നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ഉറവിടമില്ലാത്ത പണമുണ്ടോ? വലിയ വില കൊടുക്കേണ്ടി വരും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ വർഷം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ വിശദീകരിക്കാനാകാത്ത വലിയ ഇടപാടുകൾ നടത്തിയിട്ടുണ്ടോ? ഇത്തരം ഇടപാടുകൾ ഐടി വകുപ്പ് കണ്ടെത്തിയാൽ ഈ തുകയ്ക്ക് നിങ്ങൾ കനത്ത നികുതി നൽകേണ്ടിവരും. ആദായനികുതി നിയമത്തിലെ സെക്ഷൻ 69 എ അനുസരിച്ച്, നിങ്ങളുടെ അക്കൗണ്ടിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത ഏതെങ്കിലും പണം, സ്വർണം, ആഭരണങ്ങൾ അല്ലെങ്കിൽ മറ്റ് വിലയേറിയ വസ്തുക്കൾ എന്നിവയുടെ ഉടമ നിങ്ങളാണെന്ന് കണ്ടെത്തിയാൽ ഇത് സംബന്ധിച്ച് വിശദീകരണം തേടും. വിശദീകരണത്തിൽ അസസ്സിംഗ് ഓഫീസർ തൃപ്തനല്ലെങ്കിൽ, ബുള്ളിയൻ, ജ്വല്ലറി അല്ലെങ്കിൽ മറ്റ് വിലയേറിയ വസ്തുക്കളും പണവും ആ വർഷത്തേക്കുള്ള നികുതിദായകന്റെ വരുമാനമായി കണക്കാക്കും.

ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ഫോം 16 ലഭിക്കാൻ കാത്തിരിക്കുകയാണോ? അറിയേണ്ട കാര്യങ്ങൾആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ഫോം 16 ലഭിക്കാൻ കാത്തിരിക്കുകയാണോ? അറിയേണ്ട കാര്യങ്ങൾ

നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ഉറവിടമില്ലാത്ത പണമുണ്ടോ? വലിയ വില കൊടുക്കേണ്ടി വരും

ഉറവിടമില്ലാത്ത ഈ പണത്തിന് 83.25% നികുതി ചുമത്തും. 60% നികുതി + 25% സർചാർജ് + 6% പിഴ എന്ന നിരക്കിൽ ഉയർന്ന വരുമാന നികുതിയാണ് ഈടാക്കുക. എന്നിരുന്നാലും, വരുമാനത്തിന്റെ പ്രതിഫലമായി ക്യാഷ് ക്രെഡിറ്റ് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ, മുമ്പ് നികുതി അടച്ചിട്ടുണ്ടെങ്കിൽ 6% പിഴ ബാധകമല്ല. ആദായനികുതി നിയമത്തിലെ സെക്ഷൻ 68 പ്രകാരം ഇത്തരം ക്യാഷ് എൻ‌ട്രിയെ 'വിശദീകരിക്കാത്ത ക്യാഷ് ക്രെഡിറ്റ്' എന്ന് വിളിക്കുന്നു.

2017ലെ നോട്ട് നിരോധനത്തിനുശേഷം, സർക്കാർ ഒറ്റരാത്രികൊണ്ട് 500, 1,000 എന്നിവയുടെ കറൻസി നോട്ടുകൾ നിരോധിച്ചപ്പോൾ, നിരവധി നികുതിദായകർ അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ വൻതോതിൽ പണം നിക്ഷേപിച്ചു, അത് ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്ക് വിധേയമായി. വെളിപ്പെടുത്താത്ത വരുമാനത്തെക്കുറിച്ച് കൂടുതൽ ചോദ്യം ചെയ്യാതെ തന്നെ വെളിപ്പെടുത്താത്ത വരുമാനത്തിന് നികുതി നൽകി നികുതിദായകർക്ക് വ്യവഹാരം തീർപ്പാക്കാൻ ഐടി വകുപ്പ് ഒരു കരാർ വാഗ്ദാനം ചെയ്തിരുന്നു.

ആദായനികുതി റിട്ടേൺ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നത് എങ്ങനെ?ആദായനികുതി റിട്ടേൺ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നത് എങ്ങനെ?

English summary

Is there unsourced money in your bank account? You will have to pay huge tax | നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ ഉറവിടമില്ലാത്ത പണമുണ്ടോ? വലിയ വില കൊടുക്കേണ്ടി വരും

Have you made any indefinable large transactions in your bank account in the last year? If the IT department finds such transactions, you will have to pay heavy tax on this. Read in malayalam.
Story first published: Sunday, August 23, 2020, 16:57 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X