്നി അവധികൾ വാരാന്ത്യങ്ങളിലാണ്. മാർച്ചിലാണ് ഇത്തവണ ഓഹരി വിപണിക്ക് ഏറ്റവും കൂടുതൽ അവധി ദിവസങ്ങൾ വരുന്നത്. മൂന്നു ദിവസം. ഏപ്രിൽ, മേയ് മാസങ്ങളിൽ രണ്ട് വീതം ഓഹരി വിപണിക്ക് അവധിയുണ്ട്.
ജനുവരി 26 - റിപ്പബ്ലിക് ദിനം
മാർച്ച് 3 - ഹോളി
മാർച്ച് 26 - ശ്രീരാമ നവമി
മാർച്ച് 31 - ശ്രീ മഹാവീർ ജയന്തി
ഏപ്രിൽ 3 - ദുഃഖവെള്ളി
ഏപ്രിൽ 14 - ഡോ. ബാബാസാഹബ്
മേയ് 1 - മഹാരാഷ്ട്ര ദിനം
മേയ് 28 - ബക്രീദ്
ജൂൺ 26 - മുഹറം
സെപ്റ്റംബർ 14 - ഗണേശ ചതുർത്ഥി
ഒക്ടോബർ 2 - മഹാത്മാഗാന്ധി ജയന്തി
ഒക്ടോബർ 20 - ദസറ
നവംബർ 10 - ദീപാവലി / ബലിപ്രതിപദ
നവംബർ 26 - ഗുരു നാനാക്ക് ജയന്തി
ഡിസംബർ 25 - ക്രിസ്മസ്
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ



Click it and Unblock the Notifications
