നഷ്ടത്തില്‍ നിന്നും നേട്ടത്തിലേക്ക് വിപണിയുടെ മിന്നല്‍ക്കുതിപ്പ്. രാവിലെ 1.5 ശതമാനത്തിലേറെ നഷ്ടം നേരിട്ടിരുന്ന പ്രധാന സൂചികകള്‍ ഉച്ചയ്ക്കു ശേഷം നടത്തിയ കുതിപ്പില്‍ 1 ശതമാനത്തിലേറെ മുന്നേറിയാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ഇന്നത്തെ താഴ്ന്ന നിലവാരത്തില്‍ നിന്നും 320 പോയിന്റും ബാങ്ക്-നിഫ്റ്റി 1,000 പോയിന്റുമാണ് ഉയര്‍ന്നത്. ഐടി, ഓയില്‍ & ഗ്യാസ്, ബാങ്കിംഗ് ഓഹരികളിലെ കുതിപ്പാണ് സൂചികയുടെ മുന്നേറ്റത്തിന് പിന്തുണയേകിയത്.
തിരിച്ചു വരവിനുള്ള 3 കാരണങ്ങള്‍
- റഷ്യ- ഉക്രൈന് സമാധാന ചര്‍ച്ച- വെടിനിര്‍ത്തലിന് റഷ്യ തയ്യാറായാല്‍ നാറ്റോയില്‍ അംഗത്വം നേടാനുള്ള ശ്രമം ഉപേക്ഷിക്കാമെന്ന് ഉക്രൈന് പ്രസിഡന്റ് സെലന്‍സ്കിയെ ഉദ്ധരിച്ചു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
- ഉദാരനയം തുടരുമെന്ന് ആര്‍ബിഐ- സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് വേണ്ട ലിക്വിഡിറ്റി ഉറപ്പാക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കിയത്. നിലവിലെ പണപ്പെരുപ്പ നിരക്ക് ഭീഷണിയല്ലെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്.
- ഹെവിവെയിറ്റ് ഇന്‍ഡക്സ് ഓഹരിയായ റിലയന്‍സിന്റെ കുതിപ്പ്. രണ്ട് മാസത്തെ ഉയര്‍ന്ന നിലവാരത്തിലേക്കാണ് ഓഹരിയെത്തിയത്.
ഒടുവില്‍ എന്‍എസ്ഇയുടെ അടിസ്ഥാന സൂചികയായ നിഫ്റ്റി 198 പോയിന്റ് നേട്ടത്തില്‍ 17,315-ലും ബിഎസ്ഇയുടെ പ്രധാന സൂചികയായ സെന്‍സെക്സ് 697 പോയിന്റ് ഉയര്‍ന്ന് 57,989-ലും ചൊവ്വാഴ്ച ക്ലോസ് ചെയ്തു. എന്‍എസ്ഇയിലെ ബാങ്കിംഗ് ഓഹരി സൂചികയായ നിഫ്റ്റി-ബാങ്ക് 330 പോയിന്റ് മുന്നേറി 36,348-ലും വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, ഇന്ന് നിഫ്റ്റി ഫ്ലാറ്റ് ഓപ്പണിങ്ങായിരുന്നു. ചൊവ്വാഴ്ചത്തെ വ്യാപാരത്തിനിടെ സൂചികയുടെ ഉയര്‍ന്ന നിലവാരം 17,334-ലും താഴ്ന്ന നിലവാരം 17,006-ലും രേഖപ്പെടുത്തി.
എന്‍എസ്ഇയിലെ 15 ഓഹരി വിഭാഗം സൂചികകളില്‍ 11-ഉം ഇന്ന് നേട്ടത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. എഫ്എംസിജി, ഫാര്‍മ, റിയാല്‍റ്റി, ഹെല്‍ത്ത്കെയര്‍ വിഭാഗം സൂചികളാണ് നഷ്ടം രേഖപ്പെടുത്തിയത്. അതേസമയം ഐടി, ഓയില്‍ & ഗ്യാസ് വിഭാഗം ഓഹരികള്‍ 2 ശതമാനത്തോളം മുന്നേറി. ഓട്ടോ, ബാങ്കിംഗ്, ധനകാര്യ ഓഹരികള്‍ 1 ശതമാനത്തോളം മുന്നേറി മികച്ച പിന്തുണയേകി. ഇതിനിടെ, മിഡ് കാപ്-100 സൂചിക 0.28 ശതമാനവും സ്മോള്‍ കാപ്-100 സൂചിക 0.28 ശതമാനം വീതവും വര്‍ധന രേഖപ്പെടുത്തി.
വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) നിരക്കുകള്‍, ഇന്നത്തെ വ്യാപാരത്തിനിടെ 2.24 ശതമാനം താഴ്ന്ന് 24.07-ലേക്കെത്തി. വിക്സ് നിരക്കുകള്‍ 22-20 നിലവാരത്തിലേക്ക് വന്നാല്‍ ബുള്ളുകള്‍ പിടിമുറുക്കാനുള്ള സാഹചര്യമൊരുങ്ങും. എന്നാല്‍ വിക്സ നിരക്ക് 25 നിലവാരം മറികടക്കുന്നത് ഗുണകരമല്ല. ഇതിനിടെയിലും എന്‍എസ്ഇയിലെ 80 ഓഹരികള്‍ ഇന്നത്തെ വ്യാപാരത്തിനിടെ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരം കുറിച്ചു. 107 ഓഹരികള്‍ ഇതേ കാലയളവിലെ താഴ്ന്ന നിലവാരവും രേഖപ്പെടുത്തി. അതേസമയം, 51 ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടിലും 18 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമാണ് ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
എന്‍എസ്ഇയില്‍ ഇന്ന് വ്യാപാരം നടന്ന ആകെ 2,109 ഓഹരികളില്‍ 1,080 എണ്ണവും നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. 962 ഓഹരികള്‍ നേട്ടത്തിലും വ്യാപാരം പൂര്‍ത്തിയാക്കി. 67 ഓഹരികള്‍ മാറ്റമൊന്നും രേഖപ്പെടുത്താതെയും ക്ലോസ് ചെയ്തു. അതേസമയം, ചൊവ്വാഴ്ചത്തെ ഓഹരികളുടെ അഡ്വാന്‍സ്- ഡിക്ലെയിന്‍ റേഷ്യോ 0.89-ലേക്ക് ഉയര്‍ന്നു. കഴിഞ്ഞ ദിവസം എഡി റേഷ്യോ 0.72 നിലവാരത്തിലായിരുന്നു. പ്രധാന സൂചികകളില്‍ മുന്നേറ്റമുണ്ടായെങ്കിലും വിപണിയില്‍ ഉടലെടുത്ത ദുര്‍ബലാവസ്ഥ തുടരുന്നതായാണ് എഡി റേഷ്യോ 1-ന് താഴെ നില്‍ക്കുന്നതിലൂടെ സൂചിപ്പിക്കുന്നത്.
- നേട്ടം:- നിഫ്റ്റി സൂചികയിലെ 50 ഓഹരികളില്‍ 42 എണ്ണവും ഇന്ന് നേട്ടത്തില്‍ വ്യാപാരം പൂര്‍ത്തിയാക്കി. 4.19% മുന്നേറിയ ടെക് മഹീന്ദ്ര ഓഹരിയാണ് നേട്ടത്തില്‍ മുന്നിലെത്തിയത്. ബിപിസിഎല്‍, ടാറ്റ മോട്ടോര്‍സ് തുടങ്ങിയവ 3 ശതമാനത്തിലേറെയും റിലയന്‍സ്, ബജാജ് ഫിന്‍സേര്‍വ്, ഐടിസി, ടിസിഎസ്, ഐഒസി, ജെഎസ്ഡബ്ല്യൂ എന്നീ ഓഹരികള്‍ 2 ശതമാനത്തിലേറേയും ഉയര്‍ന്നു.
- നഷ്ടം- നിഫ്റ്റി-50 സൂചികയിലെ 8 ഓഹരികള്‍ മാത്രമാണ് ചൊവ്വാഴ്ചത്തെ വ്യാപാരത്തില്‍ നഷ്ടം രേഖപ്പെടുത്തിയത്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, നെസ്ലെ, ബ്രിട്ടാണിയ, സിപ്ല ഓഹരികളാണ് നഷ്ടം കൂടുതല്‍ നേരിട്ടത്.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
